തൊഴില്‍, ഉദ്യോഗ മന്ത്രാലയം
തൊഴിലാളികളുടെ വേതന സംബന്ധമായ പരാതികള്‍ക്കായി 20 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
Posted On:
14 APR 2020 11:58AM by PIB Thiruvananthpuram
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മേഖലയിലെ തൊഴിലാളികളുടെ വേതന സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിന് കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയം ചീഫ് ലേബര്‍ കമ്മീഷണര്‍ ഓഫീസിന് കീഴില്‍ ഇന്ത്യയിലാകമാനം 20 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്ന് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കണ്‍ട്രോള്‍ റൂമുകള്‍ ശ്രമിക്കും.
വിവിധ മേഖലകളിലെ ലേബര്‍ എന്‍ഫോഴ്‌സമെന്റ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, റീജണല്‍ ലേബര്‍ കമ്മീഷണര്‍മാര്‍, ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍മാര്‍ തുടങ്ങിയവരാണ് കണ്‍ട്രോള്‍ റൂമുകള്‍ക്ക് നേതൃത്വം നല്‍കുക. ഫോണ്‍നമ്പരുകള്‍, വാട്‌സ്അപ്പ്, ഇമെയിലുകള്‍ വഴി കണ്‍ട്രോള്‍ റൂമുകളുമായി തൊഴിലാളികള്‍ക്ക് ബന്ധപ്പെടാം. ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ചീഫ് ലേബര്‍ കമ്മീഷണര്‍(സി) ഓഫീസ് ഈ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കും.
കേരള, ലക്ഷദ്വീപ് മേഖലയിലെ കണ്‍ട്രോള്‍ റൂമുകളിലെ ഉദ്യോഗസ്ഥരുടെ പേരും ഇമെയില്‍
വിലാസങ്ങളും നമ്പരുകളും ചുവടെ
ശ്രീ പി. കെ. ലുകാസ് dyclc.cochin[at]nic[dot]in 9446876550
ശ്രീമതി രശ്മി വി. rlccochin[at]nic[dot]in 9744440025
ശ്രീ ആന്റണി rlctrivandrum[at]gmail[dot]com 9884570212
ശ്രീ അനീഷ് രവീന്ദ്ര alcekm-mole[at]gov[dot]in 9447780006
ഇന്ത്യയിലെ മറ്റ് മേഖലകളിലെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍ക്കായി ഈ ലിങ്ക് സന്ദര്‍ശിക്കുക https://pib.gov.in/PressReleseDetail.aspx?PRID=1614222
RRTN/IE/BSN(14.04.2020)
(Release ID: 1614270)
Visitor Counter : 340
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu