ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: പുതിയ വിവരങ്ങള്‍
Posted On:
24 APR 2020 5:32PM by PIB Thiruvananthpuram
രാജ്യത്ത് കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യമെമ്പാടുമുള്ള ഗ്രാമപഞ്ചായത്ത് തലവന്മാരുമായി ചര്‍ച്ച നടത്തി. ലോക്ക് ഡൗണ്‍ നടപടികള്‍ നടപ്പാക്കുന്നതിലുള്ള അവരുടെ അനുഭവങ്ങളും പരിശ്രമങ്ങളും അവര്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. പ്രതിസന്ധി ഘട്ടങ്ങളിലാണ് യഥാര്‍ത്ഥ പാഠങ്ങള്‍ പഠിക്കാന്‍ കഴിയുന്നതെന്നും നിലവിലെ അവസ്ഥ സ്വാശ്രയത്വത്തിന്റെ ഏറ്റവും വലിയ പാഠമാണ് നമ്മെ പഠിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും കൂടുതല്‍ കരുതലിനായി കൊറോണ ട്രാക്കര്‍ ആപ്ലിക്കേഷനായ 'ആരോഗ്യ സേതു' ഡൗണ്‍ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കണമെന്നും പഞ്ചായത്തുകളോട് അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് 19 സാഹചര്യങ്ങളും പ്രതിരോധ നടപടികളും വിലയിരുത്തുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായും ആരോഗ്യ സെക്രട്ടറിമാരുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ഇതുവരെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിലും രോഗബാധിതരുടെ എണ്ണം അതിവേഗം ഇരട്ടിക്കുന്നതോ ഉയര്‍ന്ന മരണ നിരക്കോ ഉള്ള ജില്ലകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിരീക്ഷണം, വീടു വീടാന്തരമുള്ള പരിശോധനയിലൂടെ രോഗബാധ കണ്ടെത്തല്‍, രോഗികളെ നേരത്തെ തിരിച്ചറിയല്‍, കൃത്യമായ ചികിത്സാ സംവിധാനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരായി നടക്കുന്ന അതിക്രമങ്ങളിലും, കോവിഡ് രോഗികളെയും രോഗമുക്തി നേടിയവരെയും അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയും സ്വീകരിച്ച നടപടികളുടെ കാര്യം വ്യക്തിപരമായി അവലോകനം ചെയ്യണമെന്നും അദ്ദേഹം ആരോഗ്യ മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു.
നേരത്തെ, ഡോ. ഹര്‍ഷ് വര്‍ധന്‍ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) എല്ലാ അംഗരാജ്യങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിച്ചിരുന്നു. കോവിഡ് 19 ന്റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഇന്ത്യ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരം പങ്കുവയ്ക്കുകയും ചെയ്തു. സാമൂഹ്യ ഇടപെടല്‍, പ്രതിരോധ ശ്രമം എന്നീ ഇരട്ട തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ കോവിഡ് 19 പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നു വരെയുള്ള കണക്കനുസരിച്ച് കഴിഞ്ഞ 28 ദിവസത്തിനിടെ രാജ്യത്തെ 15 ജില്ലകളില്‍ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനകം ഈ പട്ടികയില്‍ പെട്ട ജില്ലകള്‍ക്കു പുറമെ മൂന്നു ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഛത്തീസ്ഗഢിലെ ദുര്‍ഗ്, രാജ് നന്ദഗാവ്, മധ്യപ്രദേശിലെ ശിവപുരി എന്നീ ജില്ലകളാണ് ഇത്.
കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 80 ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
@CovidIndiaSeva എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കോവിഡ് 19 മായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിനും ആധികാരികമായ വിവരങ്ങള്‍ തത്സമയം നല്‍കുന്നതിനും പരിശീലനം സിദ്ധിച്ച വിദഗ്ധരുടെ സേവനം എപ്പോഴും ലഭ്യമാണ്.
നിലവില്‍ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4748 ആണ്. അതായത് രോഗം ബാധിച്ചവരുടെ 20.57 ശതമാനം. ഇന്നലെ മുതല്‍ രോഗികളുടെ എണ്ണത്തില്‍ 1684 പേരുടെ വര്‍ധനയാണ് ഉണ്ടായത്. നിലവില്‍ രാജ്യത്ത് 23,077 പേരാണ് കോവിഡ് 19 ബാധിതര്‍. 718 മരണവും രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***
(Release ID: 1617920)
Visitor Counter : 270
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Punjabi
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada