റെയില്‍വേ മന്ത്രാലയം

ലോക്ക്ഡൗണ്‍: 2 ദശലക്ഷം സൗജന്യ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് റെയില്‍വേ

Posted On: 20 APR 2020 3:11PM by PIB Thiruvananthpuram

ന്യൂഡല്‍ഹി, 20 ഏപ്രില്‍ 2020
കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് തുടരുന്ന ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്കുള്ള റെയില്‍വേയുടെ സൗജന്യ ഭക്ഷണവിതരണം ആശ്വാസം പകരുന്നത് ലക്ഷങ്ങള്‍ക്ക്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 20.5 ലക്ഷം  സൗജന്യഭക്ഷണപ്പൊതികളാണ് റെയില്‍വേ വിതരണം ചെയ്തത്.  
ഇക്കഴിഞ്ഞ മാര്‍ച്ച് 28 മുതല്‍ റെയില്‍വേയുടെ വിവിധ സംഘടനകളില്‍ നിന്നുള്ള ജീവനക്കാര്‍ ഭക്ഷണവിതരണത്തിനായി അഹോരാത്രം പണിയെടുത്തുവരിയാണ്. ഐ.ആര്‍.സി.ടി.സി പാചകപ്പുരകള്‍, റെയില്‍വേ സംരക്ഷണസേന, സന്നദ്ധ സംഘനകള്‍ എന്നിവയുടെ വിഭവ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉച്ചഭക്ഷണത്തിന്  പാചകം ചെയ്ത  ഭക്ഷണം പേപ്പര്‍ പ്ലേറ്റുകളിലും രാത്രി ഭക്ഷണം പാക്കറ്റുകളിലാക്കിയും നല്‍കുന്നുണ്ട്. സാമൂഹിക അകലവും ശുചിത്വവും പാലിച്ചാണ് ഭക്ഷണവിതരണം.
ആര്‍.പി.എഫ്, റെയില്‍വേ പൊലീസ്, സംസ്ഥാന സര്‍ക്കാരുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, സന്നദ്ധ സംഘടനകള്‍ ,റെയില്‍വേ മേഖലകളുടെ കീഴിലുള്ള വിവിധ വാണിജ്യ വകുപ്പുകള്‍ എന്നിവരുടെ സഹായത്തോടെ റയില്‍വേ സ്റ്റേഷനിലും പുറത്തുമുള്ള ആവശ്യക്കാര്‍ക്കാണ് ഭക്ഷണം എത്തിക്കുന്നത്. ഇതില്‍ 11.6 ലക്ഷം  പാചകം ചെയ്ത ഭക്ഷണ പാക്കറ്റുകള്‍ ഐ.ആര്‍.സി.ടി.സിയും, 3.6 ലക്ഷം ആര്‍പിഎഫും, 1.5 ലക്ഷം റെയില്‍വേയുടെ കൊമേഴ്‌സ്യല്‍ വിഭാഗവും മറ്റു വിഭാഗങ്ങളുമായും ചേര്‍ന്നും  3.8 ലക്ഷം പാക്കറ്റുകള്‍ റെയില്‍വേയുമായി സഹകരിക്കുന്ന സന്നദ്ധ സംഘടനകളുമാണ് സംഭാവന നല്‍കിയത്.(Release ID: 1616425) Visitor Counter : 67