മന്ത്രിസഭ

കോവിഡ്-19 നേരിടുന്നതിന് എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തലാക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 06 APR 2020 5:23PM by PIB Thiruvananthpuram

കോവിഡ്-19 തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാര്‍ലമെന്റ് അംഗങ്ങളുടെ 2020-21, 2021-22 വര്‍ഷത്തെ പ്രാദേശികവികസന ഫണ്ട് വിനിയോഗം നിര്‍ത്തിവെക്കാന്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്യത്ത് കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളികളും തിരിച്ചടികളും നേരിടാന്‍ ഈ ഫണ്ട് പ്രയോജനപ്പെടുത്തും.(Release ID: 1611709) Visitor Counter : 137