തൊഴില്‍, ഉദ്യോഗ മന്ത്രാലയം
പ്രോവിഡന്റ് ഫണ്ട് അംഗങ്ങളുടെ ജനനതിയതി രേഖകള്‍ ശരിയാക്കുന്നതിനുള്ള സൗകര്യത്തിന് എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് സംഘടന നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചു.
Posted On:
05 APR 2020 3:47PM by PIB Thiruvananthpuram
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപിപ്പിച്ച് ലഭ്യമാക്കുന്നതിനായി എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് സംഘടന ഫീല്‍ഡ് ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചു. എംപ്ലോയിസ് പ്രോവിഡന്റ് സംഘടനയിലെ ജനന രേഖകളുടെ തെറ്റുകള്‍ ശരിയാക്കുന്ന പ്രവൃത്തി് പിഎഫ് അംഗങ്ങള്‍ക്കു സുഗമമാകുന്നതിനാണ് ഇത്.
രണ്ടു ജനന തിയതികളും തമ്മില്‍ മൂന്നു വര്‍ഷത്തില്‍ കുറഞ്ഞ വ്യത്യാസം ഉണ്ടെങ്കില്‍ ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനന തിയതിയാണ് ഇപ്പോള്‍ ഔദ്യോഗിക ജനന തിയതിയായി അംഗീകരിക്കുക. അതിനാല്‍ പിഎഫ് അംഗങ്ങള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി ഈ തെറ്റ് ശരിയാക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അംഗങ്ങളുടെ ആവശ്യപ്രകാരം അവരുടെ ജനന തിയതി രേഖകള്‍ അപ്പോള്‍ തന്നെ യുണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയില്‍ ഓണ്‍ലൈനിലൂടെ നിയമസാധുവാക്കുന്നതിന് ലഘുവായ നടപടിക്രമത്തിലൂടെ എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് സംഘടനയ്ക്ക് ഇത് വഴി സാധിക്കും.
.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് ഓണ്‍ലൈനായി വേഗത്തിൽ അപേക്ഷകള്‍ സ്വീകരിച്ച് തിരിച്ച് അടയ്ക്കാവുന്ന അഡ്വാന്‍സുകള്‍ നല്കാവുന്നതാണ് എന്ന് എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് സംഘടന ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം
(Release ID: 1611434)
Visitor Counter : 183
Read this release in:
English
,
Hindi
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada