പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും വിയറ്റ്നാം പ്രധാനമന്ത്രിയും ടെലിഫോണില്‍ സംഭാഷണം നടത്തി

Posted On: 13 APR 2020 3:20PM by PIB Thiruvananthpuram

ന്യൂഡല്‍ഹി 2020 ഏപ്രില്‍ 13

 

വിയറ്റ്നാം പ്രധാനമന്ത്രി നുയെന്‍് സുവാന്‍ ഫുകുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ടെലിഫോണില്‍ സംഭാഷണം നടത്തി.

കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് ഉടലെടുത്ത സാഹചര്യത്തെക്കുറിച്ചും ഈ വെല്ലുവിളിയെ അഭിസംബോധനചെയ്യുന്നതിന് കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.

ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം ഉള്‍പ്പെടെ കോവിഡ്-19 നെതിരെയുള്ള പോരാട്ടത്തില്‍ ഉഭയകക്ഷി സഹകരണത്തിന്റെ സാദ്ധ്യത ഇരു നേതാക്കളും അംഗീകരിച്ചു. ഇരു രാജ്യങ്ങളിലുമുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് ആവശ്യമായി പിന്തുണ ലഭ്യമാക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധതയും അവര്‍ വ്യക്തമാക്കി.

ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തിന് ഇരു നേതാക്കളും ഊന്നല്‍ നല്‍കുകയും വിവിധ മേഖലകളില്‍ കൈവരിച്ച പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. മേഖലയിലും അന്താരാഷ്ട്രതലത്തിലുമുണ്ടായ വികസനങ്ങള്‍ അവര്‍ അവലോകനം ചെയ്യുകയും ചെയ്തു.

കോവിഡ്-19 പ്രതിരോധന നടപടികളുടെ ഏകോപനത്തിനും അതോടൊപ്പം ഉഭയകക്ഷി ബന്ധങ്ങളുടെ കാര്യത്തിലൂം വരുംദിവസങ്ങളും തങ്ങളുടെ ടീമുകള്‍ പരസ്പരം ബന്ധപ്പെടുന്നതിന് ഇരു നേതാക്കളും തീരുമാനിച്ചു.

നിലവിലെ ഈ പ്രതിസന്ധിഘട്ടത്തില്‍ വിയറ്റ്നാമിലെ ജനങ്ങളുടെ ആരോഗ്യത്തിനും സൗഖ്യത്തിനും പ്രധാനമന്ത്രി ശുഭാശംസകള്‍ നേരുകയും ചെയ്തു.

***(Release ID: 1613984) Visitor Counter : 194