ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19 പുതിയ വിവരങ്ങള്‍
Posted On:
17 APR 2020 5:59PM by PIB Thiruvananthpuram
കോവിഡ് 19 മായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിതല സമിതിയുടെ പന്ത്രണ്ടാമത് യോഗം ഇന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ നിര്‍മാണ്‍ ഭവനില്‍ നടന്നു. ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ അതിന്റെ അനന്തര ഫലങ്ങളെ കുറിച്ചും ഇനി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ചര്‍ച്ച നടത്തി.
ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോ ടെക്‌നോളജി വകുപ്പ്, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി എസ് ഐ ആര്‍), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍), ആണവോര്‍ജ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എന്നിവ താഴെ പറയുന്ന കാര്യങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു:
*30 മിനിറ്റിനുള്ളില്‍ ഫലം നല്‍കുന്ന വേഗത്തിലും കൃത്യമായും ഉള്ള പരിശോധനാ സംവിധാനം ഒരുക്കുക
* മേൽപറഞ്ഞ സ്ഥാപനങ്ങളുടെ 30 ലാബുകളിലൂടെ പരിശോധനാ ശേഷി വര്‍ദ്ധിപ്പിക്കുക
*കൂടുതല്‍ പേരെ പരിശോധിക്കുന്നതിനുള്ള നൂതന സംവിധാനങ്ങള്‍ വികസിപ്പിക്കുക
*ആഭ്യന്തര പരിശോധനാ കിറ്റുകളുടെ ഉല്‍പ്പാദനം നിയന്ത്രിക്കുന്ന നിര്‍ണായക ഘടകങ്ങളെ ദേശീയ തലത്തില്‍ ഏകോപിപ്പിക്കുക
*വൈറല്‍ സീക്വന്‍സിംഗ് വര്‍ധിപ്പിച്ച് പകര്‍ച്ച വ്യാധിയുടെ നിയന്ത്രണത്തിനു സഹായകമാകുക
സജീവമല്ലാത്ത വൈറസുകളില്‍ നിന്നു സൃഷ്ടിച്ച വാക്‌സിനുകള്‍, പ്രധാന ആന്റിജനുകള്‍ക്കുള്ള ആന്റിബോഡികള്‍, മോണോക്ലോണല്‍, ആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിന്റ്റെ കാര്യത്തിലും പുരോഗതിയുണ്ട്. സുഖം പ്രാപിച്ചവരുന്നവരിൽ നിന്നുള്ള പ്ലാസ്മ ചികിത്സയും ചിലയിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.
ഫലപ്രദമായ വാക്സിനുകള്‍ വികസിപ്പിക്കാനും അവ എത്രയും വേഗം ലഭ്യമാക്കാനും ഉള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍
ആഗോള തലത്തില്‍ തന്നെ ഇടപെടല്‍ നടത്തുന്നുണ്ട്. ലോകാരോഗ്യ സംഘടനയ്‌ക്കൊപ്പം ഐക്യദാര്‍ഢ്യ (SOLIDARITY) പരീക്ഷണങ്ങളിലും ഇന്ത്യ ഭാഗമാണ്. അതിലൂടെ ഈ ചികിത്സകളുടെ ഫലപ്രാപ്തിയും നിര്‍ണ്ണയിക്കാനാകും. ശാസ്ത്ര ദൗത്യ സംഘങ്ങൾ നിലവിലുള്ള അംഗീകൃത മരുന്നുകള്‍ വിലയിരുത്തി കോവിഡ് 19 ചികിത്സിക്കുന്നതിനായി ഉപയോഗിക്കാൻ പറ്റുമോ എന്ന് പരിശോധിക്കുന്നുണ്ട്.
വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയ അനുബന്ധ ഉപകരണങ്ങളുടെ ഉല്‍പ്പാദനം ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എസ് സി ടി ഐ എം എസ് ടി) തദ്ദേശീയമായ വര്‍ദ്ധിപ്പിക്കുകയാണ്. ആര്‍ ടി -പി സി ആര്‍ (RT-PCR) കിറ്റുകളുടെ തദ്ദേശീയ നിര്‍മ്മാണം ആരംഭിച്ചു. 2020 മെയ് മുതല്‍ പ്രതിമാസം 10 ലക്ഷം കിറ്റുകളാണ് ഉല്‍പ്പാദിപ്പിക്കുക.
കേന്ദ്ര - സംസ്ഥാന തലങ്ങളില്‍ ആകെ 1919 പ്രത്യേക കോവിഡ് 19 ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ട്.
* ഇതില്‍ 672 എണ്ണം കോവിഡ് 19 പ്രത്യേക ആശുപത്രികളാണ്. (ഇവയില്‍ 1,07,830 ഐസൊലേഷന്‍ കിടക്കകളും, 14,742 ഐസിയു കിടക്കകളുമുണ്ട്),
* 1,247 എണ്ണം പ്രത്യേക കോവിഡ് 19 ആരോഗ്യ കേന്ദ്രങ്ങളാണ്. (ഇവിടെ ആകെ 65,916 ഐസൊലേഷന്‍ കിടക്കകളും 7,064 ഐസിയു കിടക്കകളുമുണ്ട്.)
ലോക്ക് ഡൗണിന് മുമ്പ്, രോഗികളുടെ എണ്ണത്തില്‍ രാജ്യത്തില്‍ ഇരട്ടി വര്‍ധനയുണ്ടായിരുന്നത് മൂന്നു ദിവസം കൂടുമ്പോഴായിരുന്നു. എന്നാല്‍, കഴിഞ്ഞ ഏഴു ദിവസമായി, രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 6.2 ദിവസം എന്ന നിരക്കിലാണ്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, കര്‍ണാടക എന്നിവയുള്‍പ്പെടെ 19 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ദേശീയ ശരാശരിയേക്കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. ഈ സ്ഥലങ്ങളിലെ കോവിഡ് 19 രോഗികളുടെ വര്‍ധന കുറഞ്ഞുവരുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്നലെ മുതല്‍ 1007 പുതിയ കോവിഡ് 19 കേസുകളും 23 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ ആകെ 13,387 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്. സുഖം പ്രാപിച്ച 1749 പേര്‍ ആശുപത്രി വിട്ടു.
കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/.
കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in ല്‍ ബന്ധപ്പെടുക.
കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
(Release ID: 1615518)
Visitor Counter : 458
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada