പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാനഡ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ടെലഫോണില്‍ സംഭാഷണം നടത്തി

Posted On: 28 APR 2020 9:49PM by PIB Thiruvananthpuram

 

കാനഡ പ്രധാനമന്ത്രി ആദരണീയനായ ജസ്റ്റിന്‍ ട്രൂഡോയുമായി പ്രധാനമന്ത്രി ടെലിഫോണില്‍ സംഭാഷണം നടത്തി.കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട നിലവിലെ ആഗോള സാഹചര്യത്തെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തി. ആഗോള ഐക്യദാര്‍ഢ്യത്തിന്റെയും ഏകോപനത്തിന്റെയും വിതരണശൃംഖലകളുടെ പരിപാലനത്തിന്റെയും സംയുക്ത ഗവേഷണ പ്രവര്‍ത്തനങ്ങളുടെയും പ്രധാന്യത്തെ അവര്‍ അംഗീകരിച്ചു.
കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക്, പ്രത്യേകിച്ചും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സഹായത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി കനേഡിയന്‍ പ്രധാനമന്ത്രിക്ക് നന്ദിരേഖപ്പെടുത്തി. ഇന്ത്യയിലുള്ള കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കിയ പിന്തുണയെ പ്രധാനമന്ത്രി ട്രൂഡോ അഭിനന്ദിച്ചു.


ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ഉല്‍പ്പാദന ശേഷി കാനഡയിലേതുള്‍പ്പെടെയുള്ള ലോകത്തെ പൗരന്മാരെ സഹായിക്കുന്നതിന് ഇന്ത്യയുടെ കഴിവിനൊത്ത് ഉപയോഗപ്പെടുത്തുമെന്ന ഉറപ്പ് പ്രധാനമന്ത്രി നല്‍കി.
മഹാമാരിക്കെതിരായ ആഗോള പോരാട്ടത്തിന് പ്രത്യേകിച്ചും കോവിഡ് 19 ചികിത്സാ പരിഹാരവും പ്രതിരോധ കുത്തിവയ്പ്പും കണ്ടെത്തുന്നത് ലക്ഷ്യമാക്കിയുള്ള ഗവേഷണത്തിനും സാങ്കേതികവിദ്യകള്‍ക്കും ഇന്ത്യയും കാനഡയും തമ്മിലുള്ള പങ്കാളിത്തം അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ഇരു നേതാക്കളും സമ്മതിച്ചു.


(Release ID: 1619186) Visitor Counter : 215