ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് - 19 മായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 13 APR 2020 6:37PM by PIB Thiruvananthpuram

പി ഐ ബി ഡൽഹി : 13 ഏപ്രിൽ 2020

കൂട്ടായ ഒരു പരിശ്രമത്തിലൂടെ കോവിഡ് 19 നെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഗവണ്മെന്റ്.കോവിഡിനെ പ്രതിരോധിക്കാനും,അതിന്റെ വ്യാപനം തടയാനുമായി സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളുമായി ചേർന്ന് നിരവധി നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്.ഈ നടപടികൾ എല്ലാം തന്നെ ദിവസവും ഉന്നതതലങ്ങളിൽ  നിരീക്ഷിക്കുകയും അവലോകനം നടത്തുകയും ചെയ്യുന്നുമുണ്ട്.

ആരോഗ്യ കുടുംബക്ഷേമ-ശാസ്ത്ര സാങ്കേതിക മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രി  ശ്രീ.ഹർഷ് വർദ്ധൻ,കോവിഡുമായി ബന്ധപ്പെട്ട് , ശാസ്ത്രീയ-വ്യാവസായിക ഗവേഷണ കൗൺസിൽ (CSIR ) ഇതുവരെ നടത്തിയ ശ്രമങ്ങൾ   വിലയിരുത്തി .CSIR ഡയറക്ടർ ജനറൽ,38 CSIR ലാബുകളുടെ ഡയറക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവലോകനം

കോവിഡ് പ്രതിരോധം ലക്ഷ്യമിട്ട്  CSIR  ലബോറട്ടറികൾ രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനികൾ,പൊതുമേഖല സ്ഥാപനങ്ങൾ,വിവിധ വകുപ്പുകൾ,മന്ത്രാലയങ്ങൾ എന്നിവയുമായി ചേർന്ന്  പ്രവർത്തിക്കുന്നു .

കോവിഡ് പ്രതിരോധം  ഫലപ്രദമാകണമെങ്കിൽ,അവശ്യം വേണ്ട അഞ്ചുഘടകങ്ങളും അവർ മുന്നോട്ടു വച്ചു  .


○          ഡിജിറ്റൽ തലത്തിലും, തന്മാത്ര തലങ്ങളിലുമുള്ള നിരീക്ഷണം.

○        പെട്ടെന്ന് നടത്താവുന്നതും,ചെലവ് കുറഞ്ഞതുമായ രോഗനിർണ്ണയം        

○ കോവിഡ് പ്രതിരോധത്തിനായി,  പുതിയ മരുന്നുകളുടെ വികസനം ,മറ്റു  ഉപയോഗത്തിലുള്ള മരുന്നുകളുടെ ഉപയോഗ സാധ്യത പരിശോധന , മരുന്ന് നിർമ്മാണ പ്രവർത്തനങ്ങൾ.          


 ○       വ്യക്തിസുരക്ഷാ സംവിധാനം ഉൾപ്പെടെയുള്ള ആശുപത്രി അനുബന്ധ ഉപകരണങ്ങൾ  

○       വിതരണ ശൃംഖല , ചരക്കുനീക്ക സഹായ സംവിധാനങ്ങൾ    

കോവിഡിനെതിരെ ജില്ലാതലത്തിൽ സമയബന്ധിതമായ പ്രതികരണം ഉറപ്പാക്കുന്നതിനായി ,എല്ലാ മേഖലകളിലും അതി നൂതനമായ സാങ്കേതികവിദ്യകൾ തന്നെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉപയോഗിച്ച് വരുന്നുണ്ട്.

രോഗബാധിതർ,അവരുടെ സഞ്ചാരപഥം എന്നിവ കണ്ടെത്തൽ ,കേസുകളുടെ നിർവഹണം,രോഗനിയന്ത്രണത്തിനായുള്ള പദ്ധതികൾ നടപ്പാക്കൽ എന്നിവയും,സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നിർവഹിച്ചു വരുന്നത്. രോഗനിയന്ത്രണത്തിനായുള്ള പദ്ധതികൾ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനായി , ഹീറ്റ് മാപ്പിംഗ്,പ്രെഡിക്ടീവ് ഡാറ്റ അനാലിസിസ് എന്നിവയ്ക്ക് പുറമേ , രോഗം സ്ഥിരീകരിക്കപ്പെട്ടവർ,അവർ അടുത്ത ഇടപഴകാൻ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവ തിരിച്ചറിയാൻ GIS മാപ്പിംഗ് സഹായവും ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തിലുള്ള നിരവധി സാങ്കേതികവിദ്യാ സഹായങ്ങൾ  ബെംഗളൂരുവിലെ  വാർ റൂമിൽ ഫലപ്രദമായി ഉപയോഗിക്കുന്നു.
 

(രോഗസാധ്യതയുള്ള സ്ഥലങ്ങളുടെ നിരീക്ഷണം ,ആംബുലൻസ് സേവനങ്ങൾ  ക്വാറന്റീൻ സൗകര്യങ്ങൾ  ലഭ്യമാക്കൽ എന്നിവ ഉറപ്പുവരുത്തുന്നതിനായി പ്രദേശത്തെ നിയോഗിക്കപ്പെട്ട ,ദ്രുത കർമ്മ സേനയുമായി ചേർന്നാണ് കമാൻഡ് കൺട്രോൾ കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുന്നത് രാജ്യത്തെ ചില ജില്ലകളാവട്ടെ,ദൂരെയിരുന്നുകൊണ്ട് തന്നെ,ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ,വൈദ്യസഹായം തേടാൻ  സഹായിക്കുന്ന സംവിധാനങ്ങൾക്കും തുടക്കം കുറിച്ചു  പ്രാദേശിക മരുന്ന് കടകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ നടപടി. 
 

വയനാടും കോട്ടയവും ഉൾപ്പെടെ,രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ഓളം ജില്ലകളിൽ  ഈ കർമ്മപദ്ധതി , ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്.ഈ ജില്ലകളിൽ,കഴിഞ്ഞ 14 ദിവസമായി പുതിയ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല.ഭാവിയിൽ പുതിയ കേസുകൾ ഉണ്ടാകുന്നത് തടയാനായി  24 മണിക്കൂറും  കടുത്ത ജാഗ്രതയും ഏർപ്പെടുത്തിയിട്ടുണ്ട്.

11 ഭാഷകളിൽ രൂപകൽപന ചെയ്ത ആരോഗ്യ സേതു ,മൊബൈൽ ;ആപ്ലിക്കേഷൻ ഇതുവരെ ഡൌൺലോഡ് ചെയ്തത് 3.5 കോടിയിലെറേപ്പേർ.!

രാജ്യത്തെ  27 സംസ്ഥാനങ്ങളിലെ 78373 സ്വയം സഹായ സംഘങ്ങൾ,SRLM ഉ കീഴിൽ ഇതുവരെ ഉത്പാദിപ്പിച്ചത് 1.96 കോടി മുഖ ആവരണങ്ങൾ..എക്സർസൈസ് എൻ സി സി യോഗ്‌ദൻ പരിപാടിയുടെ ഭാഗമായി,നിരവധി എൻ സി സി കേഡറ്റുകളാണ് ഭരണകൂടത്തെ സഹായിക്കുന്നത്. കോവിഡ് വിരുദ്ധ പോരാട്ടങ്ങളിൽ,സർക്കാർ സംവിധാനങ്ങളെ സഹായിക്കാൻ   തയ്യാറാണെന്ന്  അമ്പതിനായിരത്തിലേറെ എൻ സി സി കേഡറ്റുകൾ വ്യക്തമാക്കുകയും ചെയ്തു

ഇന്നലെ  796 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 9152 ആയി.ഇന്ന് വരെയുള്ള കണക്കു പ്രകാരം, 857 പേര് രോഗമുക്തി നേടി.308 പേര് മരിച്ചു..

 കോവിഡ് 19 മായി ബന്ധപ്പെട്ട ഔദ്യോഗികവും,പുതിയതുമായ വിവരങ്ങൾ,മാർഗനിർദേശങ്ങൾ,എന്നിവയ്ക്കായി പതിവായി സന്ദർശിക്കൂ ,
https://www.mohfw.gov.in/.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതികപരമായ സംശയങ്ങൾ, technicalquery.covid19[at]gov[dot]in എന്ന ഐഡിയിലും ,മറ്റു സംശയങ്ങൾ  ncov2019[at]gov[dot]in .എന്ന ഐഡിയിലും ഉന്നയിക്കാവുന്നതാണ്‌.


 കോവിഡ് -19മായി ബന്ധപ്പെട്ട ഏത് സംശയത്തിനും,ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെൽപ് ലൈൻ നമ്പറായ : +91-11-23978046 ലോ , ടോൾ ഫ്രീ നമ്പറായ  1075 ലോ വിളിക്കൂ. 
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും,കേന്ദ്രഭരണപ്രദേശങ്ങളിലെയും, കോവിഡ് 19 ഹെൽപ് ലൈൻ നമ്പറുകൾ താഴെ പറയുന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf .


(Release ID: 1614190) Visitor Counter : 202