ആഭ്യന്തരകാര്യ മന്ത്രാലയം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരം,സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ നിധിയിലേക്ക്  ആഭ്യന്തര മന്ത്രാലയം 11,092 കോടി രൂപ അനുവദിച്ചു

Posted On: 03 APR 2020 7:10PM by PIB Thiruvananthpuram

സംസ്ഥാന ദുരന്ത  നിവാരണ നിധി ( SDRMF )യിൻ കീഴിൽ,എല്ലാ സംസ്ഥാനങ്ങൾക്കുമായി 11,092 കോടി രൂപ അനുവദിക്കാനുള്ള തീരുമാനത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ അംഗീകാരം നൽകി.മുഖ്യമന്ത്രിമാരുമായി ഇന്നലെ നടത്തിയ വീഡിയോ കോൺഫെറെൻസിൽ ,സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയിരുന്നു.

സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്കുള്ള നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവാണ് കേന്ദ്രം ഇന്ന് അനുവദിച്ചത് . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ,സംസ്ഥാനങ്ങളുടെ കൈവശം കൂടുതൽ പണലഭ്യത ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ്   പതിവിലും നേരത്തെയുള്ള ഈ നടപടി .  

കോവിഡ് 19 പ്രതിരോധ-നിയന്ത്രണ നടപടികൾക്ക് കൂടുതൽ  പണം കണ്ടെത്തുന്നതിനായി ,സംസ്ഥാന സർക്കാരുകൾക്ക്, സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDR) ഉപയോഗപ്പെടുത്താനും കേന്ദ്രം അനുവാദം നൽകിയിരുന്നു.. ഇതിനായി നിലവിലെ ചട്ടങ്ങളിൽ കഴിഞ്ഞ മാസം 14 നു കേന്ദ്ര സർക്കാർ ഇളവ് വരുത്തിയിരുന്നു.
 

***(Release ID: 1610802) Visitor Counter : 290