PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 30 APR 2020 6:20PM by PIB Thiruvananthpuram

 

 

Date: 30.4.2020

ഇതുവരെ 8,324 പേര്ക്കു ചികില്സയിലൂടെ രോഗം ഭേദമായി. 25.19 ശതമാനമാണു സുഖം പ്രാപിക്കുന്ന നിരക്ക്. ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടത് 33,050 പേര്ക്കാണ്. ഇന്ന് 1718 പേര്ക്കാണു രാജ്യത്താകെ രോഗബാധ ഉണ്ടായത്.
•    ആരോഗ്യ സേവന കേന്ദ്രങ്ങള്, വിശേഷിച്ചു സ്വകാര്യ മേഖലയിലുള്ളവ, പ്രവര്ത്തിക്കുന്നുണ്ടെന്നും അവശ്യ വൈദ്യ സഹായം വേണ്ടവര്ക്കു തടസ്സമില്ലാതെ ലഭിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി 
•    ഇന്ത്യയില് നിക്ഷേപം വര്ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്ച്ചചെയ്യുന്നതിനായി പ്രധാനമന്ത്രി സമഗ്രമായ യോഗം നടത്തി
•     കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ മെയ് 4 മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം , കൂടുതൽ ജില്ലകൾക്ക് ഗണ്യമായ ഇളവുകൾ അനുവദിക്കും 
•    കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സർവകലാശാലകളിലെ പരീക്ഷകളും അക്കാദമിക കലണ്ടറും സംബന്ധിച്ച് UGC മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
•    ലോക്ക് ഡൗൺകാലത്തും കാർഷിക മേഖലക്ക് ഗവൺമെൻറ് ഉയർന്ന പരിഗണന നൽകുന്നതായി കേന്ദ്ര കൃഷി മന്ത്രി

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

 

 

 

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

 

 

കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍:

ഇതുവരെ 8,324 പേര്‍ക്കു ചികില്‍സയിലൂടെ രോഗം ഭേദമായി. 25.19 ശതമാനമാണു സുഖം പ്രാപിക്കുന്ന നിരക്ക്. ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടത് 33,050 പേര്‍ക്കാണ്. ഇന്ന് 1718 പേര്‍ക്കാണു രാജ്യത്താകെ രോഗബാധ ഉണ്ടായത്.. കോവിഡ് ഇതര ആരോഗ്യ സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര് വര്ധന്സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാര്ക്ക് കത്തയച്ചു. രക്തദാനം തടസ്സപ്പെടുന്നില്ലെന്നും തലാസീമിയ, ഹീമോഫോബിയ, സിക്കിള്സെല്അനീമിയ തുടങ്ങിയ രോഗങ്ങള്നിമിത്തം ബുദ്ധിമുട്ടുന്നവര്ക്കു രക്തം മാറ്റല്തടസ്സമില്ലാതെ നടക്കുന്നു എന്ന് ഉറപ്പുവരുത്താനും നിര്ദ്ദേശം നല്കി. ആരോഗ്യ സേവന കേന്ദ്രങ്ങള്‍, വിശേഷിച്ചു സ്വകാര്യ മേഖലയിലുള്ളവ, പ്രവര്ത്തിക്കുന്നുണ്ടെന്നും അവശ്യ വൈദ്യ സഹായം വേണ്ടവര്ക്കു തടസ്സമില്ലാതെ ലഭിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തണമെന്നും നിര്ദേശിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1619609

 

ഇന്ത്യയില്നിക്ഷേപം വര്ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചര്ച്ചചെയ്യുന്നതിനായി പ്രധാനമന്ത്രി സമഗ്രമായ യോഗം നടത്തി

 

 

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്സമ്പദ്ഘടനയ്ക്ക് വളര്ച്ച നല്കുന്നതിനായി ഇന്ത്യയിലേക്ക് കൂടുതല്വിദേശ നിക്ഷേപങ്ങള്ആകര്ഷിക്കുന്നതിനായും അതോടൊപ്പം പ്രാദേശിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് സമഗ്രമായ യോഗം നടത്തി.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619651

 

 

സാമൂഹ്യ അകലം പാലിക്കലാണ്, ഇപ്പോള്ലഭ്യമായ ഫലപ്രദമായ വാക്സിന്‍: ആരോഗ്യ മന്ത്രി ഡോ ഹര്ഷ് വര്ദ്ധന്

 

 

നീതി ആയോഗ് ഇന്ന്, കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര് വര്ദ്ധന്‍, ഗവണ്മെന്റിതര സംഘടനകള്‍, പൗരസംഘടനകള്എന്നിവരുമായി തല്സമയ സംവാദം സംഘടിപ്പിച്ചു. നീതി ആയോഗ് സി... അമിതാഭ് കാന്ത് ആയിരുന്നു സംവാദത്തിന്റെ മോഡറേറ്റര്‍.നീതി ആയോഗിന്റെ ദര്പ്പണ്പോര്ട്ടലില്രജിസ്റ്റര്ചെയ്തിട്ടുള്ള എല്ലാ എന്‍.ജി.. കളും സംവാദത്തില്പങ്കെടുത്തു. ബില്ആന്റ് മെലിന്റ ഗേറ്റ്സ് ഫൗണ്ടേഷന്‍, ഹെല്പ്പ് ഏജ് ഇന്ത്യ, ടാറ്റ ട്രസ്റ്റ്സ്, റെഡ് ക്രോസ്, സേവ, സുലഭ് ഇന്റര്നാഷണല്‍, കെയര്ഇന്ത്യ തുടങ്ങി നിരവധി സംഘടനകളാണ് സംവാദത്തില്പങ്കാളികളായത്.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619680

 

 

 

 

കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ മെയ് 4 മുതൽ നിലവിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കോവിഡ് 19 ലോക്ക് ഡൌൺ സംബന്ധിച്ച്   കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമഗ്ര നിരൂപണ യോഗം ചേർന്നു . ലോക്ക് ഡൌൺ കാരണം സ്ഥിയിൽ വളരെ നല്ല മാറ്റമുണ്ടായതായും അത് തുടരാനായി കോവിഡിനെ പ്ര രോധിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ മെയ് 4 മുതൽ നിലവിൽ വരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു . കൂടുതൽ ജില്ലകൾക്ക് ഗണ്യമായ ഇളവുകൾ അനുവദിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്https://pib.gov.in/PressReleseDetail.aspx?PRID=1619425

കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സർവകലാശാലകളിലെ പരീക്ഷകളും അക്കാദമിക കലണ്ടറും സംബന്ധിച്ച് UGC മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1619368

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഷെയ്ഖ് ഹസീനയും ടെലിഫോണില്സംസാരിച്ചു

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഷെയ്ഖ് ഹസീനയും ടെലിഫോണില്സംസാരിച്ചു.തന്റെയും ഇന്ത്യന്ജനതയുടെയും പേരില്പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും ബംഗ്ലാദേശ് ജനതയ്ക്കും പ്രധാനമന്ത്രി മോദി റമസാന്ആശംസകള്നേര്ന്നു കോവിഡ്- 19 മഹാവ്യാധി സംബന്ധിച്ച മേഖലാതല സാഹചര്യം ചര്ച്ച ചെയ്ത ഇരു നേതാക്കളും പ്രത്യാഘാതങ്ങള്കുറച്ചുകൊണ്ടുവരുന്നതിനായി ഇരു രാജ്യങ്ങളും കൈക്കൊണ്ടുവരുന്ന നടപടികള്ചര്ച്ച ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1619482                                          

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്മര്സ്റ്റേറ്റ് കൗൺസിലർ  ഡൗ ഓങ്  സാന്സൂ ചിയുമായി  ഫോണില്സംസാരിച്ചു.

മ്യാന്മര്റിപ്പബ്ലിക് സ്റ്റേറ്റ് കൗൺസിലർ  ഡൗ ഓങ്  സാന്സൂ ചി യുമായി പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി ഇന്ന് ടെലഫോണില്ആശയവിനിമയം നടത്തി.കൊവിഡ് 19 ആഭ്യന്തരമായും മേഖലയിലും വരുത്തിയിരിക്കുന്ന സ്ഥിതിവിശേഷം രണ്ടു നേതാക്കളും ചര്ച്ച ചെയ്യുകയും രണ്ടു രാജ്യങ്ങളിലും പകര്ച്ചവ്യാധി വ്യാപനം നേരിടാന്സ്വീകരിച്ച നടപടികള്പരസ്പരം അറിയിക്കുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1619651                                          

