ധനകാര്യ മന്ത്രാലയം

ആത്മനിര്‍ഭര്‍ ഭാരത് അഭിയാനു കീഴിൽ രാജ്യത്തെ 7 മേഖലകളിലെക്കുള്ള ഭരണ പരിഷ്കാരങ്ങളും പ്രചോദന നടപടികളും കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു

Posted On: 17 MAY 2020 3:11PM by PIB Thiruvananthpuram

ന്യൂഡൽഹി ,  17,2020 


ആത്മനിർഭർ അഭിയാന്റെ കീഴിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന  അഞ്ചാമത്തേതും അവസാനത്തേതുമായ ഘട്ട ഭരണപരിഷ്കാരങ്ങളും പ്രചോദനനടപടികളും കേന്ദ്ര ധന-കോർപ്പറേറ്റ് കാര്യമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു .തൊഴിലവസരങ്ങൾ ഉറപ്പാക്കൽ ,വ്യവസായങ്ങൾക്കുള്ള സഹായം,വ്യവസായസൗഹൃദ നടപടികൾ,സംസ്ഥാനസർക്കാരുകൾക്കുള്ള സഹായം,വിദ്യാഭ്യാസം,ആരോഗ്യം എന്നിവയ്ക്കായി വിശദമായ ഏഴു നടപടികൾ എന്നിവ  ഇന്ന് അവതരിപ്പിച്ചവയിൽ ഉൾപ്പെടുന്നു .

1).തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഹിതത്തില്‍ 40,000 കോടി രൂപയുടെ വര്‍ദ്ധന.

എം.ജി.എന്‍.ആര്‍.ഇ.ജി.എസിന് കീഴില്‍ സര്‍ക്കാര്‍ 40,000 കോടി രൂപ അധികമായി  അനുവദിക്കും
ആകെ മൊത്തം 300 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും

2).ആരോഗ്യ മേഖലയിലെ പരിഷ്കാരങ്ങളും നൂതന നടപടികളും

ആരോഗ്യ മേഖലയിൽ പൊതു ധന വിനിയോഗം വർധിപ്പിക്കും.താഴേക്കിടയിലെ ആരോഗ്യകേന്ദ്രങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തിയും ഗ്രാമീണ-നഗര മേഖലകളിൽ  ആരോഗ്യ-സൗഖ്യ കേന്ദ്രങ്ങൾ കൂടുതലായി സ്ഥാപിച്ചുകൊണ്ടുമാകും ഇത് ഉറപ്പാക്കുക.

രാജ്യത്ത് ഭാവിയിലുണ്ടാകാനിടയുള്ള  മഹാമാരികളിൽ നിന്നും രക്ഷ നേടാനായി  എല്ലാ ജില്ലകളിലും സാംക്രമിക രോഗ പ്രതിരോധ ആശുപത്രി ബ്ലോക്കുകൾ സ്ഥാപിക്കും.

പരിശോധന ലാബ് ശൃംഖലയേയും ജാഗ്രതാനടപടികളെയും  ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി,
എല്ലാ ജില്ല- ബ്ലോക്ക്‌ തല ലബോറട്ടറികളിലും,പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും സംയോജിത പൊതുജനാരോഗ്യ ലബോറട്ടറികൾ സ്ഥാപിക്കും.

ആരോഗ്യ സംരക്ഷണത്തിനായി ICMR ന് കീഴിലുള്ള ദേശീയ സംവിധാനം നടപ്പാക്കും.ഇത്,ഈ മേഖലകളിലെ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകും.ദേശീയ ഡിജിറ്റൽ ആരോഗ്യ  മിഷനു കീഴിൽ,
ദേശീയ ഡിജിറ്റൽ ആരോഗ്യ രൂപ രേഖ  പ്രാവർത്തികമാക്കും.
 
3).കോവിഡിനുശേഷം സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ചുള്ള  വിദ്യാഭ്യാസം

 ഡിജിറ്റല്‍ / ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വിവിധ തലങ്ങളിൽ പ്രവേശനം ഉറപ്പാക്കുന്ന പ്രത്യേക പരിപാടിയായ പിഎം ഇ വിദ്യ-  ഉടന്‍ ആരംഭിക്കും.വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബാംഗങ്ങൾ എന്നിവരുടെ  മാനസികാരോഗ്യത്തിനും ക്ഷേമത്തിനും സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനായി  മനോദര്‍പ്പണ്‍  എന്ന പേരിൽ ഒരു സംരംഭത്തിനു ഉടന്‍ തുടക്കം കുറിക്കും.വിദ്യാലയങ്ങൾ, ശൈശവദശയിലുള്ളവർ,അധ്യാപകര്‍ എന്നിവർക്കായി പുതിയ ദേശീയ പാഠ്യ-അധ്യാപന പദ്ധതി അവതരിപ്പിക്കും. അഞ്ചാം തരത്തിലെ ഓരോ കുട്ടിയും 2025 ഓടെ മികച്ച പഠന നിലവാരം കൈവരിക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്തുന്നതിനായി,ദേശീയ അടിസ്ഥാന സാക്ഷരത, ന്യൂമറസി മിഷന്  2020 ഡിസംബറിൽ തുടക്കമിടും.

4).പാപ്പരത്വകോഡു (IBC ) മായി  ബന്ധപ്പെട്ട അനുകൂല നടപടികളിലൂടെ രാജ്യത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കും .

പാപ്പരത്വ നടപടികൾ ആരംഭിക്കുന്നതിനുള്ള കുറഞ്ഞ പരിധി ഒരു ലക്ഷത്തിൽ നിന്നും  ഒരു കോടി രൂപയായി ഉയർത്തി .ഇത് MSME കൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കും.

IBC കോഡിലെ 240 A വകുപ്പിന്  കീഴിൽ MSME കൾക്കായി പ്രത്യേക പാപ്പരത്വ നിർണയ ചട്ടക്കൂട് ഉടൻ വിജ്ഞാപനം ചെയ്യും. 

മഹാമാരിയുടെ സ്ഥിതി അവലോകനം ചെയ്തതിനു ശേഷം,പുതുതായി തുടക്കമിട്ട പാപ്പരത്വ നടപടികൾ ഒരു വർഷത്തേക്ക് നിർത്തി വയ്ക്കും.

കോവിഡ് 19 നുമായി ബന്ധപ്പെട്ട കടങ്ങൾ IBC കോഡിന് കീഴിലെ "ഡീഫോൾട്" എന്ന വ്യഖ്യാനത്തിന്റെ പരിധിയിൽ  നിന്നും ഒഴിവാക്കാൻ കേന്ദ്ര ഗവൺമെന്റിന് അധികാരം നൽകും.

5).കമ്പനി നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് ഇളവ് നൽകൽ

സാങ്കേതികപരമോ, നടപടിക്രമപരമോ ആയ ലംഘനങ്ങൾ അടക്കം,കമ്പനികള്‍ വരുത്തിയ ചെറിയ പിഴവുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കും

6).കോർപ്പറേറ്റ് വേണ്ടി വ്യവസായങ്ങൾ കൂടുതൽ ലളിതമാക്കാനുള്ള നടപടികൾ 

ഇതുമായി ബന്ധപ്പെട്ട  പ്രധാന  പരിഷ്‌കാരങ്ങൾ:

*ഇന്ത്യൻ പൊതുമേഖലാ കമ്പനികൾക്ക്  അനുവദനീയമായ വിദേശവിപണികളിൽ സെക്യൂരിറ്റികൾ നേരിട്ട് ലിസ്റ്റ് ചെയ്യാനുള്ള അവസരം.

* ഓഹരിവിപണികളിൽ നോൺ കോൺവെർട്ടബിൾ ഡിബഞ്ചേഴ്‌സ് NCDs- അവതരിപ്പിക്കുന്ന സ്വകാര്യ കമ്പനികളെ, ലിസ്റ്റഡ് കമ്പനികളായി പരിഗണിക്കുന്നതല്ല.

*1956 ലെ കമ്പനി  നിയമത്തിലെ ഉത്പാദക കമ്പനികളുമായി ബന്ധപ്പെട്ട  പാർട്ട് 9 A യെ 2013 ലെ കമ്പനി നിയമത്തിൽ ഉൾപ്പെടുത്തും

*അധിക / പ്രത്യേക ബെഞ്ചുകൾ തുടങ്ങാൻ NCLAT നു അധികാരം നൽകും.

*ചെറുകിട കമ്പനികൾ, ഒരുടമ മാത്രമുള്ള കമ്പനികൾ, ഉത്പാദക കമ്പനികൾ, സ്റ്റാർട്പ്പുകൾ എന്നിവ വരുത്തുന്ന വീഴ്ചകൾക്ക് കുറഞ്ഞ പിഴ.

