ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്‌ 19 സംബന്ധിച്ച പുതിയ വിവരങ്ങൾ

Posted On: 03 MAY 2020 4:19PM by PIB Thiruvananthpuram

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം



ന്യൂഡൽഹി, മെയ് 3, 2020


പ്രത്യേകം തരംതിരിച്ചും മുൻകൂട്ടികണ്ടും പ്രതിസന്ധി സാഹചര്യം നിയന്ത്രിച്ചുമുള്ള സമീപനത്തിലൂടെ, കോവിഡ് 19 ന്റെ പ്രതിരോധം, നിയന്ത്രണം, രോഗീപരിപാലനം എന്നിവയ്ക്കായി കേന്ദ്ര ഗവൺമെന്റ്സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളുമായി ചേർന്ന്നിരവധി നടപടികൾ കൈക്കൊള്ളുന്നു. നടപടികൾ പതിവായി അവലോകനം ചെയ്യുകയും ഉന്നത തലത്തിൽ നിരീക്ഷിക്കുകയും ചെയ്യുന്നു.

കോവിഡ്‌ 19 മായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ ഹർഷ് വർധൻ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് സന്ദർശിച്ചു. സന്ദർശന വേളയിൽ കേന്ദ്രമന്ത്രി, ഡയറക്ടറുടെ ഓഫീസ്, അത്യാഹിതവിഭാഗം, ഒപിഡി, സാമ്പിൾ സെന്റർ, കോവിഡ് ബ്ലോക്ക്‌, ഒന്നാം നിലയിലെ നിർണായക മേഖലകൾ, റെഡ് സോൺ പ്രദേശം, ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും വസ്ത്രം മാറുന്ന സൗകര്യങ്ങളും സന്ദർശിച്ചു.

ഡോക്ടർമാർക്കും ആരോഗ്യ ജീവനക്കാർക്കും പ്രത്യേക കുളിമുറി, വസ്ത്രധാരണ മുറി, അണുവിമുക്ത സ്പ്രേ സൗകര്യം എന്നിവയ്ക്കായി പ്രത്യേക സൗകര്യം ഓങ്കോളജി വിഭാഗം കെട്ടിടത്തിൽ ഒരുക്കിയത് ഡോ. ഹർഷ് വർധൻ അഭിനന്ദിച്ചു. സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി ആശുപത്രി ഭരണാധികാരികൾ അവരുടെ മുൻനിര ആരോഗ്യ പ്രവർത്തകരുമായി പ്രതിദിനം രണ്ടുതവണ ആശയവിനിമയം നടത്തുന്നതിനെയും അദ്ദേഹം പ്രശംസിച്ചു.

ലോക്ക്ഡൗൺ കാലം (2020 മെയ് 17 വരെ) അക്ഷരാർഥത്തിൽ പാലിച്ച്കോവിഡ് 19 ന്റെ കണ്ണി മുറിയ്ക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടലായി കണക്കാക്കണമെന്ന് ഡോ. ഹർഷ് വർധൻ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. കോവിഡ് -19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരെ ബഹിഷ്കരിക്കരുതെന്നും കോവിഡ് 19 നെതിരായ യുദ്ധത്തിൽ വിജയിച്ച രോഗികളെ അകറ്റി നിർത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇതുവരെ 10,632 രോഗികളെ സുഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 682 രോഗികളാണ് രോഗമുക്തി നേടിയത്. ഇത് രോഗമുക്തിയുടെ നിരക്ക് 26.59% ആയി വർധിപ്പിക്കുന്നു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 39,980 ആണ്. ഇന്ത്യയിൽ ഇന്നലെ 2644 പേർക്കു കൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു.

കോവിഡ് - 19മായി ബന്ധപ്പെട്ട ആധികാരികവും പുതിയതുമായ സാങ്കേതിക വിഷയങ്ങള്‍, മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്എന്നിവയ്ക്ക് https://www.mohfw.gov.in/ വെബ്സൈറ്റും @MoHFW_INDIA-യും സന്ദര്ശിക്കുക.

കോവിഡു സംബന്ധമായ സാങ്കേതിക അന്വേഷണങ്ങള്ക്കു technicalquery.covid19[at]gov[dot]in എന്ന -മെയിലിലും മറ്റു ചോദ്യങ്ങള്ക്കു ncov2019[at]gov[dot]in എന്ന മെയിലിലും @CovidIndiaSeva-യിലും ബന്ധപ്പെടാവുന്നതാണ്.

കോവിഡ് - 19 സംശയങ്ങള്ക്ക് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്ലൈന്നമ്പര്‍ +911123978046, അല്ലെങ്കില്‍ 1075ല്വിളിക്കുക. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്നമ്പറുകളുടെ പട്ടികയ്ക്ക് https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.എന്ന ലിങ്ക് സന്ദര്ശിക്കുക.


(Release ID: 1620680) Visitor Counter : 245