PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി:15.04.2020
Posted On:
15 APR 2020 6:49PM by PIB Thiruvananthpuram
· രാജ്യത്ത് ഇന്നലെ മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1076 പുതിയ കോവിഡ് 19 കേസുകള്‍; രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 11,439 പേര്‍ക്ക്; മരണ സംഖ്യ 377 ആയി
· രാജ്യത്തെ ഓരോ ജില്ലയെയും തീവ്ര രോഗ ബാധിത ജില്ലകള്‍, കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീവ്ര രോഗ ബാധിതമല്ലാത്ത ജില്ലകള്‍, ഗ്രീന്‍ സോണ്‍ ജില്ലകള്‍ എന്നിങ്ങനെ തരം തിരിച്ചു.
· ലോക്ക് ഡൗണ്‍ കാലയളവിലേക്കുള്ള പുതുക്കിയ സംക്ഷിപ്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, നിരോധിക്കപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിവരണം, നിയന്ത്രിത മേഖലയില്‍ അനുവദനീയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍, ഏപ്രില്‍ 20 മുതല്‍ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
· കോവിഡ് -19 സാഹചര്യത്തില്‍ നികുതിദായകരെ സഹായിക്കുന്നതിനായി 10.2 ലക്ഷം കേസുകളിലെ തിരിച്ചടവായി 4,250 കോടി രൂപ ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്ത് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്
· എളുപ്പം കേടുവരുന്ന സാമഗ്രികളുടെ അന്തര്‍ സംസ്ഥാന ചരക്കു നീക്കത്തിനായി അഖിലേന്ത്യാ അഗ്രി ട്രാന്‍സ്‌പോര്‍ട്ട് കോള്‍ സെന്റര്‍ ആരംഭിച്ചു
· ലോക്ക് ഡൗണ്‍ സമയത്ത് സാമൂഹ്യ നീതി മന്ത്രാലയം ഒരുക്കിയത് 1.27 കോടി വരുന്ന യാചകര്‍, നിരാലംബര്‍, ഭവനരഹിതര്‍ എന്നിവര്‍ക്കുള്ള സൗജന്യ ഭക്ഷണം.
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പുകളും
പിഐബി ഒരുക്കിയ ഫാക്ട് ചെക്ക് സംവിധാനവും ഇതോടൊപ്പം)
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍
കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ് 19 സംബന്ധിച്ച പുതിയ വിവരങ്ങള്‍
ഇന്നലെ മുതല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1076 ആയി വര്‍ദ്ധിച്ചു. രാജ്യത്ത് ആകെ 11,439 കോവിഡ് 19 കേസുകളും 377 മരണങ്ങളും സ്ഥിരീകരിച്ചു. സുഖം പ്രാപിച്ച 1306 പേര്‍ ആശുപത്രി വിട്ടു. കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യത്തെ എല്ലാ ജില്ലകളെയും തീവ്ര രോഗബാധിത ജില്ലകള്‍, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുള്ള തീവ്ര ബാധിതമല്ലാത്ത ജില്ലകള്‍, ഗ്രീന്‍ സോണ്‍ ജില്ലകള്‍ എന്നിങ്ങനെ തരം തിരിച്ചു. കാബിനറ്റ് സെക്രട്ടറി ഇന്ന് ഉന്നതതല അവലോകന യോഗം ചേര്‍ന്നു. രോഗികള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരെയും കണ്ടെത്തുന്നതിനും വീടുതോറുമുള്ള സര്‍വേകള്‍ നടത്തുന്നതിനും പ്രത്യേക സംഘങ്ങള്‍ സജ്ജമാക്കി. ഈ സംഘങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ റവന്യൂ ജീവനക്കാര്‍, നഗരസഭ ജീവനക്കാര്‍, റെഡ് ക്രോസ്, എന്‍ എസ് എസ്, എന്‍ വൈ കെ, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614770
രാജ്യത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രാലയം പുതുക്കിയ സംക്ഷിപ്ത മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ലോക് ഡൗണ്‍ നടപടികളെപ്പറ്റിയുള്ള പുതുക്കിയ നിര്‍ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി .കോവിഡ് മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റിനു കീഴിലെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവര്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. കോവിഡ് 19 മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ രാജ്യവ്യാപകമായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍, സാമൂഹിക അകലം ഉറപ്പാക്കാനായി കാര്യാലയങ്ങള്‍,ജോലിസ്ഥലങ്ങള്‍, വ്യവസായശാലകള്‍,മറ്റു സ്ഥാപനങ്ങള്‍ എന്നിവ പിന്തുടരേണ്ട പ്രവര്‍ത്തനചട്ടങ്ങള്‍ , ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷാനടപടികള്‍ എന്നിവയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഇന്ത്യന്‍ പീനല്‍ കോഡ്, 2005 ലെ ദുരന്ത നിവാരണ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാവും ശിക്ഷാ നടപടികള്‍ സ്വീകരിക്കുക.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1614669
ലോക്ക് ഡൗണ്‍: കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ സമഗ്ര മാര്‍ഗരേഖ
കോവിഡ് രോഗബാധ തടയുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുമെന്ന് ചൊവ്വാഴ്ച (ഏപ്രില്‍ 14 ന് ) രാജ്യത്തെ അഭിമുഖീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 20 മുതല്‍ ചില പ്രത്യേക മേഖലകള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്താനാനുമതി നല്‍കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇതനുസരിച്ച് രാജ്യത്തെ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി ചൊവ്വാഴ്ച തന്നെ (ഏപ്രില്‍ 14) കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടനുബന്ധിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കോവിഡ് രോഗഭീഷണിയില്ലാത്ത സ്ഥലങ്ങളില്‍ നിര്‍ദിഷ്ട മേഖലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയുള്ള മറ്റൊരു ഉത്തരവ് കൂടി ഇന്ന് (ഏപ്രില്‍ 15 ) പുറത്തിറങ്ങി. നിലവില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ മാര്‍ഗരേഖയും ഇന്ന് (ഏപ്രില്‍ 15 ) പുറത്തിറക്കി. രാജ്യമൊട്ടാകെ നിയന്ത്രണം ഏര്‍പ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍, കോവിഡ് മേഖലകളില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍, ഏപ്രില്‍ 20 ന് ശേഷം രാജ്യത്ത് നല്‍കുന്ന ഇളവുകള്‍ എന്നിവയെ കുറിച്ചാണ് ഇതില്‍ വിശദീകരിക്കുന്നത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614682
രാജ്യത്ത് കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനുള്ള പുതുക്കിയ ലോക്ക് ഡൗണ്‍ നടപടികള്‍ 2020 മെയ് 3 വരെ പ്രാബല്യത്തിലുണ്ടാകും
രാജ്യത്ത് കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന ലോക്ക് ഡൗണ്‍ നടപടികള്‍ 2020 മെയ് 3 വരെ പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് വിവിധ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614481
കോവിഡ് 19: 10.2 ലക്ഷം കേസുകളിലെ തിരിച്ചടവായി 4,250 കോടി രൂപ ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്ത് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്
കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ നികുതിദായകരെ സഹായിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാന നികുതി തിരിച്ചടവ് നല്‍കാനുള്ള ഗവണ്‍മെന്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2020 ഏപ്രില്‍ 14 വരെ 4,250 കോടി രൂപ വിതരണം ചെയ്തതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അറിയിച്ചു. കെട്ടിക്കിടന്നിരുന്ന 10.2 ലക്ഷം തിരിച്ചടവുകളാണ് ഇങ്ങനെ നല്‍കിയത്. ഏപ്രില്‍ 8നാണ് ഇതു സംബന്ധിച്ച തീരുമാനം ഗവണ്‍മെന്റ് അറിയിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2020 മാര്‍ച്ച് 31 വരെ 2.50 കോടി റീഫണ്ട് നല്‍കിയതിനു പുറമേയാണ് ഇത്.
വിശദാംശങ്ങള്‍ക്ക് :https://pib.gov.in/PressReleseDetail.aspx?PRID=1614805
ലോക്ക് ഡൗണ്‍ സമയത്തു നിലച്ചു പോയ എളുപ്പം കേടുവരുന്ന സാമഗ്രികളുടെ അന്തര്‍ സംസ്ഥാന ചരക്കു നീക്കം സുഗമമാക്കുന്നതിന് സഹായിക്കാനായി അഖിലേന്ത്യാ അഗ്രി ട്രാന്‍സ്‌പോര്‍ട്ടിന്റെ 18001804200, 14488 എന്നീ കോള്‍ സെന്റര്‍ നമ്പറുകള്‍ പ്രവര്‍ത്തനക്ഷമമായി
കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ നിലവിലെ സാഹചര്യത്തില്‍ എളുപ്പം കേടായി പോകുന്ന സാമഗ്രികളുടെ അന്തര്‍ സംസ്ഥാന ചരക്കു നീക്കം സുഗമമാക്കുന്നതിന് സഹായകമാകുന്ന അഖിലേന്ത്യാ അഗ്രി ട്രാന്‍സ്‌പോര്‍ട്ടിന്റെ കോള്‍ സെന്റര്‍ പ്രവര്‍ത്തനം കേന്ദ്ര കൃഷി, കാര്‍ഷിക ക്ഷേമ മന്ത്രി ശ്രീ. നരേന്ദ്ര സിങ് തോമര്‍ ഇന്ന് കൃഷി ഭവനില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614635
ലോക്ക് ഡൗണ്‍ സമയത്ത് സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയം ഒരുക്കിയത് 1.27 കോടി വരുന്ന യാചകര്‍, നിരാലംബര്‍, ഭവനരഹിതര്‍ എന്നിവര്‍ക്കുള്ള സൗജന്യ ഭക്ഷണം
പ്രധാന മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയം ലോക്ക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ (10. 04. 2020 വരെ) 1.27 കോടിയിലധികം നിരാലംബര്‍, യാചകര്‍, ഭവനരഹിതര്‍ എന്നിവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614751
പ്രധാനമന്ത്രിയും പലസ്തീന്‍ പ്രസിഡന്റും ടെലിഫോണില്‍ ചര്‍ച്ച നടത്തി
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബഹുമാനപ്പെട്ട പലസ്തീന്‍ പ്രസിഡന്റ് ശ്രീ. മഹമൂദ് അബ്ബാസുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കോവിഡ്-19 മഹാവ്യാധിയെ കുറിച്ചു സംസാരിച്ച നേതാക്കള്‍, സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ ഇരു രാജ്യങ്ങളും കൈക്കൊണ്ട നടപടികള്‍ പരസ്പരം വിശദീകരിച്ചു. വെല്ലുവിളി നിറഞ്ഞ ഈ കാലത്തു പരസ്പരം സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ തേടുന്നതിനായി ബന്ധപ്പെട്ട തലങ്ങള്‍ തമ്മിലുള്ള ആശയവിനിമയം നിലനിര്‍ത്താന്‍ ഇരുവരും പരസ്പരം സമ്മതിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614597
ലോക്ക് ഡൗണ്‍ സമയത്ത് കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രത്തിനോടും സംസ്ഥാനങ്ങളോടും നിര്‍ദേശിച്ച് ഉപരാഷ്ട്രപതി
ലോക്ക് ഡൗണ്‍ സമയത്ത് കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും മുന്‍ഗണന നല്‍കണമെന്ന് ഉപ രാഷ്ട്രപതി ശ്രീ. എം വെങ്കയ്യ നായിഡു കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടു. ഈ കാലയളവില്‍ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താനും കാര്‍ഷിക ഉല്‍പന്നങ്ങളുടെ കൈമാറ്റം സുഗമമാക്കാനും നിര്‍ദേശിച്ചു. കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ കാര്‍ഷിക മന്ത്രാലയം സ്വീകരിച്ച വിവിധ നടപടികളില്‍ കേന്ദ്ര കൃഷി മന്ത്രി ശ്രീ. നരേന്ദ്ര സിംഗ് തോമാറുമായുള്ള ചര്‍ച്ചയ്ക്കിടെ ഉപ രാഷ്ട്രപതി അഭിനന്ദനം അറിയിച്ചു. ഉല്‍പ്പാദകരുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614749
ലോക്ക് ഡൗണ്‍ സമയത്ത് കാര്‍ഷിക, അനുബന്ധ മേഖലകളെ പ്രോത്സാഹിപ്പിക്കാന്‍ നടപടികളുമായി കൃഷി, സഹകരണ, കാര്‍ഷിക ക്ഷേമ വകുപ്പ്
ലോക്ക് ഡൗണ്‍ കാലയളവില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുമായി നിരവധി നടപടികള്‍ സ്വീകരിച്ച് കൃഷി, സഹകരണ, കാര്‍ഷിക ക്ഷേമ വകുപ്പ്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614459
രാജ്യത്തുടനീളമുള്ള പൗരന്മാര്‍ക്ക് അവശ്യ വൈദ്യസഹായം നല്‍കാന്‍ സര്‍ക്കാരും വ്യോമയാന മേഖലയും പ്രതിജ്ഞാബദ്ധം
ഇന്ത്യയ്ക്കകത്തും പുറത്തും ചികിത്സാ ഉപകരണങ്ങള്‍ ഏറ്റവും കാര്യക്ഷമമായും ചെലവ് കുറഞ്ഞതുമായ രീതിയില്‍ എത്തിക്കുന്നതിലൂടെ കോവിഡ് 19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കാന്‍ വ്യോമയാന മന്ത്രാലയവും വ്യോമയാന മേഖലയും രംഗത്ത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേയ്ക്ക് അവശ്യ ചികിത്സാ ഉപകരണങ്ങള്‍ എത്തിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ലൈഫ് ലൈന്‍ ഉഡാന്‍ വിമാനങ്ങള്‍ സജീവമാണ്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614476
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി ഡോ. ഹര്‍ഷ് വര്‍ധന്‍
കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി 50 ഓളം ഇന്ത്യന്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തി. കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനായി സ്വീകരിക്കുന്ന നടപടികള്‍, പരിശോധനാ സൗകര്യങ്ങളുടെ ലഭ്യത, ക്വാറന്റൈന്‍ സൗകര്യങ്ങള്‍, മരുന്നു നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍, രോഗ നിരീക്ഷണം, ടെലിമെഡിസിന്‍ സൗകര്യങ്ങളുടെ ഉപയോഗം, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അദ്ദേഹം അവരുടെ ആശങ്കകള്‍ പരിഹരിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614544
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകളും അഭിമുഖങ്ങളും പുനഃക്രമീകരിക്കും
രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിഗണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി) നിശ്ചയിച്ചിരുന്ന പരീക്ഷകളുടെയും അഭിമുഖങ്ങളുടെയും റിക്രൂട്ട്മെന്റ് ബോര്‍ഡുകളുടെയും തീയതി പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തത് കണക്കിലെടുത്താണ് തീരുമാനം. ശേഷിക്കുന്ന സിവില്‍ സര്‍വീസ് 2019 പേഴ്സണാലിറ്റി ടെസ്റ്റിന്റെ തീയതി 2020 മെയ് മൂന്നിന് ശേഷം പ്രഖ്യാപിക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യു.പി.എസ്.സി ചെയര്‍മാനും അംഗങ്ങളും തങ്ങളുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്നും 30 ശതമാനം 2020 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് കുറവ് വരുത്താന്‍ സ്വമേധയാ തീരുമാനിച്ചു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614675
നിതി ആയോഗ് വൈസ് ചെയര്‍മാന്‍, അംഗങ്ങള്‍, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാന്‍ എന്നിവര്‍ സ്വമേധയാ ശമ്പളം വെട്ടിക്കുറയ്ക്കും; തുക പി എം കെയേഴ്‌സ് ഫണ്ടിലേയ്ക്ക്
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിതി ആയോഗ് വൈസ് ചെയര്‍മാനും അംഗങ്ങളും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാനും തങ്ങളുടെ ശമ്പളം ഒരു വര്‍ഷത്തേക്ക് 30 ശതമാനം വെട്ടിക്കുറയ്ക്കാന്‍ സ്വമേധയാ തീരുമാനിച്ചു. ഈ പണം പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യും.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614781
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഏപ്രിലില്‍ 30,000 വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ റെയില്‍വെ
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുമായി നേരിട്ടു ബന്ധപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പി.പി.ഇകള്‍) നിര്‍മ്മിച്ചു നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. റെയില്‍വെയുടെ നിര്‍മ്മാണ യൂണിറ്റുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ഫീല്‍ഡ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലാണ് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്. 2020 ഏപ്രിലില്‍ ഇത്തരത്തില്‍ 30,000 ലധികം സുരക്ഷാ കവചങ്ങള്‍ നിര്‍മ്മിക്കാനാണ് റെയില്‍വെ പദ്ധതിയിടുന്നത്. 2020 മെയ് മാസത്തോടെ ഇത് 1,00,000 ആക്കാനും റെയില്‍വെ ലക്ഷ്യമിടുന്നു. ഗ്വാളിയോറിലെ ഡി ആര്‍ ഡി ഒ ലാബില്‍ പി.പി.ഇകളുടെ പരിശോധന നടത്തുകയും ഇതിനകം അവയ്ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614716
