ഷിപ്പിങ് മന്ത്രാലയം
കൊവിഡ്19ന് എതിരായ പോരാട്ടത്തിന് പിഎം-കെയേഴ്സ് ഫണ്ടിലേക്ക് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രധാന തുറമുഖങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും 52 കോടി രൂപ സംഭാവന ചെയ്യാൻ തീരുമാനിച്ചു
प्रविष्टि तिथि:
06 APR 2020 12:08PM by PIB Thiruvananthpuram
ന്യൂഡൽഹി , ഏപ്രിൽ 6 , 2020
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രധാന തുറമുഖങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും കൊവിഡ് 19ന് എതിരായ പോരാട്ടത്തിനു പിഎം-കെയേഴ്സ് ഫണ്ടിലേക്ക് 52 കോടി രൂപ സംഭാവന ചെയ്യാൻ തീരുമാനിച്ചു
ഈ സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) ഫണ്ടില്‍ നിന്നുള്ള സംഭാവനയായി 52 കോടി രൂപയാണ് നൽകുന്നത്. രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ 2020 മാര്‍ച്ച് 28ന് ആണ് അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് സഹായവും ആശ്വാസവും എത്തിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ട് ( പിഎം-കെയേ്‌സ് ഫണ്ട്) രൂപീകരിച്ചത്. കൊവിഡ് 19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏതുതരത്തിലുള്ള അടിയന്തര സാഹചര്യവും അഭിമുഖീകരിക്കുക എന്നതും രോഗബാധിതര്‍ക്ക് ആശ്വാസം എത്തിക്കുക എന്നതുമാണ് ഈ പ്രത്യേക സമര്‍പ്പിത ഫണ്ടിന്റെ പ്രാഥമിക ലക്ഷ്യം.
വിവിധ തുറമുഖങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നല്‍കിയ തുകയുടെ വിശദാംശങ്ങള്‍
https://pib.gov.in/PressReleseDetail.aspx?PRID=1611533 എന്ന
ലിങ്കില്‍ ലഭ്യമാണ്
(रिलीज़ आईडी: 1611545)
आगंतुक पटल : 171
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada