PIB Headquarters

കോവിഡ് 19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിന്‍            

തീയതി: 05.04.2020

Posted On: 05 APR 2020 7:09PM by PIB Thiruvananthpuram

·    നിലവില്‍ രാജ്യത്ത് 3374 കോവിഡ് 19 കേസുകളും 79 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
·    മരുന്നുകളും ചികിത്സാ ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിനുള്ള ഔഷധ നിര്‍മ്മാണ യൂണിറ്റുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍     ക്യാബിനറ്റ് സെക്രട്ടറി എല്ലാ ഡിഎമ്മുമാര്‍ക്കും നിര്‍ദേശം നല്‍കി.
·    കോവിഡ് 19 നെതിരെ അടിയുറച്ചതും ഫലപ്രദവുമായ പോരാട്ടത്തിന് കൈകോര്‍ത്ത് പ്രധാനമന്ത്രിയും         അമേരിക്കന്‍ പ്രസിഡന്റും.
·    വിദ്യാഭ്യാസ പരിപാടികള്‍ക്കായി ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മാനവ വിഭവശേഷി വികസന മന്ത്രി     സര്‍വകലാശാലകളോട് ആവശ്യപ്പെട്ടു.
·    ധനകാര്യ മന്ത്രാലയത്തിലെ ജീവനക്കാരും മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങളും ബാങ്കുകളും പി എം കെയേഴ്‌സ് ഫണ്ടിലേയ്ക്ക് 430 കോടി രൂപ     സംഭാവന നല്‍കും.

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പുകളും പിഐബി ഒരുക്കിയ ഫാക്ട് ചെക്ക് സംവിധാനവും ഇതോടൊപ്പം)

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത സര്‍ക്കാര്‍

കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ് 19 സംബന്ധിച്ച പുതിയ വിവരങ്ങള്‍

നിലവില്‍ 3374 കോവിഡ് 19 കേസുകളും 79 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗ വിമുക്തരായ 267 പേര്‍ ആശുപത്രി വിട്ടു. രാജ്യത്തെ 274 ജില്ലകളെയാണ് കോവിഡ് 19 വൈറസ് ബാധിച്ചത്. മരുന്നുകളും ചികിത്സാ ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിനുള്ള ഔഷധ നിര്‍മ്മാണ യൂണിറ്റുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ ക്യാബിനറ്റ് സെക്രട്ടറി എല്ലാ ഡിഎമ്മുമാര്‍ക്കും നിര്‍ദേശം നല്‍കി. 
https://pib.gov.in/PressReleseDetail.aspx?PRID=1611416


പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം
ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ ബന്ധം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് രോഗബാധയെന്ന ആഗോള വെല്ലുവിളി നേരിടുന്നതില്‍ അമേരിക്കയോട് വീണ്ടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കോവിഡ് 19 നെതിരെ അടിയുറച്ചതും ഫലപ്രദവുമായ പോരാട്ടാം നടത്തുന്നതിനായി ഇന്ത്യ - അമേരിക്ക സഖ്യത്തിന്റെ മുഴുവന്‍ ശക്തിയും വിന്യസിക്കാന്‍ ഇരു നേതാക്കളും ധാരണയായി.https://pib.gov.in/PressReleseDetail.aspx?PRID=1611260

പ്രധാനമന്ത്രിയും ബ്രസീല്‍ പ്രസിഡന്റും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ബഹുമാനപ്പെട്ട ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ മെസിയാസ് ബോള്‍സോനാരോയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കോവിഡ് 19 മഹാമാരി പടര്‍ന്ന പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ ലോക സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. 

https://pib.gov.in/PressReleseDetail.aspx?PRID=1611258

പ്രധാനമന്ത്രിയും സ്‌പെയിന്‍ പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ബഹുമാനപ്പെട്ട് സ്‌പെയിന്‍ പ്രസിഡന്റ് (പ്രധാനമന്ത്രിക്കു സമം) പെഡ്രോ സാഞ്ചസ് പെരെസ് - കാസ്റ്റജനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കോവിഡ് 19 മഹാമാരി ഉയര്‍ത്തുന്ന ആഗോള വെല്ലുവിളിയെ കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

https://pib.gov.in/PressReleseDetail.aspx?PRID=1611243

ലൈഫ് ലൈന്‍ ഉഡാന്‍ വിമാനങ്ങള്‍ രാജ്യമെമ്പാടും 161 ടണ്‍ സാധനങ്ങള്‍ എത്തിച്ചു 
ലൈഫ് ലൈന്‍ ഉഡാനു കീഴില്‍ സര്‍വീസ് നടത്തുന്ന 116 വിമാനങ്ങള്‍ ഇന്നു വരെ 161 ടണ്‍ സാധനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു. വ്യോമയാന മന്ത്രാലയവും എയര്‍ ഇന്ത്യയും ചൈനയുമായി ചേര്‍ന്ന് സുപ്രധാന ചികിത്സാ സഹായങ്ങള്‍ കൈമാറുന്നതിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അന്താരാഷ്ട്ര തലത്തില്‍, ഒരു ചരക്കു വ്യോമ പാതയ്ക്ക് (കാര്‍ഗോ എയര്‍ ബ്രിഡ്ജ്) രൂപം നല്‍കി.https://pib.gov.in/PressReleseDetail.aspx?PRID=1611355


കേന്ദ്ര ധനമന്ത്രാലയം, ധനകാര്യ സ്ഥാപനങ്ങള്‍, പൊതു മേഖലാ ബാങ്കുകള്‍, സംരംഭങ്ങള്‍ എന്നിവയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പി എം കെയേഴ്‌സ് ഫണ്ടിലേയ്ക്ക് 430 കോടി രൂപ സംഭാവന ചെയ്തു
228. 84 കോടി രൂപ ശമ്പളത്തില്‍ നിന്നുള്ള സംഭാവനയായി കണക്കാക്കുമ്പോള്‍ 201.79 കോടി രൂപ സിഎസ്ആറില്‍ നിന്നും മറ്റുള്ള ഫണ്ടില്‍ നിന്നുമാണ് എടുത്തിട്ടുള്ളത്. 

https://pib.gov.in/PressReleseDetail.aspx?PRID=1611433


വിളക്ക് അണയ്ക്കല്‍ സമയത്തെ പവര്‍ ഗ്രിഡ് സംവിധാനത്തെ കുറിച്ച് ആവര്‍ത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങള്‍
വിശദ വിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക:

 https://pib.gov.in/PressReleseDetail.aspx?PRID=1611377


കോവിഡ് 19 പ്രതിരോധത്തിനായി മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള 28 വ്യത്യസ്ത സ്ഥാപനങ്ങള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ പി എം കെയര്‍ ഫണ്ടിലേയ്ക്ക് 38.91 കോടി രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കി. 

https://pib.gov.in/PressReleseDetail.aspx?PRID=16113785

ദക്ഷിണ മേഖല നാവിക സേന വൈദ്യ ശാസ്‌ത്രേതര ജീവനക്കാര്‍ക്കുള്ള പരിശീലന ക്യാപ്‌സൂള്‍ തയ്യാറാക്കി
അടിയന്തിര ഘട്ടങ്ങളില്‍ കാര്യശേഷി വര്‍ധിപ്പിക്കുന്നതിനായി വൈദ്യ ശാസ്ത്ര മേഖലയില്‍ നിന്നല്ലാത്ത ഉദ്യോഗസ്ഥരെ ഉപയോഗിക്കുന്നതിനു വേണ്ട പരിശീലനങ്ങള്‍ക്കായി ദക്ഷിണ മേഖല നാവിക സേനയുടെ കോവിഡ് കോര്‍ വര്‍ക്കിങ് ഗ്രൂപ്പ്, ബാറ്റില്‍ ഫീല്‍ഡ് നഴ്‌സിങ് അസിസ്റ്റന്റ് (ബിഎഫ്എന്‍എ) പരിശീലന ക്യാപ്‌സൂള്‍ തയ്യാറാക്കി. 

https://pib.gov.in/PressReleseDetail.aspx?PRID=1611157

കേന്ദ്ര സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായി കേന്ദ്ര മാനവിക വിഭവശേഷി വികസന മന്ത്രി ചര്‍ച്ച നടത്തി.വിദ്യാഭ്യാസ പരിപാടികളുടെ തുടര്‍ പ്രക്രിയയ്ക്ക് 'സ്വയം, സ്വയംപ്രഭ' എന്നിവയും മറ്റ് ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാധ്യമങ്ങളും ഉപയോഗിക്കാന്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പ്രോത്സാഹിപ്പിക്കണം എന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി എല്ലാ വൈസ് ചാന്‍സലര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിനും ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്തുന്നതിനെ കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഇഗ്നോ വൈസ് ചാന്‍സലര്‍ പ്രൊഫ. നാഗേശ്വര്‍ റാവുവിന്റെ അദ്ധ്യക്ഷതയില്‍ ഒരു സമിതിക്കു രൂപം നല്‍കി.

https://pib.gov.in/PressReleseDetail.aspx?PRID=1611200

കോവിഡ് 19 പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഡോ. ഹര്‍ഷ് വര്‍ധന്‍ ഝജ്ജാര്‍ എയിംസ് സന്ദര്‍ശിച്ചു .300 കിടക്കകള്‍ ഉള്‍പ്പെടുന്ന ഐസൊലേഷന്‍ വാര്‍ഡുകളുള്ള കോവിഡ് 19 നായി പ്രത്യേകം പ്രവര്‍ത്തിക്കുന്ന ആശുപത്രിയായി ഝജ്ജാര്‍ എയിംസ് മാറുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. ഐസൊലേഷനിലുള്ള രോഗികള്‍ക്ക് ആവശ്യമായ വൈദ്യ സഹായവും പരിചരണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
https://pib.gov.in/PressReleseDetail.aspx?PRID=1611392

അവശ്യ വസ്തുക്കളും ചികിത്സാ ഉപകരണങ്ങളും ഉള്‍പ്പെടെ, പതിവു സാമഗ്രികള്‍ വ്യോമ മാര്‍ഗം വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ വിതരണം ചെയ്യും: ഡോ. ജിതേന്ദ്ര സിങ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ, വടക്കു കിഴക്കന്‍ മേഖലയിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് എന്നിവ ഉള്‍പ്പെടെയുള്ള വിദൂര മേഖലകളിലും ദ്വീപ സമൂഹങ്ങളിലും അവശ്യ വസ്തുക്കളുമായി എയര്‍ കാര്‍ഗോ വിമാനങ്ങള്‍ എത്തിക്കുന്നതിനു മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചതായി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.

https://pib.gov.in/PressReleseDetail.aspx?PRID=1611384

പ്രധാനമന്ത്രി കെയര്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സിഎസ്ഒഐ 25 ലക്ഷം രൂപ സംഭാവന ചെയ്തു
വിശദ വിവരങ്ങള്‍ ഈ ലിങ്കില്‍:https://pib.gov.in/PressReleseDetail.aspx?PRID=1611124


കോവിഡ് 19 മായി ബന്ധപ്പെട്ട പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മേഖലയും സന്നദ്ധ സംഘടനകളും അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഉന്നതാധികാര സമിതി #06
വ്യവസായ പങ്കാളികള്‍, അന്താരാഷ്ട്ര സംഘടനകള്‍, സാമൂഹിക സംഘടനകള്‍ എന്നിവരുമായി മാര്‍ച്ച് 30നും ഏപ്രില്‍ 3നും ഇടയില്‍ ആറു യോഗങ്ങള്‍ ചേര്‍ന്നു. കോവിഡ് 19 നേരിടുന്നതിന് അവരുടെ സംഭാവന, വരുന്ന ആഴ്ചകളിലെ അവരുടെ പദ്ധതി, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, ഗവണ്‍മെന്റില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത് എന്നിവയേക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. 

