പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോകാരോഗ്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സന്ദേശം

प्रविष्टि तिथि: 07 APR 2020 1:50PM by PIB Thiruvananthpuram

 

ലോകാരോഗ്യ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നല്‍കിയ സന്ദേശം.


'' ഇന്ന്, ഈ ലോകാരോഗ്യ ദിനത്തില്‍ നാമോരോരുത്തരുടെയും ആരോഗ്യത്തിനും സൗഖ്യത്തിനും വേണ്ടി മാത്രം പ്രാര്‍ത്ഥിച്ചാല്‍ പോരാ, കൊവിഡ് 19 ഭീഷണിക്കെതിരേ ധീരമായി പൊരുതുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരോടുള്ള നമ്മുടെ കൃതജ്ഞത ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും വേണം.

നമ്മുടെയും മറ്റുള്ളവരുടെ ജീവന്റെ സുരക്ഷയ്ക്കായി സാമൂഹിക അകലം പോലുള്ള നിബന്ധനകള്‍ പാലിക്കും എന്ന് ഈ ലോകാരോഗ്യ ദിനത്തില്‍ നമുക്ക് ഉറപ്പാക്കാം. നമ്മുടെ സാമൂഹിക ആരോഗ്യത്തെ ആകമാനം മെച്ചപ്പെടുത്താന്‍ സഹായകമാകുന്ന വ്യക്തിഗത ആരോഗ്യത്തില്‍ ഈ വര്‍ഷം മുഴുവന്‍ ശ്രദ്ധിക്കാന്‍ ഈ ദിനം നമുക്കു പ്രചോദനമാകട്ടെ.''

***


(रिलीज़ आईडी: 1611962) आगंतुक पटल : 240
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , English , Urdu , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada