രാജ്യരക്ഷാ മന്ത്രാലയം

കോവിഡ്‌ 19നെ പ്രതിരോധിക്കാൻ സായുധസേനകൾ പൊതുഭരണ സംവിധാനവുമായി കൈകോർത്തു പ്രവർത്തിക്കുന്നു

Posted On: 03 APR 2020 11:25AM by PIB Thiruvananthpuram

ക്വാറന്റൈൻ ചെയ്ത1737 പേരിൽ 403 ആളുകളെ കൃത്യമായ നടപടിക്രമങ്ങൾക്കു ശേഷം വിട്ടയച്ചു

ന്യൂഡൽഹി ,ഏപ്രിൽ 3 ,2020


കോവിഡ്‌ 19 മഹാമാരിയുടെ   വ്യാപനം തടയുന്നതിനായി  ആവശ്യക്കാർക്കു മെഡിക്കൽ ലോജിസ്റ്റിക്സ്  സേവനങ്ങളുൾപ്പടെ ലഭ്യമാക്കാൻ സായുധസേനാ വിഭാഗം 24 മണിക്കൂറും പ്രവർത്തിച്ചു വരികയാണ്. നിർണായകമായ ഈ പരിതസ്ഥിയിൽ  ആംഡ്‌ ഫോഴ്‌സസ്‌ മെഡിക്കൽ സർവീസസി ( എഎഫ്‌എംഎസ്‌  )ന്റെ സേവന സജ്ജീകരണങ്ങൾ പൊതുഭരണ സംവിധാനങ്ങളെ സഹായിക്കാൻ വിന്യസിച്ചിട്ടുണ്ട്‌.

സായുധസേനാ വിഭാഗം മുംബൈ, ജയ്‌സാൽമീർ, ജോധ്‌പൂർ, ഹിന്ദോൺ, മനേസർ, ചെന്നൈ എന്നീ ആറിടങ്ങളിലായി ക്വാറന്റൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്‌. 1,737  പേരെ ഇവിടങ്ങളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 403 പേരെ ഇതിനകം വിട്ടയച്ചു. ആവശ്യമെങ്കിൽ ഉപയോഗിക്കാനായി 15 ഇടങ്ങളിൽ കൂടി അധികമായി ക്വാറന്റൈൻ സംവിധാനം ഒരുക്കിയിട്ടുണ്ട്‌.
സായുധ സേനാവിഭാഗത്തിന്റെ രാജ്യമെമ്പാടുമുള്ള  51 ആശുപത്രികളിൽ അടിയന്തിര അത്യാഹിത വിഭാഗം, ഐസിയു ബെഡ്ഡുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്‌. കൊച്ചി, കൊൽക്കത്ത, വിശാഖപട്ടണം, ബംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഈ സംവിധാനങ്ങളുണ്ട്‌. ഡൽഹി, ബംഗളൂരു, പുനെ, ലഖ്‌നൗ, ഉധംപുർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ അഞ്ച്‌ വൈറൽ പരിശോധന ലാബുകൾ പ്രവർത്തിക്കുന്നു. ആറു ആശുപത്രികളിൽ കൂടി കോവിഡ്‌ പരിശോധന സംവിധാനമൊരുക്കും.
വിവിധ രാജ്യങ്ങളിൽ നിന്നും ആൾക്കാരെ കൊണ്ടുവരുന്നതിനായും  രാജ്യങ്ങൾക്ക് ആരോഗ്യ ഉപകരണങ്ങൾ എത്തിക്കുന്നതിനുമായി ഇന്ത്യൻ വ്യോമസേന പ്രത്യേക ഫ്‌ളെറ്റ്‌ സർവീസുകൾ  നടത്തി. വ്യോമസേനയുടെ ചരക്കുവിമാനങ്ങൾ അവശ്യവസ്‌തുക്കളും സാധനങ്ങളും  മരുന്നും ആരോഗ്യ ഉപകരണങ്ങളും എത്തിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ 60 ടൺ സാധനങ്ങൾ വ്യോമസേന  ആകാശമാർഗം എത്തിച്ചു. നാവിക സേനയുടെ ആറു കപ്പലുകൾ അയൽരാജ്യങ്ങളിൽ സഹായമെത്തിക്കാനായി സജ്ജമാണ്‌. മാലദ്വീപ്‌ , ശ്രീലങ്ക, ബംഗ്ലാദേശ്‌, നേപ്പാൾ, ഭൂട്ടാൻ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്കായി അഞ്ച്‌ മെഡിക്കൽ സംഘത്തെയും തയാറാക്കി നിർത്തിയിട്ടുണ്ട്‌. 

 

 



(Release ID: 1610699) Visitor Counter : 172