ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് - 19 ന് എതിരെയുള്ള നിയന്ത്രണ പ്രവര്‍ത്തനങ്ങളും തല്‍സ്ഥിതിയും മന്ത്രിമാരുടെ പ്രത്യേക സംഘം വിലയിരുത്തി

Posted On: 25 APR 2020 3:09PM by PIB Thiruvananthpuram
 
 
·    കോവിഡ് - 19 നെതിരെ പോരാടുന്നതില്‍ രാജ്യത്തെ ജനങ്ങള്‍ നടത്തിയ കൂട്ടായ പരിശ്രമങ്ങളെ ഡോ.ഹര്‍ഷ് വര്‍ധന്‍ പ്രകീര്‍ത്തിച്ചു

 

                                                     ന്യൂഡല്‍ഹി, 2020 ഏപ്രില്‍ 25
 

രാജ്യത്ത് ഇപ്പോള്‍ 9.1 ദിവസത്തിലാണ് രോഗവ്യാപനം ഇരട്ടിയാകുന്നതെന്ന്  കോവിഡ് -19 മായി ബന്ധപ്പെട്ട മന്ത്രിമാരുടെ ഉന്നത തല സംഘത്തിന്റെ 13-മതു യോഗം വിലയിരുത്തി. മറ്റു പല വികസിത രാജ്യങ്ങളെയും അപേക്ഷിച്ച് ഇത് വളരെ മെച്ചമാണ്. ഇത് ലോക് ഡൗണിന്റെ ഫലമാണ് ഒപ്പം രോഗം കൈകാര്യം ചെയ്ത നയത്തിന്റെയും ഫലമാണെന്നും സംഘം വിലയിരുത്തി. നിര്‍മ്മാണ്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അധ്യക്ഷനായിരുന്നു. ഇതുവരെ 5062 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. ഇന്നലെ വരെ പുതിയ 1429 പേരില്‍ കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗികളുടെ സംഖ്യ 24506 ആണ്.         
       കോവിഡ് മരണനിരക്ക് 3.1 ശതമാനമായി കുറയുകയും രോഗവിമുക്തി നിരക്ക് 20 .66 ശതമാനമായി ഉയരുകയും ചെയ്തതിനെ മന്ത്രി സംഘം അഭിനന്ദിച്ചു. മറ്റു പല വികസിത രാജ്യങ്ങളെയും അപേക്ഷിച്ച് ഇത് വളരെ മെച്ചമാണ്.
       കേന്ദ്ര  വ്യോമയാന വകുപ്പു മന്ത്രി ശ്രീ.ഹര്‍ദീപ് എസ് പുരി, വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കര്‍, ആഭ്യന്ത്ര സഹമന്ത്രി ശ്രീ. നിത്യനന്ദ റായ്, കേന്ദ്ര രാസവള ഷിപ്പിംങ് സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ആരോഗ്യകുടുംബക്ഷേമ സഹമന്ത്രി ശ്രീ. അശ്വനി കുമാര്‍ ചൗബെ തുടങ്ങിയവരെ കൂടാതെ  ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ശ്രീ ബിപിന്‍ റാവത്, ശാക്തീകൃത വിഭാഗം - 6 ന്റെ അധ്യക്ഷനും നിതി ആയോഗ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ശ്രീ. അമിതാഭ് കാന്ത്, ശാക്തീകൃത വിഭാഗം - 2 ന്റെ  (പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാനം) അധ്യക്ഷന്‍ ശ്രീ. സി കെ മിശ്ര,  ശാക്തീകൃത വിഭാഗം - 4 ന്റെ അധ്യക്ഷനും എംഎസ്എംഇ സെക്രട്ടറിയുമായി ഡോ. അരുണ്‍ കെ പാണ്ഡെ, ശാക്തീകൃത വിഭാഗം - 3 ന്റെ അധ്യക്ഷന്‍ ശ്രീ. പിഡി വഗേല എന്നിവരും സന്നിഹിതരായിരുന്നു.
     രാജ്യത്തെ കോവിഡ് -19 ന്റെ തല്‍സ്ഥിതിയെ സംബന്ധിച്ചും  അതിന് എതിരെ നടത്തുന്ന നിരോധന പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായ അവതരണം മന്ത്രിസംഘത്തിനു വേണ്ടി നടന്നു. കോവിഡ് -19 ന് എതിരെയുള്ള പോരാട്ടത്തില്‍ എല്ലാ ജില്ലകളോടും അവരുടെ കണ്ടിന്‍ജന്‍സി പ്ലാന്‍ ശക്തമാക്കാനും പിന്തുടരാനും ആവശ്യപ്പെട്ടതായി മന്ത്രിമാരെ അറിയിച്ചു. സംസ്ഥാന തലത്തില്‍ കോവിഡ് -19 നു വേണ്ടി പ്രത്യേകം പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ വിശദാംശങ്ങള്‍, ആവശ്യമായി വന്നിരിക്കുന്ന ഐസൊലേഷന്‍ കിടക്കകള്‍, വാര്‍ഡുകള്‍, വ്യക്തിഗത പ്രതിരോധ ഉപകരണങ്ങള്‍, എന്‍ 95 മുഖാവരണങ്ങള്‍, മരുന്നുകള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ സിലണ്ടറുകള്‍ എന്നിവയും മന്ത്രിമാരെ ധരിപ്പിച്ചു.  രാജ്യത്ത് വ്യക്തിഗത പ്രതിരോധ ഉപകരണങ്ങള്‍, എന്‍ 95 മുഖാവരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ അവയുടെ ഉത്പാദനം ആരംഭിച്ചതായും ആവശ്യമുള്ളത്ര ലഭ്യമാണെന്നും മന്ത്രി സംഘത്തെ ബോധ്യപ്പെടുത്തി. ഇന്നുവരെ ഒരു ലക്ഷത്തോളം വ്യക്തിഗത പ്രതിരോധ ഉപകരണങ്ങള്‍, എന്‍ 95 മുഖാവരണങ്ങള്‍ എന്നിവ പ്രതിദിനം രാജ്യത്തു നിര്‍മ്മിക്കുന്നുണ്ട്.  നിലവില്‍ 104 വ്യക്തിഗത പ്രതിരോധ ഉപകരണനിര്‍മ്മാതാക്കളും മൂന്നു  എന്‍ 95 മുഖാവരണ നിര്‍മ്മാതാക്കളും രാജ്യത്തുണ്ട്. കൂടാതെ വെന്റിലേറ്ററുകളുടെ പ്രാദേശിക ഉത്പാദനവും രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു. ഒന്‍പതു നിര്‍മ്മാതാക്കള്‍ വഴി 59000 യൂണിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു.    
       രാജ്യമെമ്പാടുമുള്ള കോവിഡ് -19 പരിശോധനാ നയം, പരിശോധനാ കിറ്റുകളുടെ ലഭ്യത ആശുപത്രികളുടെ നയം തുടങ്ങിയവയും ഉന്നത തല മന്ത്രി സംഘം വിലയിരുത്തി. രാജ്യത്ത് ഇപ്പോള്‍ കോവിഡ് -19 ന്റെ പരിശോധന നടത്തുന്ന ആശുപത്രികള്‍, കൂടാതെ പ്രതിദിനം ഈ ശൃംഖലയിലെ കണ്ണികളായ മറ്റു പരിശോധനാ ലാബുകളില്‍ നടത്തുന്ന പരിശോധനകളുടെ എണ്ണം എന്നിവയും മന്ത്രിമാര്‍ക്ക് നല്‍കി.
        വിവിധ ശാക്തികൃത കമ്മിറ്റികള്‍ക്കു നല്‍കിയിരിക്കുന്ന ഉത്തരവാദിത്വങ്ങളും മന്ത്രി സംഘം വിലയിരുത്തി. ശ്രീ. അമിതാഭ് കാന്ത്, ഡോ.അരുണ്‍കുമാര്‍ പാണ്ഡ, ശ്രീ പ്രദീപ് ഖറോള എന്നിവര്‍ അവതരണങ്ങള്‍ നടത്തി.   രാജ്യത്തും കേന്ദ്രഭരണ പ്രദേശങ്ങളിലും കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണം ഉള്‍പ്പെടെ കോവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന  92000 സന്നദ്ധ സംഘടനകളെയും സ്വാശ്രയ സംഘങ്ങളെയും മറ്റു പൊതു സംഘടനകളെയും മന്ത്രി സംഘം അഭിനന്ദിച്ചു. ഈ സന്നദ്ധ സംഘടനകള്‍ക്ക് സൗജന്യ നിരക്കില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഭക്ഷ്യധാന്യങ്ങളും സംസ്ഥാനങ്ങള്‍ സാമ്പത്തിക സഹായവും  നല്കുന്നു. ദേശീയ തലത്തില്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സജീവമായിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, എന്‍എസ്എസ്, നെഹ്റു യുവ കേന്ദ്ര, എന്‍സിസി, ഡോക്ടര്‍മാര്‍, തുടങ്ങിയവരുടെ വിശദവിവരങ്ങള്‍ തയാറാക്കി വരുന്നു, ഇവ വൈകാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും  ജില്ലാ ആശുപത്രികള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്കും.  വളരെ ആവശ്യമുള്ള മേഖലകളിലേയ്ക്ക് പ്രവര്‍ത്തകരെ ലഭ്യമാക്കുന്നതിനാണ് ഇത്. നിലവില്‍ ഏകദേശം 1.24 കോടി മനുഷ്യ വിഭവ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. സ്പെഷലൈസേഷന്‍ ക്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. ജില്ലാ സംസ്ഥാന തലത്തില്‍ ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.  
ഈ വിവരശേഖരം https://covidwarriors.gov.in/default.aspxhttps://diksha.gov.in/igot/  എന്നീ പോര്‍ട്ടലുകളില്‍ ലഭ്യമാണ്. ഈ കോവിഡ് പോരാളികള്‍ ഓണ്‍ലൈനായി പരിശീലനവും നേടിയവരാണ്. ഈ 13 കോഴ്സുകള്‍ 53 മൊഡ്യൂളുകളാണ്. ഇതില്‍ 113 വീഡിയോകളും 29 രേഖകളും ഉണ്ട്. ഇതുവരെ 10 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി.
     കോവിഡ് -19 സംബന്ധിച്ച എല്ലാ ആധികാരിക വിവരങ്ങള്‍ക്കും സാങ്കേതിക ചോദ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും  ആരോഗ്യ കുടംബക്ഷേമ മന്ത്രാലയത്തിന്റെ  വെബ് സൈറ്റ്  https://www.mohfw.gov.in/  സന്ദര്‍ശിക്കുക  
       കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍  technicalquery.covid19[at]gov[dot]in   മെയിലിലും മറ്റ് അന്വേഷണങ്ങള്‍ ncov2019[at]gov[dot]in  ലും മാത്രം നടത്തുക.
       കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി ആരോഗ്യ കുടംബക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ് ലൈനില്‍ വിളിക്കുക. + 91-11-23978046, അല്ലെങ്കില്‍ 1075 ( ടോള്‍ ഫ്രീ) .
കോവിഡ് 19 സംബന്ധിച്ച സംസ്ഥാന കേന്ദ്ര ഭരണ പ്രദേശ ഹല്‍പ് ലൈന്‍ നമ്പരുകള്‍ക്ക്  https://www.mohfw.gov.in/pdf/coronvavairushelplinenumber.pdf  സന്ദര്‍ശിക്കുക



(Release ID: 1618341) Visitor Counter : 174