PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 12 MAY 2020 6:21PM by PIB Thiruvananthpuram

തീയതി: 12.05.2020

 

 

 

•    രാജ്യത്ത് ഇതുവരെ ആകെ 70,756 പേര്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ കോവിഡ് മുക്തരായത് 22,455 പേരാണ് .രോഗമുക്തി നിരക്ക് 31.74%  ശതമാനം. മരിച്ചത് 2293  പേര്
•    ഇന്നലെ മുതല് 3604 പേരുടെ വര്ധനയാണ് രോഗികളുടെ എണ്ണത്തില് ഉണ്ടായത്.
•    എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്ച്ച നടത്തി. ഇനിയുള്ള പ്രയത്നം കോവിഡ്- 19 ഗ്രാമീണ മേഖലയില് പടരാതിരിക്കാന് ആയിരിക്കണമെന്നു പ്രധാനമന്ത്രി
•    ഇന്ത്യന് റെയില്വേ ഇതുവരെ (മെയ് 12 രാവിലെ 9.30 വരെ) ഓടിച്ചത് 542 ശ്രമിക് സ്പെഷല് ട്രെയിനുകള്
•    എട്ടു ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ പാസ്സന്ജർ സർവീസ് ഇന്ന് പുനരാരംഭിച്ചു
•    വന്ദേ ഭാരത് മിഷൻ :  2020 മെയ് 7 മുതൽ 6037 ഇന്ത്യക്കാർ  31 വിമാനങ്ങളിലായി  വിദേശത്ത് നിന്ന് മടങ്ങിയെത്തി

 

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

 

 

കോവിഡ് 19 : കേന്ദ്ര ആരോഗ്യ മന്ത്രി ഡോ .ഹർഷ് വർധൻ ജമ്മു കാശ്മീർ ,ലഡാഖ്  എന്നിടങ്ങളിലെ ലെഫ്റ്റനന്റ് ഗവര്ണര്മാരുമായും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരുമായും  ഉന്നത തല യോഗം നടത്തി

 

കോവിഡ് 19 : കേന്ദ്ര ആരോഗ്യ മന്ത്രി ഡോ .ഹർഷ് വർധൻ ജമ്മു കാശ്മീർ ,ലഡാഖ്  എന്നിടങ്ങളിലെ ലെഫ്റ്റനന്റ് ഗവര്ണര്മാരുമായും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരുമായും  കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികൾ സംബന്ധിച്ച്  ഉന്നത തല യോഗം നടത്തി.

 

രാജ്യത്ത് ഇതുവരെ ആകെ 70,756 പേര്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ കോവിഡ് മുക്തരായത് 22,455 പേരാണ് .രോഗമുക്തി നിരക്ക് 31.74%  ശതമാനം. ഇന്നലെ മുതല് 3604 പേരുടെ വര്ധനയാണ് രോഗികളുടെ എണ്ണത്തില് ഉണ്ടായത്. മരിച്ചത് 2293  പേര്‍

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1623292

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്ച്ച നടത്തി

കോവിഡ്- 19നെതിരായുള്ള ഇന്ത്യയുടെ പോരാട്ടത്തില്മുന്നോട്ടുള്ള വഴി ചര്ച്ച ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്ച്ച നടത്തി. യോഗത്തിന്റെ തുടക്കത്തില്പ്രധാനമന്ത്രി പറഞ്ഞു: 'ഏറ്റവും മോശം സാഹചര്യമുള്ള ഇടങ്ങള്ഉള്പ്പെടെ, ഇന്ത്യയില്മഹാവ്യാധി പടരുന്ന പ്രദേശങ്ങളെ സംബന്ധിച്ച വ്യക്തമായ സൂചന നമുക്കുണ്ട്. അതിലുപരി, ഇത്തരം സാഹചര്യത്തെ ജില്ലാ തലം വരെ എങ്ങനെ കൈകാര്യംചെയ്യണമെന്നു കഴിഞ്ഞ ഏതാനും ആഴ്ചകള്കൊണ്ട് ഉദ്യോഗസ്ഥര്പഠിക്കുകയും ചെയ്തു.'കോവിഡ്- 19 ഗ്രാമ പ്രദേശങ്ങളില്പടരാതെ നോക്കാനുള്ള പ്രവര്ത്തനമാണ് ഇനി ആവശ്യമെന്നു പ്രധാനമന്ത്രി തുടര്ന്നു വ്യക്തമാക്കി. സമ്പദ്വ്യവസ്ഥ സംബന്ധിച്ചു സംസ്ഥാനങ്ങള്നല്കിയ അഭിപ്രായങ്ങള്ക്ക് അര്ഹമായ പരിഗണന നല്കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623190

ഇന്ത്യന്റെയില്വേ ഇതുവരെ (മെയ് 12 രാവിലെ 9.30 വരെ) ഓടിച്ചത് 542 ശ്രമിക് സ്പെഷല്ട്രെയിനുകള്

