രാജ്യരക്ഷാ മന്ത്രാലയം

സാഗര്‍ ദൗത്യം: മാലിദ്വീപില്‍ ഭക്ഷണ  സാധനങ്ങള്‍ എത്തിച്ചു

Posted On: 12 MAY 2020 6:59PM by PIB Thiruvananthpuram

 

സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാവിക കപ്പല്‍ കേസരി 2020 മെയ് 12ന് മാലിദ്വീപിലെത്തി. ഇന്ത്യ ഗവണ്‍മെന്റ് സുഹൃദ് രാജ്യങ്ങള്‍ക്ക് സഹായങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി 580 ടണ്‍ ഭക്ഷണ സാധനങ്ങള്‍ ഐഎന്‍എസ് കേസരി മാലിദ്വീപിലെ ജനങ്ങള്‍ക്കായി എത്തിച്ചു. 

സാമൂഹിക അകല്‍ച്ചാ മാനദണ്ഡങ്ങള്‍ പിന്തുടരേണ്ടതിനാല്‍ ഓണ്‍ലൈനായി സഹായം കൈമാറുന്ന ചടങ്ങ് നടത്തി. മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ്, പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദിദി, മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് സുധീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷയും വളർച്ചയും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് ഈ വിന്യാസം.  പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും കേന്ദ്ര  ഗവൺമെന്റിന്റെ മറ്റ് ഏജൻസികളുമായും സഹകരിച്ചാണ്‌ ഈ ദൗത്യത്തിന്റെ പ്രവർത്തനം.

****



(Release ID: 1623341) Visitor Counter : 221