രാജ്യരക്ഷാ മന്ത്രാലയം

കോവിഡ് 19 നെതിരായ  ദേശീയഉദ്യമത്തിൽ വോളന്റിയർ കേഡറ്റുകളുടെ സേവനം വാഗ്ദാനം ചെയ്ത്  എൻ സി സി.

Posted On: 02 APR 2020 10:09AM by PIB Thiruvananthpuram

 

കേഡറ്റുകളെ  താത്കാലികമായി നിയമിക്കാനുള്ള മാർഗനിർദ്ദേശം പുറത്തിറക്കി 

 

 

ന്യൂ ഡൽഹി, ഏപ്രിൽ 2, 2020

 

കോവിഡ് 19 നെതിരായ പോരാട്ടത്തിൽ, ഭരണകൂടങ്ങൾക്ക് സഹായഹസ്തവുമായി നാഷണൽ കേഡറ്റ് കോർപസ് (എൻ സി സി). "എക്സർസൈസ് എൻ സി സി യോഗ്ദാൻ" പരിപാടിയിലൂടെയാണ്  കേഡറ്റുകളുടെ സഹായം, എൻ.സി,സി വാഗ്ദാനം ചെയ്തിരിക്കുന്നത്. 

 

ഇതിനായി കേഡറ്റുകളെ  താത്കാലികമായി നിയമിക്കാനുള്ള മാർഗനിർദ്ദേശം പുറത്തിറക്കി. കോവിഡ് മഹാമാരിയെ നേരിടുന്ന വിവിധ ഏജൻസികളെ സഹായിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കേഡറ്റുകളെ   പങ്കാളികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്. 

 

ഹെല്പ് ലൈൻ / കാൾ  സെന്ററുകൾ എന്നിവയുടെ പ്രവർത്തനം, ഭക്ഷണം, മരുന്നുകൾ എന്നിവ ഉൾപ്പടെയുള്ള അവശ്യ ദുരിതാശ്വാസ സാധനങ്ങളുടെ വിതരണം, വിവിധ വിഭാഗങ്ങൾക്കുള്ള സഹായം, ഡാറ്റാ മാനേജ്മെന്റ്, ക്യൂ, ട്രാഫീക് നിയന്ത്രണം  എന്നീ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനായിരിക്കും ഇവരെ നിയോഗിക്കുക.

 

എന്നാൽ ക്രമസമാധാന പാലനം, സൈനിക ഉത്തരവാദിത്തങ്ങൾ, കോവിഡ് കൂടുതൽ ബാധിച്ചിരിക്കുന്ന ഹോട് സ്പോട്ടുകളിലെ സേവനം എന്നിവയ്ക്ക് ഇവരെ ചുമതലപ്പെടുത്തരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു..

 

 

 

18 വയസിനു മുകളിൽ പ്രായമുള്ള  സീനിയർ ഡിവിഷൻ വോളന്റിയർ കേഡറ്റുകളെ മാത്രമേ ഇതിനായി നിയോഗിക്കാവൂ. ഒരു പെര്മനെന്റ് ഇൻസ്‌ട്രക്ടർ സ്റ്റാഫ്‌ അല്ലെങ്കിൽ ഒരു അസ്സോസിയേറ്റ് എൻ സി സി ഓഫീസറുടെ കീഴിൽ, 8 മുതൽ 20 പേരടങ്ങിയ ചെറിയ  സംഘങ്ങൾ ആയി വേണം ഇവരെ നിയമിക്കേണ്ടത്.

 

വോളന്റിയർ കേഡറ്റുകളെ നിയമിക്കുന്നതിനുള്ള അപേക്ഷ, സംസ്ഥാന- ജില്ലാ ഭരണ കൂടങ്ങൾ സംസ്ഥാന എൻ സി സി ഡയറക്ടറേറ്റുകൾ വഴി അയക്കേണ്ടതാണ്..


(Release ID: 1610251) Visitor Counter : 185