റെയില്‍വേയ്ക്ക് വരുമാനം നല്‍കി ചരക്കു തീവണ്ടികള്‍; ലോക്ക് ഡൗണ്‍ കാലയളവ് മുതല്‍ വിവിധ ഇടങ്ങളില്‍ എത്തിച്ചത് 20,400 ടണ്‍ സാമഗ്രികള്‍; ചരക്കുകള്‍ ലോഡുചെയ്തു, വരുമാനം ഏകദേശം 7.54 കോടി രൂപ
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ സമയത്ത് അവശ്യ വസ്തുക്കളായ ചികിത്സ ഉപകരണങ്ങള്‍, ഭക്ഷണം മുതലായവ ചെറിയ പൊതികളുടെ വലിപ്പത്തില്‍ വിവിധ ഇടങ്ങളില്‍ എത്തിക്കുന്നത് വളരെ പ്രധാനമാണ്. ഈ സുപ്രധാന ആവശ്യം നിറവേറ്റുന്നതിന്, ഇ - കൊമേഴ്സ് സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉപഭോക്താക്കള്‍ എന്നിവര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ അതിവേഗത്തില്‍ പാര്‍സല്‍ വാനുകള്‍ സജ്ജമാക്കി. അവശ്യ വസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിന് തിരഞ്ഞെടുത്ത റൂട്ടുകളില്‍ നിശ്ചിത സമയ പരിധിയില്‍ പ്രത്യേക ചരക്കു തീവണ്ടികളുടെ സേവനം റെയില്‍വെ ഉറപ്പാക്കി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614698
ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ വിദൂര പ്രദേശങ്ങള്‍ക്കായി പ്രത്യേക തപാല്‍ ക്രമീകരണം
സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒട്ടാകെയുള്ള പോസ്റ്റ് ഓഫീസുകള്‍ തുറക്കുന്നത്. ജനങ്ങളുടെ ദൈനംദിനമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ജനങ്ങള്‍ക്ക് മതിയായ സാമ്പത്തിക സഹായം ഉറപ്പു വരുത്തുന്നതിന് പോസ്റ്റ് ഓഫീസുകളില്‍ ആധാര്‍ അടിസ്ഥാനപ്പെടുത്തിയ പേയ്മെന്റ് സംവിധാനവും (എഇ പി എസ്) പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഏത് ബാങ്കിലും അക്കൗണ്ട് ഉള്ള ആളുകള്‍ക്ക് ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും പ്രതിമാസം 10,000 രൂപ വരെ പിന്‍വലിക്കാം.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614720
''ദേഖോ അപ്‌നാ ദേശ്'' വെബിനാര്‍ പരമ്പരയുടെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നത് കൊല്‍ക്കത്ത നഗരത്തിന്റെ മഹത്തായ ചരിത്രവും സംസ്‌കാരവും
വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ ''ദേഖോ അപ്‌നാ ദേശ്'' വെബിനാര്‍ പരമ്പര ലോക്ക് ഡൗണ്‍ സമയത്ത് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഡല്‍ഹിയെ കുറിച്ചുള്ള പരിപാടിയുടെ വിജയകരമായ സംപ്രേഷണത്തിനു ശേഷം നാളെ (ഏപ്രില്‍ 16) ''ദേഖോ അപ്‌നാ ദേശ്'' വെബിനാര്‍ പരമ്പരയുടെ രണ്ടാം ഭാഗം അവതരിപ്പിക്കുകയാണ്. രാവിലെ 11:00 മുതല്‍ ഉച്ചയ്ക്ക് 12:00 വരെയാണ് പരിപാടി. 'കൊല്‍ക്കത്ത - സംസ്‌കാരത്തിന്റെ സംഗമം' എന്നു പേരിട്ട പരിപാടി നഗരത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കും.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614720
കോവിഡ് -19 അവബോധത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സ്മാര്‍ട്ട് സിറ്റികള്‍
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1614467
കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളുമായി പവര്‍ ഗ്രിഡ്
രാജ്യം ലോക്ക് ഡൗണിലായിട്ടും ഊര്‍ജ്ജ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് 24 മണിക്കൂറും വൈദ്യുതി തടസ്സം വരുന്നില്ലെന്ന് ഉറപ്പാക്കുന്നുണ്ട്. മാത്രമല്ല, രാജ്യത്ത് കോവിഡ് 19 മഹാമാരിയുടെ വെല്ലുവിളി നേരിടുന്ന ജനങ്ങളെ സഹായിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു.
വിശദാംശങ്ങള്‍ :https://pib.gov.in/PressReleseDetail.aspx?PRID=1614369
കോവിഡ് 19 പിഐബി ഫാക്ട് ചെക്ക്
(Release ID: 1614843)
Visitor Counter : 872
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada