ആഭ്യന്തരകാര്യ മന്ത്രാലയം

ഇ -കൊമേഴ്‌സ് കമ്പനികൾ അവശ്യവസ്‌തുക്കൾക്കായി  പ്രവർത്തിക്കുന്നത് തുടരും 

Posted On: 19 APR 2020 6:45PM by PIB Thiruvananthpuram


ന്യൂ ഡൽഹി , ഏപ്രിൽ 19,2020 

കോവിഡ് 19 നെ നേരിടാനുള്ള ദേശവ്യാപക ലോക്ക് ടൗണിന്റെ ഭാഗമായി ,  ഏകീകൃത പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി  ചില പ്രവർത്തനങ്ങളെ ഒഴിവാക്കാൻ   നിർദ്ദേശിച്ച് മന്ത്രാലയങ്ങൾക്കും  വകുപ്പുകൾക്കും  ആയി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു .
(https://www.mha.gov.in/sites/default/files/MHA%20order%20dt%2015.04.2020%2C%20with%20Revised%20Consolidated%20Guidelines_compressed%20%283%29.pdf),
 
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്നത്തെ ഉത്തരവിൽ  ഇ - കൊമേഴ്‌സ് കമ്പനികളുമായി ബന്ധപ്പെട്ട ഏകീകൃത പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്നും വകുപ്പ് 14 (v) ഒഴിവാക്കിയിരിക്കുന്നു.

ലോക്‌ഡൗൺ കാലത്ത്‌ അത്യാവശ്യമല്ലാത്ത വസ്തുക്കളുടെ വിതരണം നിരോധിച്ചിട്ടുണ്ടെങ്കിലും  ഇ- കൊമേഴ്‌സ് കമ്പനികൾക്ക്‌ നേരത്തെ അനുവദിച്ചതുപോലെ അവശ്യവസ്തുക്കളുടെ വിതരണം തുടർന്നും നടത്താം. ഇവയുടെ വിതരണം  13 (i) വകുപ്പ് പ്രകാരം അനുവദിക്കുന്നത് തുടരും.
ഇ-കൊമേഴ്‌സ് ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ മുഴുവൻ വിതരണ ശൃംഖലയുടെയും സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിനായി
കേന്ദ്ര ആഭ്യന്തര മന്ത്രാലയം  സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണപ്രദേശങ്ങളുമായും ആശയവിനിമയം നടത്തി. ഫീൽഡ്  ഏജൻസികൾ വഴി പൊതുജനങ്ങൾക്കിടയിൽ ആവശ്യമായ പ്രചാരം നടത്താനും നിർദേശിച്ചു.
ആഭ്യന്തര മന്ത്രാലയം   പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളുമായി ബന്ധപ്പെടുത്തി സംസ്ഥാന സർക്കാരുകൾക്കും  കേന്ദ്ര ഭരണപ്രദേശങ്ങൾക്കും  നിലവിലെ  സ്ഥിതി അനുസരിച്ച്  ഉത്തരവുകളിൽ‌   ഉചിതമായ മാറ്റം വരുത്താവുന്നതാണെന്നും വ്യക്‌തമാക്കി.



(Release ID: 1616217) Visitor Counter : 237