അതിഥി തൊഴിലാളികള്‍, തീര്ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്ത്ഥികള്തുടങ്ങി വിവിധ സ്ഥലങ്ങളില്കുടുങ്ങിപ്പോയവരുടെ യാത്രയ്ക്കായി കേന്ദ്ര  ആഭ്യന്തര മന്ത്രാലയത്തിന്റെ  നിര്ദേശ പ്രകാരം  റെയില്വേ പ്രത്യേക ശ്രമിക് ട്രെയിനുകള്ഓടിക്കുന്നുണ്ട് .മെയ് 12 രാവിലെ 9.30 വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്നിന്നായി 542 ശ്രമിക് സ്്പെഷല്ട്രെയിനുകള്‍  ഇന്ത്യന്റെയില്വേ ഓടിച്ചു. ഇതില്‍ 448 എണ്ണം ലക്ഷ്യസ്ഥാനത്തെത്തി, ബാക്കി 94 ട്രെയിനുകള്ഓടിക്കൊണ്ടിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623190

 

രാജ്യത്തെ യാത്രാ  തീവണ്ടികളുടെ സേവനം  ഭാഗികമായി, ഘട്ടം ഘട്ടമായി പുനരാരംഭിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623256

വന്ദേ ഭാരത് മിഷൻ :  2020 മെയ് 7 മുതൽ 6037 ഇന്ത്യക്കാർ  31 വിമാനങ്ങളിലായി  വിദേശത്ത് നിന്ന് മടങ്ങിയെത്തി

വന്ദേ ഭാരത് മിഷനു കീഴിൽ 2020 മെയ് 7 മുതൽ 5 ദിവസത്തിനുള്ളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും  31  വിമാനങ്ങളിൽ 6037 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായ വന്ദേ ഭാരത് മിഷൻ  2020 മെയ് 7 നാണു ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ചത് . ദൗത്യത്തിനു കീഴിൽ ഇന്ത്യക്കാരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുവരുന്ന പ്രവർത്തനംസിവിൽ വ്യോമയാന മന്ത്രാലയം വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരുകളുമായി ചേർന്ന്ഏകോപിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623190

 

അന്താരാഷ്ട്ര നഴ്സസ് ദിനത്തില്നഴ്സുമാര്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

അന്താരാഷ്ട്ര നഴ്സസ് ദിനത്തില്നഴ്സുമാരുടെ സേവനങ്ങള്ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നന്ദി അറിയിച്ചു. ''നമ്മുടെ ഭൂമിയെ ആരോഗ്യത്തോടെ നിലനിര്ത്തുന്നതിനായി സദാ സമയവും കര്മ്മനിരതരായിരിക്കുന്ന നഴ്സുമാരോട് നന്ദി പ്രകടിപ്പിക്കുന്നതിനായുള്ള ഒരു സവിശേഷ ദിവസമാണ് അന്താരാഷ്ട്ര  നഴ്സസ്  ദിനം. നിലവില്‍, കോവിഡ് 19 നെ പരാജയപ്പെടുത്തുന്നതിനായുള്ള മഹത്തായ പ്രവര്ത്തനമാണ് അവര്നടത്തുന്നത്. നഴ്സുമാരോടും അവരുടെ കുടുംബങ്ങളോടും നാം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1623337

അന്താരാഷ്ട്ര നേഴ്സസ്  ദിനം ആചരിച്ചു.''നേഴ്സുമാരും മറ്റ് ആരോഗ്യ പ്രവര്ത്തകരും ഇല്ലാതെ, മഹാമാരികള്ക്കെതിരായ പോരാട്ടത്തില്നാം വിജയിക്കില്ല'': ഡോ. ഹര്ഷ് വര്ധന്

അന്താരാഷ്ട്ര  നേഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടികളില്വീഡിയോ കോണ്ഫറന്സ് വഴി പങ്കെടുത്ത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്ഷ് വര്ധന്‍. ഫ്ളോറെൻസ്  നൈറ്റിംഗേലിന്റെ 200-ാം ജന്മവാര്ഷികം കൂടിയാണ് ഇത്തവണ വര്ഷം 'നേഴ്സുമാരുടെയും പ്രസവശുശ്രൂഷകരുടെയും വര്'മായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ) ആചരിക്കുന്നു എന്നതിനാല്ഇത്തവണത്തെ നേഴ്സ് ദിനത്തിന് പ്രാധാന്യം ഏറെയാണ്. ലക്ഷക്കണക്കിനു നേഴ്സുമാരാണ് ഓണ്ലൈനിലൂടെ ദിനാചരണ പരിപാടികളില്പങ്കെടുത്തത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623190

 

 

 

