ആഭ്യന്തരകാര്യ മന്ത്രാലയം

കോവിഡ്  : കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ രാജ്യത്ത് ഒറ്റപ്പെട്ടവര്‍ക്ക് ‌സംസ്ഥാനാന്തരയാത്രയ്ക്ക്‌ കേന്ദ്രഗവണ്‍മെന്റ് അനുമതി

Posted On: 29 APR 2020 6:25PM by PIB Thiruvananthpuram

 

കോവിഡ്-19 നെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായിഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായികുടിയേറ്റതൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍തുടങ്ങിയവര്‍രാജ്യത്തിന്റെവിവിധ ഭാഗങ്ങളില്‍ഒറ്റപ്പെട്ടു പോയവരുടെയാത്രയ്ക്ക്‌ കേന്ദ്രഗവണ്‍മെന്റ്‌നല്‍കി.

ഒരുസംസ്ഥാനത്തുനിന്നോകേന്ദ്രഭരണ പ്രദേശത്തു നിന്നോമറ്റ്‌സംസ്ഥാനത്തേയ്ക്കോകേന്ദ്രഭരണ പ്രദേശത്തേയ്ക്കോറോഡുമാര്‍ഗ്ഗംയാത്ര ചെയ്യുന്നതിനാണ് അനുമതി നല്‍കിയത്.എന്നാല്‍ ഈ അനുമതി നല്‍കുന്നതിന് ഇരുസംസ്ഥാനങ്ങളും പരസ്പരം അനുകൂല നിലപാടുകൈക്കൊള്ളണം.
ഇപ്രകാരം  അനുമതിയുമായിലക്ഷ്യങ്ങളില്‍എത്തുന്നവര്‍ പ്രാദേശികആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനയനുസരിച്ച്ആശുപത്രികളില്‍ ക്വാറന്റൈന്‍ ആവശ്യമില്ലാത്തവര്‍വീടുകളില്‍ക്വാറന്റൈനില്‍കഴിയണം. അവരെകൃത്യമായഇടവേളകളില്‍ആരോഗ്യ പരിശോധനകള്‍ക്കുവിധേയമാക്കുകയുംചെയ്യും.


ഇതിനായിഇത്തരംവ്യക്തികളോട്ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് സംസ്ഥാനങ്ങളുംകേന്ദ്രഭരണ പ്രദേശങ്ങളുംആവശ്യപ്പെടേണ്ടതാണ്. ഇതുവഴിഇവരുടെആരോഗ്യസ്ഥിതികൃത്യമായി നിരീക്ഷിക്കുകയും പിന്തുടരുകയുംചെയ്യുന്നതാണ്.
സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുംഅയച്ച ഔദ്യോഗികഅറിയിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ചെയ്യുക.
https://static.pib.gov.in/WriteReadData/userfiles/MHA%20Order%20on%2029.4.2020%20on%20Movement%20of%20Stranded%20persons.pdf

***


(Release ID: 1619402) Visitor Counter : 303