7).നവീനവും,സ്വയംപര്യാപ്തവുമായ ഒരു ഇന്ത്യയ്ക്കായുള്ള പൊതുമേഖലാ സ്ഥാപന നയം

സര്‍ക്കാര്‍ ഒരു പുതിയ നയം പ്രഖ്യാപിക്കും.അതനുസരിച്ച് ,

*പൊതുജന താല്പര്യം മുൻനിർത്തി,പൊതുമേഖലാ സ്ഥാപന ( പിഎസ്ഇ ) ങ്ങളുടെ സാന്നിധ്യം ആവശ്യമുള്ള തന്ത്രപ്രധാന മേഖലകളുടെ പട്ടിക തയ്യാറാക്കും.

*സ്വകാര്യവ്യക്തികൾക്ക് അനുവാദം നല്‍കുമ്പോള്‍ തന്നെ കുറഞ്ഞത് ഒരു പൊതുമേഖലാ സംരംഭത്തിന്റെയെങ്കിലും സാന്നിദ്ധ്യം ഇത്തരം മേഖലകളിൽ ഉറപ്പു വരുത്തും.

*മറ്റ് മേഖലകളില്‍, പ്രായോഗികത കണക്കിലെടുത്ത് പിഎസ്ഇകളെ സ്വകാര്യവല്‍ക്കരിക്കും

*ഭരണനിര്‍വഹണ ചെലവ് കുറയ്ക്കുന്നതിന്റെ  ഭാഗമായി,തന്ത്രപ്രധാന മേഖലകളിലെ സംരംഭങ്ങളുടെ എണ്ണം നാലിൽ താഴെയായി പരിമിതപ്പെടുത്തും .മറ്റുള്ളവ സ്വകാര്യവല്‍ക്കരിക്കപ്പെടുകയോ, ലയിപ്പിക്കുകയോ ഹോള്‍ഡിംഗ് കമ്പനികളുടെ കീഴില്‍ കൊണ്ടുവരികയോ ചെയ്യും.


8).സംസ്ഥാനഭരണകൂടങ്ങൾക്കുള്ള  സഹായം

സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്പാപരിധി,മൂന്നിൽ നിന്ന്  അഞ്ചു ശതമാനമായി വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.ഇത് നടപ്പു സാമ്പത്തികവർഷത്തേയ്ക്ക്  മാത്രമായിരിക്കും ബാധകം.സംസ്ഥാനങ്ങൾക്ക്  4.28  ലക്ഷം കോടിയുടെ അധിക വിഭവങ്ങൾ ഇത്  ഉറപ്പാക്കും.ധനകാര്യ കമ്മീഷൻ മുന്നോട്ട് വച്ച ശിപാർശകൾ അടക്കമുള്ള പ്രത്യേക പരിഷ്കാരങ്ങൾക്കായി ഈ വായ്പകളിലെ ഒരു ഭാഗം വിനിയോഗിക്കും.

ഒരുരാഷ്ട്രം ഒരു റേഷൻകാർഡ് പദ്ധതി സാർവത്രികമാക്കൽ,രാജ്യത്തെ വ്യാപാരം സുഗമമാക്കൽ  ഊർജവിതരണം,നഗരസഭാസ്ഥാപനങ്ങളുടെ വരുമാനം എന്നീ നാലു മേഖലകളിൽ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കും

 വായ്പകൾക്കായി താഴെപ്പറയുന്ന രീതിയിൽ ഒരു പ്രത്യേക പദ്ധതിക്ക് കേന്ദ്ര ധനവിനിയോഗ വകുപ്പ് രൂപം നൽകും.
******************************
വർധന വരുത്തിയ വായ്പാപരിധിയിൽ അരശതമാനം നിബന്ധനകൾ കൂടാതെ എടുക്കാവുന്നതാണ്.. 

പിന്നീടുള്ള ഒരു ശതമാനം കടമെടുക്കുമ്പോൾ,മേൽപ്പറഞ്ഞ നാലു മേഖലകളിലും കാൽ ശതമാനം വീതം കൃത്യമായി ചിലവഴിച്ചു എന്ന് ഉറപ്പാക്കണം.

ഈ നാലിൽ കുറഞ്ഞത് മൂന്ന് മേഖലകളിലെ ലക്ഷ്യങ്ങൾ എങ്കിലും കൈവരിക്കാനായാൽ ശേഷിക്കുന്ന അരശതമാനംകൂടി സംസ്ഥാനങ്ങൾക്ക്  ഉപയോഗപ്പെടുത്താവുന്നതാണ്.



(Release ID: 1624665) Visitor Counter : 461