വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകൾക്കായി എന്‍.സി. ഇ.ആര്‍.ടിയുടെ ബദൽ  അക്കാദമിക കലണ്ടറിന്റെ പ്രകാശനം  കേന്ദ്ര  മന്ത്രി  ശ്രീ രമേശ് പോഖ്രിയാല്‍ നിഷാങ്ക്നിര്‍വഹിച്ചു.

Posted On: 16 APR 2020 4:31PM by PIB Thiruvananthpuram


ന്യൂഡല്‍ഹി, ഏപ്രിൽ 16 ,2020


കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക്അവരുടെ  സമയം പഠനസംബന്ധിയായ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താൻ  കലണ്ടറുമായി എന്‍.സി. ഇ.ആര്‍.ടി. കേന്ദ്രമാനവശേഷി വികസന മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരം എന്‍.സി. ഇ.ആര്‍.ടി  രൂപം നല്‍കിയ  അക്കാദമിക  കലണ്ടറില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വിവരിക്കുന്നത്. ബദൽ കലണ്ടറിന്റെ പ്രകാശനം  കേന്ദ്ര മാനവവിഭശേഷിവികസന വകുപ്പ്  മന്ത്രി ശ്രീ രമേശ് പോഖ്രിയാല്‍ നിഷാങ്ക് ന്യൂഡല്‍ഹിയില്‍  നിര്‍വഹിച്ചു.
 ലഭ്യമായ വിവിധ സാങ്കേതിക- സാമൂഹ്യ മാധ്യമ മാർഗ്ഗങ്ങൾ  ഉപയോഗിച്ച് രസകരമായ മാർഗ്ഗങ്ങളിലൂടെ  കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിന് ഈ കലണ്ടർ  അധ്യാപകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച  കേന്ദ്രമന്ത്രി  പറഞ്ഞു. വീടുകളിലിരുന്ന് തന്നെ പഠിതാവിന് അത് ഗ്രഹിക്കുന്നതിനും കഴിയും.ഒന്നു മുതല്‍ പത്ത് വരെയുള്ള എല്ലാ ക്ലാസുകളും ഈ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . കൂടാതെ, ദിവ്യാംഗരായ വിദ്യാര്‍ത്ഥികള്‍  ഉള്‍പ്പെടെ എല്ലാവിഭാഗം കുട്ടികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ ഓഡിയോ പുസ്തകങ്ങള്‍ക്കായുള്ള ലിങ്ക്, റേഡിയോ പ്രോഗ്രാമുകള്‍, വീഡിയോ പ്രോഗ്രാം എന്നിവയും ഉള്‍പ്പെടുത്തുമെന്നും ശ്രീ രമേശ് പോഖ്രിയാല്‍ നിഷാങ്ക് പറഞ്ഞു.
സിലബസില്‍ നിന്നോ പാഠപുസ്തകത്തില്‍ നിന്നോ ഉള്‍പ്പെടുത്തുന്ന ആശയങ്ങളോ അധ്യായങ്ങളോ പരാമര്‍ശിച്ച് രസകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഴ്ചതോറുമുള്ള പദ്ധതിയാണ്  കലണ്ടറില്‍ തയാറാക്കിയിരിക്കുന്നത്.


കലാ വിദ്യാഭ്യാസം, ശാരീരിക വ്യായാമങ്ങള്‍, യോഗ, മറ്റു തൊഴില്‍പരമായ കഴിവുകള്‍ മുതലായ പരീക്ഷണാത്മക പഠന പ്രവര്‍ത്തനങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ് അടിസ്ഥാനമാക്കിയുള്ളതും വിഷയാധിഷ്ഠിതവുമായ പ്രവര്‍ത്തനങ്ങള്‍, കോളങ്ങള്‍ തിരിച്ച് ഈ കലണ്ടറില്‍ നല്‍കിയിട്ടുണ്ട്.  GoI-  വെബ്‌സൈറ്റിലെ ദിക്ഷ(DIKSHA), എന്‍.ആര്‍.ഒ.ഇ.ആര്‍-(NROER), ഇ-പാഠശാല (e-pathshala), എന്നിവയില്‍ ലഭ്യമായ അധ്യായം തിരിച്ചുള്ള ഭാഗങ്ങളുടെ  ലിങ്കും ഈ  കലണ്ടറിലുണ്ട്.
ഈ കലണ്ടര്‍ ഡിടിഎച്ച് ചാനലുകളിലൂടെ പ്രചരിപ്പിക്കുകയും എസ്.സി.ആര്‍.ടി.കള്‍, വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍, കേന്ദ്രീയ വിദ്യാലയ സംഗതന്‍, നവോദയ വിദ്യാലയസമിതി, സി.ബി.എസ്.ഇ, സ്റ്റേറ്റ് സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകള്‍ എന്നിവയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുകയും ചെയ്യും.

 



(Release ID: 1615080) Visitor Counter : 292