പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയൂം നേപ്പാള്‍ പ്രധാനമന്ത്രിയും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചു

Posted On: 10 APR 2020 3:24PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ കെ.പി. ശര്‍മ്മ ഒലിയുമായി ടെലിഫോണില്‍ സംസാരിച്ചു.കോവിഡ്-19 പ്രതിസന്ധിയേയും അത് ഇരു രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഈ മേഖലയ്ക്കും ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും ഇരു നേതാക്കളും തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവച്ചു. കോവിഡ്-19 തടയുന്നതിന് തങ്ങളുടെ രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് അവര്‍ ചര്‍ച്ച നടത്തി.
ഈ പ്രതിസന്ധി പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഒലിയുടെ നേതൃത്വത്തില്‍ കീഴില്‍ നേപ്പാള്‍ ഗവണ്‍മെന്റ് നടത്തുന്ന പരിശ്രമങ്ങളെയും, നേപ്പാളിലെ ജനങ്ങളുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തേയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.


മഹാമാരിക്കെതിരായുള്ള പ്രതിരോധം സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ ഏകോപിപ്പിച്ചതിന് പ്രധാനമന്ത്രി സ്വീകരിച്ച മുന്‍കൈയ്ക്ക് പ്രധാനമന്ത്രി ഒലി തന്റെ അഭിനന്ദനം ആവര്‍ത്തിച്ചു. നേപ്പാളിന് ഇന്ത്യ നല്‍കിയ ഉഭയകക്ഷി പിന്തുണയ്ക്കുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
ഈ ആഗോള മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നേപ്പാളിന്റെ എല്ലാ പരിശ്രമങ്ങള്‍ക്കും സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മോദിയും ആവര്‍ത്തിച്ചു.
അതിര്‍ത്തി കടന്ന് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനുള്ള സൗകര്യമുള്‍പ്പെടെ കോവിഡ്-19 മൂലം ഉടലെടുക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഇരു രാജ്യങ്ങളിലേയും വിദഗ്ധരും ഉദ്യോഗസ്ഥരും കൂടിക്കാഴ്ചകളും പരസ്പരം ഏകോപിപ്പിക്കലും തുടരുന്നതിനും ഇരു നേതാക്കളും സമ്മതിച്ചു.
പ്രധാനമന്ത്രി ഒലിക്കും നേപ്പാളിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി ശുഭാശംസകളും ആരോഗ്യവും സൗഖ്യവും നേര്‍ന്നു.
*



(Release ID: 1612989) Visitor Counter : 238