ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 21 APR 2020 5:47PM by PIB Thiruvananthpuram



ന്യൂഡൽഹി: ഏപ്രിൽ 21, 2020

രാജ്യത്തെ ബ്ലഡ് ബാങ്കുകളിൽ ആവശ്യത്തിന് രക്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യകുടുംബക്ഷേമകാര്യ മന്ത്രി ഡോ ഹർഷ് വർദ്ധൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്തയച്ചു. ഓരോ രക്തഗ്രൂപ്പുകളുടെയും ശേഖരം സംബന്ധിച്ച നിലവിലെ സ്ഥിതിയറിയാൻ 'e-RaktKosh' ഓൺലൈൻ പോർട്ടൽ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശം നൽകി. കോവിഡ് 19 മായി ബന്ധപ്പെട്ട സംയുക്ത നടപടികളുടെ ഭാഗമായി ഇന്ത്യൻ റെഡ് ക്രോസ്സ്, ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഡൽഹിയിൽ തുറന്നിട്ടുണ്ട്. കൺട്രോൾ റൂം നമ്പറുകൾ -

011-23359379, 93199 82104, 93199 82105.

മനുഷ്യവിഭവശേഷി വർധിപ്പിക്കാനും അവർക്ക് കൂടുതൽ പരിശീലനം നല്കുന്നതിനുമായി രാജ്യത്ത് ഉന്നതതല സമിതി-4ന് രൂപം നൽകിക്കഴിഞ്ഞു.

അവർ തയ്യാറാക്കിയ കോവിഡ് സേന (COVID WARRIORS) എന്ന ഡാഷ്ബോർഡിൽ, 49 ഉപവിഭാഗങ്ങൾ ഉൾപ്പെടെ 20 മേഖലകളിൽപെട്ടവരുടെ വിവരങ്ങൾ ലഭ്യമാണ്. MBBS ഡോക്ടർമാർ, AYUSH ഡോക്ടർമാർ, നഴ്സുമാർ, ASHA - അംഗൻവാടി ജീവനക്കാർ ഉൾപ്പെടെയുള്ള മുൻനിര പ്രവർത്തകർ, ആരോഗ്യപാലന പ്രവർത്തകർ, ആരോഗ്യ വോളന്റീർമാർ എന്നിവരടക്കം 1.24 കോടി പേരുടെ വിവരങ്ങൾ സംവിധാനത്തിൽ ലഭ്യമാണ്. കൂടുതൽ ഉപവിഭാഗങ്ങൾ, കൂടുതൽ മേഖലകൾ എന്നിവ കൂട്ടിച്ചേർത്തുകൊണ്ട് സംവിധാനം അനുദിനം വിപുലീകരിക്കുന്നുമുണ്ട്. ഓരോ വിഭാഗത്തിന് കീഴിലും, സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ലഭ്യമായ മാനവവിഭവശേഷിയുടെ കണക്ക്, സംസ്ഥാന-ജില്ലാ തലങ്ങളിലെ ബന്ധപ്പെട്ട നോഡൽ ഉദ്യോഗസ്ഥന്മാരുടെ വിവരങ്ങൾ എന്നിവയും സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


രാജ്യത്ത് എവിടെനിന്നും മൊബൈൽ വഴിയോ ലാപ്ടോപ്പിലൂടെയോ ഡെസ്ക്ടോപ്പിൽ നിന്നോ പരിശീലന സാമഗ്രികൾ ഉപയോഗപ്പെടുത്താൻ സംവിധാനം അവസരമൊരുക്കുന്നു. 14 കോഴ്സുകളിലായി 53 മൊഡ്യൂളുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 113 വിഡിയോകളും 29 രേഖകളും ഉൾപ്പെടുത്തിയിട്ടുമുണ്ട്.

ആരോഗ്യ പ്രവർത്തകരിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചില ആശുപത്രികൾ അടച്ചുപൂട്ടേണ്ടിവന്ന സാഹചര്യം കണക്കിലെടുത്തും, മറ്റുരോഗങ്ങൾക്കായി

നോൺ-കോവിഡ് ആശുപത്രികളിൽ ചികിത്സ തേടിയവരിൽ ചിലർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നും, നോൺ-കോവിഡ് ആശുപത്രികളിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിരുന്നു. താഴെപ്പറയുന്ന ലിങ്കിൽ ഇവ ലഭ്യമാണ്:

https://www.mohfw.gov.in/pdf/GuidelinestobefollowedondetectionofsuspectorconfirmedCOVID19case.pdf


ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റികൾക്കാണ് ഇത്തരം വിഷയങ്ങൾ നിരീക്ഷിക്കേണ്ട ചുമതല നൽകിയിരിക്കുന്നത്. രോഗപ്പകർച്ച തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് വേണ്ടത്ര അവബോധം ലഭിച്ചിട്ടുണ്ടെന്ന് കമ്മിറ്റികൾ ഉറപ്പാകേണ്ടതാണ്. പാലിക്കപ്പെടേണ്ട ചില മാർഗനിർദേശങ്ങൾ താഴെ പറയുന്നു:


# രോഗം സ്ഥിരീകരിക്കപെട്ടാൽ വിവരം പ്രാദേശികതലത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. കോവിഡ് ചികിത്സയ്ക്കായി രോഗിയെ ഉടൻതന്നെ ഐസൊലേഷനിലേയ്ക്ക് മാറ്റേണ്ടതാണ്.


# ഇത്തരം രോഗികളെ മുഖാവരണം ധരിപ്പിക്കേണ്ടതാണ്. ഉത്തരവാദിത്തപ്പെട്ട ആരോഗ്യപാലന പ്രവർത്തകൻ, വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചുമാത്രമേ രോഗിയെ പരിചരിക്കാവൂ.


# രോഗിയുടെ നിലയ്ക്കനുസൃതമായി മതിയായ തയ്യാറെടുപ്പുകളോടെ, കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് രോഗിയെ മാറ്റേണ്ടതാണ്.


# ചികിത്സ കേന്ദ്രം അണുവിമുക്തമാക്കണം.


# രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരെയും ക്വാറന്റീനിൽ പ്രവശിപ്പിക്കുകയും അവരുടെ നില നിരീക്ഷിക്കുകയും വേണം.
 

# ഇയാളുമായി അടുത്ത് ഇടപഴകിയവർക്ക് ഏഴ് ആഴ്ചക്കാലത്തേയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് നൽകേണ്ടതാണ്. എന്നാൽ ഇതിന്റെ പാർശ്വഫലങ്ങൾ പരിഗണിച്ചാവണം മരുന്ന് നൽകേണ്ടത് .

രാജ്യത്ത് ഇതുവരെ 18,601 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 3252 പേർ (അതായത് മൊത്തം കേസുകളുടെ 17.48 ശതമാനം) രോഗമുക്തി നേടിയിട്ടുണ്ട്. 590 പേരാണ് കോവിഡ് ബാധിച്ച രാജ്യത്ത് മരണമടഞ്ഞത്.

കോവിഡ് 19 മായി ബന്ധപ്പെട്ട ഔദ്യോഗികവും, പുതിയതുമായ വിവരങ്ങൾ, മാർഗനിർദേശങ്ങൾ, എന്നിവയ്ക്കായി പതിവായി സന്ദർശിക്കൂ,
https://www.mohfw.gov.in/.


കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതികപരമായ സംശയങ്ങൾ, technicalquery.covid19[at]gov[dot]in എന്ന ഐഡിയിലും, മറ്റു സംശയങ്ങൾ ncov2019[at]gov[dot]in എന്ന ഐഡിയിലും ഉന്നയിക്കാവുന്നതാണ്‌.

കോവിഡ് -19മായി ബന്ധപ്പെട്ട ഏത് സംശയത്തിനും, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെൽപ് ലൈൻ നമ്പറായ: +91-11-23978046 ലോ, ടോൾ ഫ്രീ നമ്പറായ 1075 ലോ വിളിക്കൂ.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശങ്ങളിലെയും, കോവിഡ് 19 ഹെൽപ് ലൈൻ നമ്പറുകൾ താഴെ പറയുന്ന വെബ്സൈറ്റിലും ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf .



(Release ID: 1616876) Visitor Counter : 183