രാജ്യരക്ഷാ മന്ത്രാലയം

ഓപ്പറേഷന്‍ സമുദ്രസേതു രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച്‌ ഐ എൻ എസ് ജലാശ്വ മാലിയിലേക്ക് പുറപ്പെട്ടു

Posted On: 14 MAY 2020 6:15PM by PIB Thiruvananthpuram



ന്യൂഡൽഹി, മെയ് 14,2020


ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ മാലദ്വീപിലേക്ക് പുറപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ച(മെയ് 15 ന്) കപ്പല്‍ മാലി തുറമുഖത്തെത്തും. മാലിദ്വീപിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത പൗരന്മാര്‍ക്കാണ് കപ്പലില്‍ പ്രവേശനാനുമതിയുള്ളത്. 100 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 700 യാത്രക്കാരുമായി ജലാശ്വ വെള്ളിയാഴ്ച രാത്രിയോടെ കൊച്ചിയിലേക്ക് തിരിക്കും.

ഇക്കഴിഞ്ഞ മെയ് 10 ന് 698 യാത്രക്കാരെ ജലാശ്വയില്‍ നാവികസേന സുരക്ഷിതമായി കൊച്ചിയില്‍ എത്തിച്ചിരുന്നു. പൂര്‍ണമായും ശുചീകരണം നടത്തുകയും അണുവിമുക്തമാക്കുകയും ചെയ്ത ശേഷമാണ് രണ്ടാം ദൗത്യത്തിനായി കപ്പല്‍ മാലിയിലേക്ക് പുറപ്പെട്ടത്.


(Release ID: 1623884)