PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻതീയതി: 10 .05.2020

Posted On: 10 MAY 2020 6:23PM by PIB Thiruvananthpuram

ഇതുവരെ: 

രാജ്യത്താകെ ഇതുവരെ കോവിഡ്  ബാധിച്ചത് 62,939 പേര്‍ക്കാണ്.   19,357 പേരാണ് കോവിഡ് മുക്തരായത്. രോഗമുക്തി നിരക്ക് 30.76 %.
ഇന്നലെ മുതല്‍ പുതുതായി 3277 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് കേസുകള്‍ കൂടുതലുള്ള 10 സംസ്ഥാനങ്ങളിലേക്ക് ആരോഗ്യ മന്ത്രാലയം കേന്ദ്ര സംഘങ്ങളെ അയക്കും

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തിലുള്ള തടസ്സങ്ങളും ഉണ്ടാകാന്‍ പാടില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളോട് 

മെയ് 10  വരെ ഇന്ത്യന്‍ റെയില്‍വേ ഓടിച്ചത് 366 ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍

സിബിഎസ്ഇ ബോർഡ് പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനായി 3000 സ്കൂളുകള്‍ക്ക്  അനുമതി .


(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക് സംവിധാനവും ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


കോവിഡ് 19: ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കി കേന്ദ്ര ഗവണ്‍മെന്റ്: രാജ്യത്ത് കോവിഡ് 19 ചികിത്സയ്ക്കായി പ്രത്യേക ആശുപത്രി ക്രമീകരണങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. രോഗതീവ്രത കണക്കിലെടുത്ത് കോവിഡ് പ്രത്യേക ആശുപത്രികളെ മൂന്നായി തിരിച്ചാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്.  തീവ്ര രോഗബാധിതര്‍ക്കും, ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികള്‍ക്കും, രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയവര്‍ക്കുമായി മൂന്നു വിഭാഗങ്ങളിലാണ് പ്രത്യേക കോവിഡ് ആശുപത്രികള്‍ സജ്ജീകരിച്ചിട്ടുള്ളത്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1622670


കോവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സംഘങ്ങളെ അയക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1622573

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കൊവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുടെയും ആരോഗ്യ സെക്രട്ടറിമാരുടെയും യോഗം വിളിച്ചു: സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താന്‍  ക്യാബിനറ്റ്  സെക്രട്ടറി ശ്രീ. രാജീവ് ഗൗബ മുഴുവന്‍ ചീഫ് സെക്രട്ടറിമാരുടെയും ആരോഗ്യ സെക്രട്ടറിമാരുടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം വിളിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1622653


പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും: പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നാളെ (11 മെയ് 2020) ഉച്ചയ്ക്ക് 3 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി അഞ്ചാം തവണ കൂടിക്കാഴ്ച നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1622683

മെയ് 10 (വൈകീട്ട് മൂന്ന് മണി) വരെ ഇന്ത്യന്‍ റെയില്‍വേ ഓടിച്ചത് 366 ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍: അതിഥി തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരുടെ യാത്രയ്ക്കായി കേന്ദ്ര  ആഭ്യന്തര മന്ത്രാലയത്തിന്റെ  നിര്‍ദേശ പ്രകാരം  റെയില്‍വേ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട് . 
കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1622664

സിബിഎസ്ഇ ബോർഡ് പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനായി രാജ്യമെമ്പാടും  3000 സിബിഎസ്ഇ അംഗീകൃത സ്കൂളുകൾ തുറക്കാൻ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ  അനുമതി: സിബിഎസ്ഇ ബോർഡ് പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിനായി രാജ്യമെമ്പാടും  3000 സിബിഎസ്ഇ സ്കൂളുകൾ തുറക്കാൻ കേന്ദ്രആഭ്യന്തര മന്ത്രാലയം അനുമതി നൽകി. മൂല്യനിർണയ കേന്ദ്രങ്ങൾക്ക്‌ അനുമതി നൽകിയതിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക് ആഭ്യന്തരമന്ത്രാലയത്തിന്‌ നന്ദി അറിയിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1622572

നിയമ മന്ത്രി അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ നിയമ ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1622675

സാഗർ ദൗത്യം:  നാവികസേനാ കപ്പല്‍ കേസരി പുറപ്പെട്ടു: കോവിഡ്‌ 19 പകർച്ചവ്യാധിക്കെതിരെയുള്ള  മേഖലാ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ  ഭാഗമായി ഇന്ത്യൻ നാവികസേനയുടെ കപ്പലായ കേസരി, മാലദ്വീപ്, മൗറീഷ്യസ്, സേഷെല്‍സ് , മഡഗാസ്കർ, കൊമോറോസ് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1622644

ചില്ലറ വില്‍പനക്കാരെയും കെട്ടിട നിര്‍മ്മാണ പ്രഫഷണലുകളെയും എംഎസ്എംഇകളായി രജിസ്റ്റര്‍ ചെയ്യുന്ന കാര്യം പരിശോധിക്കും ശ്രീ ഗഡ്കരി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1622527

ലോക്ഡൗണിനിടയിലും നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡിന്റെ വില്‍പന 71 % വര്‍ദ്ധിച്ചു: കോവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ഡൗണിനിടയിലും കേന്ദ്ര രാസവസ്തു, രാസവളം മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്(എന്‍എഫ്എല്‍) 2020 ഏപ്രില്‍ മാസത്തില്‍ 71 %  വളര്‍ച്ച രാസവള വില്‍പനയില്‍ കൈവരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : : https://pib.gov.in/PressReleseDetail.aspx?PRID=1622652

PIB FACTCHECK

 

 

 

 

 

 

 

 

 

 

 

 

 

 

 

***

 (Release ID: 1622733) Visitor Counter : 150