റെയില്‍വേ മന്ത്രാലയം
ട്രെയിൻ സർവിസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച് യാത്രക്കാർക്കുള്ള പ്രോട്ടോകോൾ എന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ
Posted On:
10 APR 2020 1:42PM by PIB Thiruvananthpuram
ന്യൂഡൽഹി, ഏപ്രിൽ 10, 2020
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ട്രെയിൻ സർവിസുകൾ പുനരാംഭിക്കുമ്പോൾ യാത്ര ചെയ്യാൻ ഉദ്ദേശ്ശിക്കുന്നവർക്കായുള്ള വിവിധ പ്രോട്ടോകോളുകൾ എന്ന രീതിയിൽ റിപോർട്ടുകൾ ചില മാധ്യമങ്ങളിൽ വന്നിരുന്നു. ചില പ്രത്യേക തീയതികളിൽ സർവിസുകൾ പുനരാരംഭിക്കുന്ന
ട്രെയിനുകളുടെ എണ്ണവും റിപ്പോർട്ടുകളിൽ പരാമർശിച്ചിട്ടുണ്ട്.
എന്നാൽ മേല്പറഞ്ഞ കാര്യങ്ങളിൽ അവസാന തീരുമാനം ഇനിയും കൈകൊണ്ടിട്ടില്ലെന്നും ഈ വിഷയങ്ങളിൽ അനവസരത്തിൽ നൽകുന്ന ഇത്തരം റിപ്പോർട്ടുകൾ ജനങ്ങളുടെ ഇടയിൽ അനാവശ്യമായ ഊഹാപോഹങ്ങൾക്ക് കാരണമാകുകയും ചെയുന്നു.
അതിനാൽ ഊഹാപോഹങ്ങൾക്ക് കാരണമാകുന്ന അത്തരം സ്ഥിരീകരിക്കാത്തതും സത്യമെന്നു ഉറപ്പില്ലാത്തതുമായ വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു.
ലോക്ക് ഡൗണിനു ശേഷമുള്ള ട്രെയിൻ യാത്രയ്ക്കായി റെയിൽവേ അതിന്റെ ഭാഗഭാക്കായുള്ള എല്ലാവരുടെയും, പ്രത്യേകിച്ച് യാത്രക്കാർ, താല്പര്യത്തിന് അനുസരിച്ചുള്ള മികച്ച പ്രായോഗീക തീരുമാനങ്ങൾ കൈകൊള്ളുന്നതായിരിക്കും.
തീരുമാനങ്ങൾ എടുക്കുന്ന മുറക്ക് അവ കൃത്യമായി എല്ലാവരെയും അറിയിക്കുകയും ചെയ്യുന്നതായിരിക്കും
RRTN/IE/SKY
(Release ID: 1612897)
Visitor Counter : 173
Read this release in:
Urdu
,
English
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada