പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ എല്ലാ ബെഞ്ചുകളുടെയും പ്രവർത്തനം നിർത്തിവച്ചത് അടുത്തമാസം മൂന്നു വരെ തുടരും

Posted On: 21 APR 2020 3:00PM by PIB Thiruvananthpuram


ന്യൂ ഡൽഹി, ഏപ്രിൽ 21, 2020



ലോക് ഡൌൺ സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റ് എടുക്കുന്ന തീരുമാനത്തിനു അനുസൃതമായി, കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ ബെഞ്ചുകളുടെ പ്രവർത്തനസാധ്യത മാസം 20 നു ശേഷം പരിശോധിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മാസം 14 നു പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇത് പരാമർശിച്ചിരുന്നതുമാണ്.


നിലവിൽ, ലോക് ഡൌൺ കാലയളവിൽ ചില പ്രവൃത്തികൾക്ക് ഭരണകൂടം ഇളവുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. പാവപ്പെട്ട വിഭാഗങ്ങൾക്ക് ഉപജീവനം നൽകുന്നതിന് പുറമെ ഭക്ഷ്യധാന്യങ്ങൾ അടക്കമുള്ള അവശ്യസാധനങ്ങളുടെ ചരക്കുനീക്കം, വിതരണം എന്നിവ ഉറപ്പാക്കുന്നതിനുമായാണ് ഇത്തരം ഇളവുകൾ അനുവദിച്ചത്. രാജ്യത്തെ കാര്യാലയങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങൾ പരമാവധി പരിമിതപ്പെടുത്തേണ്ടതാണ് . കാര്യാലയങ്ങൾക്കുള്ളിൽ പൊതുജനങ്ങളെ കടന്നുവരാൻ അനുവദിക്കുകയോ, അവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യരുത്.

ഇവയുടെ പശ്ചാത്തലത്തിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ എല്ലാ ബെഞ്ചുകളുടെയും പ്രവർത്തനങ്ങളും, വാദം കേൾക്കലും അടുത്തമാസം മൂന്നാം തീയതിവരെ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പൊതുഅവധിയായി നേരത്തെ അറിയിച്ചിട്ടുള്ള ദിവസങ്ങൾ, അവധിക്കാലം എന്നിവയിൽ പ്രവർത്തിക്കുന്നതിലെ പ്രായോഗികത, പ്രവർത്തനം തുടങ്ങിയ ശേഷം തീരുമാനിക്കുന്നതാണ്.

 

 


(Release ID: 1616808) Visitor Counter : 262