ലോക്ക്ഡൗൺ കാലത്ത്‌ വ്യവസായ–-വാണിജ്യരംഗം നേരിടുന്ന പ്രശ്നങ്ങൾ നിരീക്ഷിക്കുന്നതിലും പരിഹരിക്കുന്നതിലും നിർണായക പങ്കു വഹിച്ച് ഡിപിഐഐടി കൺട്രോൾ റൂം

വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി), വ്യവസായ, വാണിജ്യരംഗത്തെ പ്രതിസന്ധികൾ നിരീക്ഷിക്കുന്നതിന് 26.3.2020 മുതൽ കൺട്രോൾ റൂം രൂപീകരിച്ചു. സംസ്ഥാന സർക്കാരുകളും, ജില്ലാ, പോലീസ് അധികാരികളും മറ്റ് അനുബന്ധ ഏജൻസികളുമായി ബന്ധപ്പെട്ട്‌ അത്തരം വിഷയങ്ങൾ ഏറ്റെടുക്കുന്നുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1619651

 

എം.എസ്.എം.ഇ മേഖലയിലെ പദ്ധതികള്‍,ആശയങ്ങള്‍, ഗവേഷണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പോര്‍ട്ടലിന് തുടക്കം

 

 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ സമഗ്ര വിവരങ്ങളുള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പോര്‍ട്ടലിന്റെ (http://ideas.msme.gov.in/) ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി  ഇന്ന് നാഗ്പൂരില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ  നിര്‍വഹിച്ചു.കേന്ദ്ര- സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവണ്‍മെന്റുകളുടെ എല്ലാ പദ്ധതികളും  ഈ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619670

 

 

ലോക്ക് ഡൗൺകാലത്തും കാർഷിക മേഖലക്ക് ഗവൺമെൻറ് ഉയർന്ന പരിഗണന നൽകുന്നതായി കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തൊമാർ

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619391

https://static.pib.gov.in/WriteReadData/userfiles/image/image001G7O1.jpg

 

കോവിഡ് 19 നെ പ്രതിരോധിക്കാനുളള ദേശീയ ഉദ്യമത്തിൽ  പങ്കെടുത്ത് 411 ഉടാൻ ഫ്ലൈറ്റുകൾ . അവശ്യ വസ്തുക്കളും മെഡിക്കൽ സാധനങ്ങളും വിതരണം ചെയ്തു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619383

8 കോടിയിലധികം മൊബൈൽ ഫോണുകളിൽ ആരോഗ്യസേതു ആപ്പ് ഡൌൺലോഡ് ചെയ്തു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619393

 

കോവിഡ് 19: ഇന്ത്യൻ റെയിൽവേ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളുടെ എണ്ണം ഇന്ന് 30 ലക്ഷം കടന്നു

 കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവേ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളുടെ എണ്ണം ഇന്ന് 30 ലക്ഷം കടന്നു. കോവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് ആവശ്യക്കാർക്ക് പാകം ചെയ്ത ചൂട് ഭക്ഷണം എത്തിക്കാൻ 2020, മാർച്ച്‌ 28 മുതൽ റയിൽവെയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ അഹോരാത്രം യത്നിച്ചു വരികയാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619651

 

കോവിഡ്‌ 19 കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖർപ്രശംസിച്ചു

ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായരംഗത്ത്കോവിഡ്‌ 19 ന്റെ ആഘാതം മനസിലാക്കുന്നതിനും വ്യവസായികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ശ്രവിക്കുന്നതിനും ആഘാതം കുറക്കുന്നതിന് സാധ്യമായ ഇടപെടലുകൾക്കുമായി കേന്ദ്ര ഘന, വ്യവസായ, പൊതു സംരംഭ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ ഓട്ടോമൊബൈൽ രംഗത്തെ തിരഞ്ഞെടുത്ത സിഇഒമാരുമായി യോഗം ചേർന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619651                           

 

വീട് വാങ്ങുന്നവരുടെയും  മറ്റ്റിയൽ  എസ്റ്റേറ്റ് വ്യവസായമേഖലയിലെ തല്പര കക്ഷികളുടെയും താല്പര്യം സംരക്ഷിക്കാൻ കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം പ്രത്യേക മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619359

