പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

ജീവനക്കാരുടെ ക്ഷേമത്തിന്‌ മോദി ഗവൺമെന്റ്  പ്രതിജ്ഞാബദ്ധം, അവരുടെ വിഷമതകൾ ന്യായമായരീതിയിൽ പരിഗണിക്കുന്നതായും കേന്ദ്ര സഹമന്ത്രി  ഡോ. ജിതേന്ദ്ര സിംഗ്

Posted On: 13 MAY 2020 4:08PM by PIB Thiruvananthpuram

ന്യൂഡൽഹി , മെയ് 13, 2020

കോവിഡ് പകർച്ച വ്യാധിയുടെ പശ്‌ചാത്തലത്തിൽ   പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള, പേഴ്‌സണൽ–-പരാതിപരിഹാര പെൻഷൻ മന്ത്രാലയ സഹമന്ത്രി ഡോ. ജിതേന്ദ്രസിങ്ങ്‌ വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാരുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ ആശയവിനിമയം നടത്തി. പേഴ്‌സണൽ മന്ത്രാലയം, ഭരണപരിഷ്‌കാര–-പൊതുപരാതിപരിഹാര, പെൻഷൻ–-ക്ഷേമ വകുപ്പുകളിലെ സെക്ഷൻ ഓഫീസർ തലത്തിലുള്ളവരുമായാണ്‌ മന്ത്രി ആശയവിനിമയം നടത്തിയത്‌.

കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ, ആരോഗ്യകരമായ വർക്ക് ഫ്രം ഹോം രീതി പിന്തുടരുകയാണ്‌. ഓഫീസുകളിൽ 33 ശതമാനം ഉദ്യോഗസ്ഥർ മാത്രമേ ജോലിക്ക്‌ ഉള്ളൂ. മറ്റ് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കാതെ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഈ ശ്രമകരമായ വേളയിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുകയാണെന്നും ഡോ. സിംഗ് പറഞ്ഞു. വകുപ്പുകളുടെ തൊഴിൽസംബന്ധമായ സംഭാവന വർദ്ധിച്ചുവെന്നും   ഒരിക്കൽപോലും  ഈ രീതി തൊഴിൽ സംസ്കാരത്തെ ബാധിക്കാത്തതിൽ സംതൃപ്തി പ്രകടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ നീക്കിയാൽ സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള എല്ലാ ആവലാതികളും പരിഗണിക്കുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഉറപ്പ് നൽകി. ഈ വർഷം ജനുവരിയിൽ 400 ലധികം സ്ഥാനക്കയറ്റങ്ങൾ   നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



(Release ID: 1623579) Visitor Counter : 204