ആഭ്യന്തരകാര്യ മന്ത്രാലയം

ട്രെയിൻവഴിയുള്ള വ്യക്തികളുടെ സഞ്ചാരത്തിന്‌‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക മാർഗരേഖ  പുറത്തിറക്കി

Posted On: 11 MAY 2020 2:41PM by PIB Thiruvananthpuram


ന്യൂഡൽഹി , മെയ് 11, 2020

ട്രെയിൻ മാർഗമുള്ള ജനസഞ്ചാരം  സുഗമമാക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക മാർഗരേഖ പുറത്തിറക്കി.സ്ഥിരീകരിച്ച ഇ-ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ  റെയിൽ‌വേ സ്റ്റേഷന്‌ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ അനുവദിക്കൂ. എല്ലാ യാത്രക്കാരെയും  നിർബന്ധിത ആരോഗ്യ പരിശോധന നടത്തും. രോഗ ലക്ഷണമില്ലാത്തവരെ മാത്രമേ ട്രെയിനിൽ കയറാൻ അനുവദിക്കൂ. യാത്രയ്ക്കിടെയും റെയിൽ‌വേ സ്റ്റേഷനുകളിലും, ആരോഗ്യ–-ശുചിത്വ മാനദണ്ഡങ്ങളും സാമൂഹിക അകലവും കർശനമായി   പാലിക്കണം.

എല്ലാ യാത്രക്കാർക്കും സ്റ്റേഷനിലും കോച്ചുകളിലും പ്രവേശനത്തിനും പുറത്തേക്കുമുള്ള കവാടത്തിൽ ഹാൻഡ് സാനിറ്റൈസർ നൽകും. കൂടാതെ, എല്ലാ യാത്രക്കാരും പ്രവേശന സമയത്തും യാത്രയ്ക്കിടയിലും മുഖാവരണം–- മാസ്കുകൾ ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. യാത്രാ ലക്ഷ്യത്തിൽ എത്തുമ്പോൾ അവിടെ സംസ്ഥാനമോ കേന്ദ്ര ഭരണപ്രദേശമോ നൽകുന്ന ആരോഗ്യ മാർഗ നിർദേശം പാലിക്കണം.ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവുമായി കൂടിയാലോചിച്ച് റെയിൽ‌വേ മന്ത്രാലയം ട്രെയിനുകളുടെ ഗതാഗതം പടിപടിയായി അനുവദിക്കും.

ഔദ്യോഗിക അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക https://static.pib.gov.in/WriteReadData/userfiles/MHA%20Order%20Dt.%2011.5.2020%20on%20SOP%20for%20movement%20of%20persons%20by%20trains.pdf



(Release ID: 1623016) Visitor Counter : 273