പ്രധാനമന്ത്രിയുടെ ഓഫീസ്‌

വൈദ്യുതി മേഖല അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചു

Posted On: 01 MAY 2020 5:52PM by PIB Thiruvananthpuram

 


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വൈദ്യുതി മേഖല സംബന്ധിച്ചു വിശദമായ യോഗം വിളിക്കുകയും കോവിഡ്- 19 സൃഷ്ടിച്ച പ്രത്യാഘാതത്തെക്കുറിച്ചു വിലയിരുത്തുകയും ചെയ്തു. മേഖലയുടെ സുസ്ഥിരതയും പുനര്‍നിര്‍മാണവും പ്രവര്‍ത്തന മികവും വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ ദീര്‍ഘകാല പരിഷ്‌കാരങ്ങളെ കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു. 


ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കല്‍, പുനരുപയോഗിക്കാവുന്ന വസ്തുക്കളുടെ വ്യാപനം, പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പങ്ക്, വൈദ്യുതി മേഖലയില്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കല്‍ എന്നീ കാര്യങ്ങളില്‍ കൈക്കൊണ്ട നടപടികളും ചര്‍ച്ച ചെയ്തു. 


സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്നതില്‍ വൈദ്യുതി മേഖലയ്ക്കുള്ള പ്രാധാന്യം പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി കരാറുകള്‍ ഫലപ്രദമായി നടപ്പാക്കപ്പെടേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. 


ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ച പ്രധാനമന്ത്രി, ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ സമയവും മെച്ചപ്പെട്ട നിലയില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചു. വിതരണ കമ്പനികളുടെ പ്രവര്‍ത്തനം ലാഭകരമാക്കുന്നതിനായി ചാര്‍ജ് യാഥാര്‍ഥ്യബോധത്തോടെ നിശ്ചയിക്കലും സബ്‌സിഡികള്‍ യഥാസമയം നല്‍കലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഭരണം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി, ഊര്‍ജ-നൈപുണ്യ-എന്‍.ആര്‍.ഇ. സഹമന്ത്രി, ധനകാര്യ സഹ മന്ത്രി, മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 



(Release ID: 1620148) Visitor Counter : 204