വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

കോവിഡ്-19 ഫാക്ട് ചെക്ക് യൂണിറ്റ്  പ്രവര്‍ത്തനമാരംഭിച്ചു

Posted On: 02 APR 2020 2:13PM by PIB Thiruvananthpuram

കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ കോവിഡ്-19 ഫാക്ട് ചെക്ക് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. pibfactcheck[at]gmail[dot]com എന്ന ഇമെയിലില്‍ ഫാക്ട് ചെക്ക് യൂണിറ്റിലേക്ക് സന്ദേശങ്ങള്‍ പരിശോധനയ്ക്കായി അയക്കം. അവയ്ക്ക് നിശ്ചിത സമയത്തിനുള്ളില്‍ മറുപടി ലഭിക്കുന്നതായിരിക്കും.
 കോവിഡ്-19 നുമായി ബന്ധപ്പെട്ട ഏത് വാര്‍ത്തയുടെയും ഔദ്യോഗിക ഭാഷ്യം യൂണിറ്റില്‍ നിന്ന് ലഭിക്കുന്നതാണ്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ശ്രീ നിതിന്‍ വക്കങ്കറാണ് ഫാക്ട് ചെക്ക് യൂണിറ്റിന്റെ മേധാവി. 

RRTN/IE/BSN(02.04.2020)


(Release ID: 1610255) Visitor Counter : 160