സാഗര്ദൗത്യം: മാലിദ്വീപില്ഭക്ഷണ  സാധനങ്ങള്എത്തിച്ചു

സാഗര്ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്നാവിക കപ്പല്കേസരി 2020 മെയ് 12ന് മാലിദ്വീപിലെത്തി. ഇന്ത്യ ഗവണ്മെന്റ് സുഹൃദ് രാജ്യങ്ങള്ക്ക് സഹായങ്ങള്എത്തിക്കുന്നതിന്റെ ഭാഗമായി 580 ടണ്ഭക്ഷണ സാധനങ്ങള്ഐഎന്എസ് കേസരി മാലിദ്വീപിലെ ജനങ്ങള്ക്കായി എത്തിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623341

 

ഗാന്ധി സമാധാന പുരസ്കാരത്തിന് നാമനിർദ്ദേശങ്ങൾ അയക്കേണ്ട അവസാനതീയതി 2020 ജൂൺ 15 (15.6.2020) വരെ ഗവർമെന്റ് നീട്ടി

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623034

 

ASSOCHAM സംഘടിപ്പിച്ച ഇൻഡോ ബംഗ്ലാദേശ് വെർച്യുൽ സമ്മേളനത്തെ  ഡോ . ജിതേന്ദ്ര സിംഗ് അഭിസംബോധന ചെയ്തു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623094

കോവിഡ് 19 നെതിരെ പോരാടാൻ ബെംഗളുരുവിലുള്ള CSIR-നാഷണൽ ഏറോസ്പേസ് ലബോറട്ടറി (NAL)  നോൺ ഇൻവേസിവ് വെന്റിലെറ്ററായ സ്വാസ്ഥ്യ സേതു വികസിപ്പിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623108

ചാമ്പ്യന്സ് പോര്ട്ടലിന് (www.champions.gov.in) തുടക്കം കുറിച്ച് സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായ മന്ത്രാലയം

 ലക്ഷ്യമിടുന്നത് രാജ്യത്തെ സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായങ്ങളെ ദേശീയ- അന്തര്ദേശീയ തലത്തില്ഉയരങ്ങളിലെത്തിക്കാന്കേന്ദ്ര സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായ മന്ത്രാലയം ചാമ്പ്യന്സ് പോര്ട്ടലിന് തുടക്കം കുറിച്ചു (www.Champions.gov.in). രാജ്യത്തെ സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായങ്ങളെ ആഗോള തലത്തില്ഏറ്റവും മികച്ചതാക്കുന്നതിനു ലക്ഷ്യമിട്ടാണ് കണ്ട്രോള്റൂം- മാനേജ്മെന്റ് വിവര സംവിധാനത്തില്പ്രവര്ത്തിക്കുന്ന ചാമ്പ്യന്സ് പോര്ട്ടലിന് മന്ത്രാലയം തുടക്കം കുറിച്ചത്. ഏറ്റവും പുതിയ സി ടി ഉപകരണങ്ങള്ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന പോര്ട്ടല്രാജ്യത്തെ സൂക്ഷ്മ, ഇടത്തരം, ചെറുകിട വ്യവസായങ്ങളെ ലോകത്തെ ഏറ്റവും മികച്ചവയാക്കാനുള്ള പ്രവര്ത്തനങ്ങളാണു നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623253

ബിപിപിഐ 25 ലക്ഷം രൂപ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തു

 

കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിലെ ഫാര്മസ്യൂട്ടിക്കല്സ് വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് ഫാര് പിഎസ്യു സ് ഓഫ് ഇന്ത്യ(ബിപിപിഐ) 25 ലക്ഷം രൂപ പിഎംകെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1623338

 

ലോക്ഡൗണിനിടെ ആഫ്രിക്കന്വിപണി  ലക്ഷ്യമിട്ട് എച്ച്ഐഎല്‍ (ഇന്ത്യ)

 

കോവിഡ് 19 ലോക്ഡൗണിനെ തുടര്ന്ന് ചരക്ക്നീക്കത്തിലുള്പ്പെടെ ഉണ്ടായ വെല്ലുവിളികള്ക്കിടയിലും രാസവസ്തു, പെട്രോ കെമിക്കല്വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്ഐഎല്‍(ഇന്ത്യ) രാജ്യത്തെ കര്ഷക സമൂഹത്തിന് ആവശ്യത്തിന് കീടനാശിനി ലഭ്യമാക്കാന്എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഇതോടൊപ്പം ആഫ്രിക്കന്രാജ്യങ്ങളില്നിന്നുള്ള വലിയ കയറ്റുമതി ഓര്ഡറുകളിലും കണ്ണു വയ്ക്കുകയാണ് എച്ച്ഐഎല്‍(ഇന്ത്യ).

കൂടുതല്‍ വിവരങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1623341

 

 

 

 

 

 

 

 

 

 

 

 

 

 

 

 

FACT CHECK

 

 

 

 

 

 

 

 

 

 

 

 

 

 



(Release ID: 1623373) Visitor Counter : 203