ജന്ഔഷധി സുഗം' മൊബൈല്ആപ്ലിക്കേഷന്പ്രയോജപ്പെടുത്തിയത് 325000 ത്തിലധികം പേര്

കോവിഡ് വ്യാപനത്തെ തുടര്ന്ന് രാജ്യത്ത് പ്രഖ്യാപിക്കേണ്ടി ലോക്ക് ഡൗണ്വേളയില്‍ 'ജന്ഔഷധി സുഗം' മൊബൈല്ആപ്ലിക്കേഷന്ജനങ്ങള്ക്ക് ഏറെ സഹായകമാകുന്നു. ഏറ്റവും അടുത്തുള്ള പ്രധാന്മന്ത്രി ജന്ഔഷധി കേന്ദ്രങ്ങള്‍(പി.എം.ജെ.കെ) കണ്ടെത്തുന്നതിനും മിതമായ വിലയില്ലഭിക്കുന്ന ജനറിക് മരുന്നുകളുടെ ലഭ്യതയെ കുറിച്ച് അറിയുന്നതിനും ആപ്ലിക്കേഷന്സഹായിക്കുന്നുണ്ട്.

. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619670         

 

https://static.pib.gov.in/WriteReadData/userfiles/image/IMG-20200429-WA00367VX1.jpg

 

കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന് പുതിയ വെബ്സൈറ്റ് - shipmin.gov.in

 

 കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന്റെ നവീകരിച്ച പുതിയ വെബ്സൈറ്റ് shipmin.gov.in ഇന്ന് പുറത്തിറക്കി. ഓപ്പണ്സോഴ്സ് സാങ്കേതിക വിദ്യയില്അധിഷ്ഠിതമായ പുതിയ വെബ്സൈറ്റ് എന്ഐസി ക്ലൗഡായ, മേഘ് രാജുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഗവണ്മെന്റ് വെബ്സൈറ്റുകള്ക്കായി കേന്ദ്ര ഭരണ പരിഷ്ക്കാര, പൊതു പരാതി വകുപ്പ് പുറത്തിറക്കിയ മാര്ഗ്ഗനിര്ദ്ദേശങ്ങള്ക്ക് അനുസരിച്ചാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. വളരെ നല്ല രീതിയില്ഡിസൈന്ചെയ്തിരിക്കുന്നതും, ചലനാത്മകവുമായ ഹോം പേജോടു കൂടിയ സൈറ്റില്മികച്ച വീഡിയോ അപ് ലോഡിങ്ങ് സൗകര്യത്തോട് കൂടി സാമൂഹിക മാധ്യമ സമന്വയവും സാധ്യമാക്കിയിരിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619630

 

ജമ്മു കാശ്മീർ , ലഡാഖ് , വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ  കോവിഡ് സ്ഥിഗതികൾ സംബന്ധിച്ച്  കേന്ദ്ര മന്ത്രി ഡോ : ജിതേന്ദ്ര സിംഗ് മുൻ സൈനിക മേധാവികൾ, എയർ മർഷൽമാർ എന്നിവരുമായി വീഡിയോ കോൺഫെറെൻസിങ് വഴി കൂടിക്കാഴ്ച നടത്തി

 

. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619328

 

 

ഗ്രാമീണ വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാൻ കേന്ദ്ര ഗ്രാമീണ വികസന പഞ്ചായത്തി രാജ് വകുപ്പ് മന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു .

 

. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619389

 

 

ഇന്ത്യയിലൂടനീളമുള്ള CSIR ലാബുകൾ അവരുടെ മേഖലയിലും അതിനപ്പുറവും  ഭക്ഷണം, സാനിറ്റൈസറുകൾ, മാസ്കുകൾ എന്നിവയുടെ വിതരണത്തിലൂടെ കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നിട്ട്  നില്കുന്നു

 

 കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619541

 

GIS ഡാഷ് ബോർഡുകൾ ഉപയോഗിച്ച് ആഗ്ര സ്മാർട്ട് സിറ്റി കോവിഡ് അതി തീവ്ര മേഖലകൾ നിരീക്ഷിക്കുന്നു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1619520

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

INPUTS FROM PIB FIELD OFFICES

 

 

 



(Release ID: 1619767) Visitor Counter : 216