PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ



തീയതി: 24.04.2020

Posted On: 24 APR 2020 7:05PM by PIB Thiruvananthpuram

ഇതുവരെ: 

ഇന്ത്യയില്‍ ഇതേ വരെ കോവിഡ്  സ്ഥിരീകരിച്ചത് 23,077 പേര്‍ക്ക്. പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 1684 കേസുകള്‍. രോഗവിമുക്തി നേടിയത് 4748 പേര്‍(20.57 ശതമാനം)

15 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. 80 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസങ്ങളില്‍ പുതിയ കേസുകളില്ല. 

മഹാമാരി നമ്മെ സ്വാശ്രയശീലമുള്ളവരായി തീരാന്‍ പഠിപ്പിച്ചതായി പ്രധാനമന്ത്രി

ജോലിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ കമ്പനി സിഇഒയ്ക്ക് നേരെ നിയമനടപടി ഉണ്ടാകുമെന്ന വാർത്ത ശരിയല്ലെന്ന് ആഭ്യന്തരമന്ത്രാലയം

കോവിഡ്-19 രോഗബാധയോടുള്ള ഇന്ത്യയുടെ പ്രതികരണം സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പര്യാപ്തമെന്ന് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ 

കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര അന്തര്‍ മന്ത്രിതല സംഘങ്ങള്‍ക്ക് രൂപം നല്‍കി

 

പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


കോവിഡ് 19 കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍: ഇന്ത്യയില്‍ ഇതേ വരെ കോവിഡ്  സ്ഥിരീകരിച്ചത് 23,077 പേര്‍ക്ക്. പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 1684 കേസുകള്‍. രോഗവിമുക്തി നേടിയത് 4748 പേര്‍(20.57 ശതമാനം)
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617920


കൊറോണ മഹാമാരിയില്‍നിന്ന്  പഠിച്ച ഏറ്റവും വലിയ പാഠം സ്വാശ്രയശീലമുള്ളവരും സ്വയം പര്യാപ്തരും ആകുക എന്നതാണ്: പ്രധാനമന്ത്രി: 2020 ലെ ദേശീയ പഞ്ചായത്തി രാജ് ദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യമെമ്പാടുമുള്ള ഗ്രാമ പഞ്ചായത്ത് തലവന്മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ഈ കൂടിക്കാഴ്ചയ്ക്കിടെ ഏകീകൃത ഇ- ഗ്രാമ സ്വരാജ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും സ്വാമിത്വ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617837


ജോലിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ കമ്പനി സിഇഒയ്ക്ക് നേരെ നിയമനടപടി ഉണ്ടാകുമെന്ന വാർത്ത ശരിയല്ലെന്ന് ആഭ്യന്തരമന്ത്രാലയം: ജോലിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചാൽ കമ്പനി സിഇഒയ്ക്ക് നേരെ നിയമനടപടി ഉണ്ടാകുമെന്ന വാർത്ത ശരിയല്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.  ഇതേപ്പറ്റി നിരവധി വ്യവസായ സംഘടനകൾ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണവുമായി  രംഗത്തെത്തിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617699

കോവിഡ് -19 പ്രതിസന്ധിയിലും തപാൽവകുപ്പ്‌ ജനസേവനം തുടരുക: സഞ്ജയ് ധോത്രേ: കോവിഡ് -19 മായി ബന്ധപ്പെട്ട ലോക്ക്ഡൗൺ സമയത്ത് തപാൽ വകുപ്പ് കൈക്കൊണ്ട നടപടികൾ വാർത്താവിനിമയ, മാനവവിഭവശേഷി വികസന സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രേ വീഡിയോ കോൺഫറൻസിലൂടെ അവലോകനം ചെയ്തു.  വകുപ്പ്‌ സ്വീകരിച്ച വിവിധ നടപടികളിൽ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617815

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ ലീ സിയൻ ലൂങ്ങും ടെലിഫോണില്‍ ആശയവിനിമയം നടത്തി: സിംഗപ്പൂര്‍ പ്രധാനമന്ത്രി ആദരണീയനായ ലീ സിയൻ ലൂങ്ങുമായി  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2020 ഏപ്രില്‍ 23നു ടെലിഫോണില്‍ ആശയവിനിമയം നടത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617794

രാജ്യത്തെ സായുധസേനകളുടെ മുന്നൊരുക്കങ്ങളും കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രതിരോധമന്ത്രി വിലയിരുത്തി:  രാജ്യത്തെ സായുധസേനകളുടെ മുന്നൊരുക്കങ്ങളും കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രതിരോധമന്ത്രി ശ്രീ രാജ്നാഥ് സിംഗ് സേനാമേധാവികളുമായി  നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വിലയിരുത്തി. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617888

കോവിഡ്-19 രോഗബാധയോടുള്ള ഇന്ത്യയുടെ പ്രതികരണം സാഹചര്യം കൈകാര്യം ചെയ്യുന്നതിന് പര്യാപ്തമെന്ന് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617656

കോവിഡ് 19: ക്ഷയരോഗ രോഗികളുടെ ചികിത്സ ഉറപ്പു വരുത്തണമെന്ന്  കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതി പ്രകാരമുള്ള എല്ലാ സൗകര്യങ്ങളും പൊതുജനങ്ങള്ക്ക്  ലഭിക്കുന്നുണ്ടെന്നും ക്ഷയരോഗനിര്ണരയവും രോഗികള്ക്കു ള്ള ചികിത്സയും ഉറപ്പു വരുത്തണമെന്നും എല്ലാ സംസ്ഥാനങ്ങള്ക്കും  കേന്ദ്രഭരണ പ്രദേശങ്ങള്ക്കും  കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിര്‍ദേശം നല്‍കി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617916


കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര അന്തര്‍ മന്ത്രിതല സംഘങ്ങള്‍ക്ക് രൂപം നല്‍കി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617906

പിഎംയുവൈ ഗുണഭോക്താക്കള്‍ക്കുള്ള സൗജന്യ സിലിണ്ടറുകളുടെ വിതരണം വേഗത്തിലാക്കാന്‍ ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍ എണ്ണ വിപണ കമ്പനി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617576


കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന്റെയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര കൃഷി മന്ത്രി വിലയിരുത്തി
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617642

ലോക്ഡൗണ്‍ തുടങ്ങിയ ശേഷം പ്രവര്‍ത്തനക്ഷമമായ കാര്‍ഷിക വിപണികള്‍ ഇരട്ടിച്ചു 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617594

ഭക്ഷ്യധാന്യ റെയ്ക്കുകള്‍ നിറയ്ക്കാന്‍ എഫ്‌സിഐ പുതിയ അളവ്‌കോല്‍ നിര്‍ണ്ണയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617535

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് ജര്‍മ്മന്‍ കപ്പലില്‍ നിന്ന് 145 ഇന്ത്യന്‍ ജീവനക്കാര്‍ മുംബൈ തുറമുഖത്തിറങ്ങി. 
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617583

കോവിഡ് 19 പ്രതിസന്ധിക്കിടെ കാഴ്ച വച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഹര്‍ദീപ് സിങ്ങ് പുരി വ്യോമയാന പ്രഫഷണലുകളെയും ബന്ധപ്പെട്ട മേഖലയിലുള്ളവരെയും അഭിനന്ദിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617848

കോവിഡ്- പ്രത്യേക ഡ്രോണുകള്‍ ഉപയോഗിച്ച് വാരണാസിയില്‍ അണുനശീകരണം
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617537

ലോക പുസ്തക, കോപ്പിറൈറ്റ് ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി കോവിഡ് അനന്തര പബ്ലിഷിങ്ങിനെ കുറിച്ചുള്ള വെബിനാറില്‍ പങ്കെടുത്തു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617581


ലോക പുസ്തക ദിനത്തില്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ശ്രീ രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് #മൈബുക്ക് മൈഫ്രണ്ട് പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617565


ഗവണ്‍മെന്റ് അനുവദിച്ച മേഖലകളില്‍ ജോലികൾ പുനരാരംഭിക്കുമ്പോൾ  എല്ലാവിധ ആരോഗ്യ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് വ്യവസായ മേഖലക്ക്  കേന്ദ്ര മന്ത്രി ശ്രീ. നിഥിന്‍ ഗഡ്കരിയുടെ നിര്‍ദേശം: 'കൊവിഡ് 19നു ശേഷം: ഇന്ത്യയുടെ വെല്ലുവിളികളും പുതിയ അവസരങ്ങളും'' എന്ന വിഷയത്തില്‍ വിവിധ തലങ്ങളിലുള്ള സംരംഭകരും മാധ്യമങ്ങളുമായി കേന്ദ്ര എംഎസ്എംഇ, റോഡ് ഗതാഗത, ദേശീയപാത മന്ത്രി ശ്രീ. നിഥിന്‍ ഗഡ്കരി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയ വിനിമയം നടത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617537


ഡിഒപിടിയുടെ ഓണ്‍ലൈന്‍ കൊറോണ കോഴ്‌സില്‍ രണ്ടാഴ്ചയ്ക്കകം 2,90,000 പരിശീലന കോഴ്‌സുകളും 1,83,000 ഉപഭോക്താക്കളും ഡോ. ജിതേന്ദ്ര സിങ്ങ്

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617562

കോവിഡ് 19 പോരാട്ടത്തില്‍ ജമ്മു കശ്മീരിന്റെ തയ്യാറെടുപ്പുകള്‍ ഡോ. ജിതേന്ദ്രസിങ്ങ് അവലോകനം ചെയ്തു.  

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617733

ഇന്ത്യയിലെ പേറോള്‍ റിപ്പോര്‍ട്ടിങ്ങ്- ഒരു ഔദ്യോഗിക തൊഴില്‍ കാഴ്ചപ്പാട്

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617728

ആയുഷ് ആരോഗ്യപരിചരണ വിജ്ഞാനശാഖകളില്‍ നിന്ന് കോവിഡ് 19നായുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടണം  

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1617726


****

 



(Release ID: 1617930) Visitor Counter : 214