https://pib.gov.in/PressReleseDetail.aspx?PRID=1611246


കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ചേര്‍ന്ന് പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും ഓര്‍ഡ്‌നന്‍സ് ഫാക്ടറി ബോര്‍ഡും കോവിഡ് 19 നെതിരായ രാജ്യ വ്യാപക പോരാട്ടത്തിന് കരുത്തു പകരാന്‍ പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളും ഓര്‍ഡ്‌നെന്‍സ് ഫാക്ടറി ബോര്‍ഡും (ഒഎഫ്ബി) രംഗത്ത്. https://pib.gov.in/PressReleseDetail.aspx?PRID=1611253

കോവിഡ് 19 ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി വ്യവസായ പ്രതിനിധികളുമായി രണ്ടാം വട്ട വീഡിയോ കോണ്‍ഫറന്‍സ് നടത്തി
ഈ മേഖല അഭിമുഖീകരിക്കുന്ന സൂക്ഷ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഭക്ഷണവും മരുന്നും ലഭ്യമാക്കുന്നതിനുള്ള വിതരണം ഉറപ്പു വരുത്തുക തുടങ്ങിയവയ്ക്കായി രൂപീകരിച്ച പരാതി പരിഹാര സെല്‍ ലഭിച്ച അമ്പതു ശതമാനം വിഷയങ്ങളും പരിഹരിച്ചു. ബാക്കിയുള്ള പരാതികള്‍ ഉടന്‍ പരിഹരിക്കും.

https://pib.gov.in/PressReleseDetail.aspx?PRID=1611315

കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ചെറുകിട ഇടത്തരം സംരംഭക സാങ്കേതിക കേന്ദ്രങ്ങള്‍ നല്‍കുന്നത് വലിയ സംഭാവന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയത്തിനു കീഴിലുള്ള  സ്വയം ഭരണ സ്ഥാപനങ്ങളായ 18 സാങ്കേതിക കേന്ദ്രങ്ങളും കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ അവരുടെ പങ്കു വഹിക്കുകയും സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു.

https://pib.gov.in/PressReleseDetail.aspx?PRID=1611485

കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സാധാരണ ജനങ്ങളുടെ ഉപയോഗത്തിനായുള്ള പഞ്ചസാര, ഉപ്പ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ വിതരണം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തുമെന്ന് ഇന്ത്യന്‍ റെയില്‍വെ 2020 മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 4 വരെയുള്ള കാലയളവില്‍ 1342 വാഗണ്‍ പഞ്ചസാരയും 958 വാഗണ്‍ ഉപ്പും 378 ടാങ്ക് ഭക്ഷ്യ എണ്ണയും വിവിധ ഇടങ്ങളില്‍ എത്തിച്ചെന്ന് റെയില്‍വെ അറിയിച്ചു. https://pib.gov.in/PressReleseDetail.aspx?PRID=1611333

പിഎഫ് അംഗങ്ങളുടെ ജനന രേഖകളിലെ തെറ്റുകള്‍ തിരുത്തുന്നതിന് ഇപിഎഫ്ഒ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓണ്‍ലൈന്‍ അപേക്ഷകളുടെ തീര്‍പ്പ് വേഗത്തിലാക്കാനും, സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കുന്നതിന് പിഎഫ് അംഗങ്ങളെ പ്രാപ്തരാക്കുന്നതിനും കോവിഡ് 19 മഹാമാരി വിതച്ച ദുരിതം മറികടക്കുന്നതിനും പിഎഫില്‍ നിന്ന് തിരികെ എടുക്കാന്‍ കഴിയാത്ത അഡ്വാന്‍സ് ലഭ്യമാക്കുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സജ്ജീകരണം ഉറപ്പാക്കുന്നതിനും ഇപിഎഫ്ഒ  ഫീല്‍ഡ് ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി.
https://pib.gov.in/PressReleseDetail.aspx?PRID=16113337



(Release ID: 1611485) Visitor Counter : 219