ആഭ്യന്തരകാര്യ മന്ത്രാലയം

സൂം കോണ്‍ഫറന്‍സ്: കേന്ദ്രആഭ്യന്തരമന്ത്രാലം സുരക്ഷാനിര്‍ദേശം പുറത്തിറക്കി 

Posted On: 16 APR 2020 4:30PM by PIB Thiruvananthpuram

സൂം സംവിധാനത്തിലൂടെ സ്വകാര്യവ്യക്തികള്‍ക്ക് വിവര സുരക്ഷ ഉറപ്പാക്കി യോഗങ്ങള്‍ നടതുന്നത് സംബന്ധിച്ച് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള സൈബര്‍ ഏകോപനകേന്ദ്രം-സൈക്കോര്‍ഡ്(CyCorD) മാര്‍ഗനിര്‍ദേശം പുറത്തിറക്കി. എന്നാല്‍ ഈ സംവിധാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. സൂം സംവിധാനം സുരക്ഷിതമായ സംവിധാനമല്ലെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം-സെര്‍ട്ട്-ഇന്‍(Cert-in)  നേരത്തെ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ മാര്‍ഗരേഖ പുറത്തിറക്കിയത്. എന്നിട്ടും സൂം ഉപയോഗിക്കാന്‍ താല്‍പര്യമുള്ള സ്വകാര്യ വ്യക്തികളെ ഉദ്ദേശിച്ചാണ്  മാർഗരേഖ . സൂം കോണ്‍ഫറന്‍സ് സംവിധാനത്തിലേക്ക്  ബാഹ്യമായ കടന്നുകയറ്റവും ഓണ്‍ലൈന്‍ യോഗത്തിലേക്ക് അനധികൃതമായി പ്രവേശിച്ച് ടെർമിനലുകൾ തകര്‍ക്കാനുമുള്ള ശ്രമങ്ങളും തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് മാര്‍ഗരേഖ. 

സൂം കോണ്‍ഫറന്‍സുകള്‍ നടത്തുമ്പോള്‍ സ്വകാര്യവ്യക്തികള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ https://static.pib.gov.in/WriteReadData/userfiles/comprehensive-advisory-Zoom-%20meeting%20platfom-20200412-(2).pdf എന്ന ലിങ്കില്‍ ലഭ്യമാണ്. 

 

****


(Release ID: 1615048) Visitor Counter : 308