ധനകാര്യ മന്ത്രാലയം

ടേം ലോണുകളില്‍ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് അടിക്കടി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

Posted On: 01 APR 2020 12:35PM by PIB Thiruvananthpuram


ചോദ്യം 1: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം എന്തായിരുന്നു? എപ്പോഴായിരുന്നു?

ഉത്തരം: 2020 മാര്‍ച്ച് 1 വരെ കുടിശ്ശികയുള്ള എല്ലാ ദീര്‍ഘകാല വായ്പകള്‍ക്കും പ്രവര്‍ത്തന മൂലധനസംവിധാനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഈ പ്രഖ്യാപനം നടത്തിയത്.


ചോദ്യം 2: എന്തിനാണ് ആര്‍.ബി.ഐ റിലീഫ് പാക്കേജ് പ്രഖ്യാപിച്ചത്?

ഉത്തരം: കോവിഡ്-19 നെത്തുടര്‍ന്ന് വായ്പാ സേവനങ്ങള്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്നുള്ള അധികഭാരം ലഘൂകരിക്കാനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരവധി നിയന്ത്രണ നടപടികള്‍ പ്രഖ്യാപിച്ചത്. പണത്തിന്റെ ഒഴുക്ക് താല്‍ക്കാലികമായി തടസ്സപ്പെടാം, ബിസിനസുകാര്‍, വ്യക്തികള്‍ എന്നിവര്‍ക്ക് വരുമാന നഷ്ടമുണ്ടാകാം എന്ന് മുന്നില്‍കണ്ടിരുന്നു. അവര്‍ക്ക് ആശ്വാസം പകരാനാണ് നിലവിലെ ആശ്വാസനടപടികള്‍.


ചോദ്യം 3: ആര്‍.ബി.ഐയുടെ കോവിഡ്-19 റെഗുലേറ്ററി പാക്കേജിനു കീഴില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ എന്തൊക്കെയാണ്? അത് എല്ലാവര്‍ക്കും ലഭ്യമാകുമോ?

ഉത്തരം: ഈ പാക്കേജിന്റെ പ്രയോജനം എല്ലാ ടേം ലോണുകള്‍ക്കും(കാര്‍ഷിക ടേം ലോണുകള്‍, റീട്ടെയില്‍, വിള ലോണുകള്‍, പൂള്‍ പര്‍ച്ചേസിനു കീഴിലുള്ള ലോണുകള്‍ എന്നിവയടക്കം) ലഭിക്കും. 2020 മാര്‍ച്ച് 1 ന് സ്റ്റാന്‍ഡേര്‍ഡ് അസറ്റ് ആയിട്ടുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഇത് ലഭിക്കും. അനാവശ്യ പേപ്പര്‍ ജോലികള്‍ ഒഴിവാക്കാന്‍ വായ്പവാങ്ങിയ എല്ലാവര്‍ക്കും ടേം ലോണ്‍ തിരിച്ചടവിനുള്ള (പലിശയടക്കം) സമയപരിധി 90 ദിവസം ദീര്‍ഘിപ്പിച്ചു നല്‍കി. ഉദാഹരണത്തിന് 2025 മാര്‍ച്ചില്‍ മച്ചുരിറ്റി എത്തുന്ന 60 തവണകളായി അടക്കാവുന്ന ലോണ്‍ ഇനി മച്ചുരിറ്റി എത്തുക 2025 ജൂണ്‍ 1 നാകും.

ചോദ്യം4: എല്ലാ തരത്തിലുമുള്ള കാലാവധി വായ്പകള്‍ക്കും തിരിച്ചടവ്  പുനര്‍ക്രമീകരണം ബാധകമാണോ.

ഉത്തരം: അതെ. എല്ലാ വിഭാഗത്തിലുമുള്ള, എല്ലാ കാലാവധി വായ്പകള്‍ക്കും വിഭാഗമോ തിരിച്ചടവ് ക്രമമോ പരിഗണിക്കാതെ ഇതു ബാധകമാണ്.

ചോദ്യം 5:
കാലാവധി വായ്പകളുടെ പുനര്‍ക്രമീകരണം  മുതലിനു മാത്രമാണോ അതോ പലിശയും അതില്‍ ഉള്‍പ്പെടുന്നുണ്ടോ?

ഉത്തരം: മുതലിന്റെ പുനര്‍ക്രമീകരണം   2020 മാര്‍ച്ച് മുതല്‍ മെയ് 31 വരെയുള്ളമൂന്നു മാസ  കാലയളവില്‍ നടത്താം . ഉദാഹരണത്തിന് ഒരാള്‍ എടുത്ത വായ്പയുടെ അവസാന ഗഡു അടയ്ക്കേണ്ട തിയതി മാര്‍ച്ച് 2020 ആണ് എന്നിരിക്കട്ടെ, ആ തുക 2020 ജൂണ്‍ 1ന് അടച്ചാല്‍ മതി.
EMI  അടിസ്ഥാനമാക്കിയുള്ള കാലാവധി വായ്പകള്‍ക്ക് 2020 മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെ മൂന്ന് തുല്യ അടവുകളാണ് വരിക. അതില്‍   തിരിച്ചടവിന് മൂന്നു മാസത്തെ കൂടി സാവകാശം ലഭിക്കും. അത് നീട്ടിയ കാലാവധിയില്‍ തിരിച്ചടച്ചാല്‍ മതിയാവും.
തിരിച്ചടവ് തുടങ്ങിയിട്ടില്ലാത്ത  കാലാവധി വായ്പകള്‍ക്ക്   അതിന്റെ മൂന്നു മാസത്തേയ്ക്കുള്ള പലിശ തുക മാത്രമെ കണക്കാക്കുന്നുള്ളു.ചോദ്യം 6: ടേം ലോണിന്റെ  ദീര്‍ഘിപ്പിച്ച കാലാവധി ഒരു ഉല്‍പ്പന്നത്തിനായി നിശ്ചയിച്ചിട്ടുള്ള പരമാവധി കാലയളവിന് പുറത്തോ അല്ലെങ്കില്‍ വായ്പാ നയത്തില്‍ പറഞ്ഞിരിക്കുന്നതിന് പുറത്തോ ആണെങ്കില്‍ എന്ത് സംഭവിക്കും?

ഉത്തരം: മറ്റു മാറ്റങ്ങള്‍ വരുത്താതെയോ അംഗീകാരങ്ങള്‍ തേടാതെയോ അത്തരം എല്ലാ ടേം ലോണുകള്‍ക്കും കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയും.

ചോദ്യം 7: പ്രവര്‍ത്തന മൂലധന സൗകര്യങ്ങള്‍ക്കുള്ള പലിശയുടെ കാര്യം ഏതു രീതിയില്‍ കണക്കിലെടുക്കും?

ഉത്തരം: 2020 മാര്‍ച്ച് 31, ഏപ്രില്‍ 30, മെയ് 31 വരെയുള്ള ക്യാഷ് ക്രെഡിറ്റ്/ ഓവര്‍ ഡ്രാഫ്റ്റ് എന്നിവയിലുള്ള പലിശ ഈടാക്കുന്നത് നീട്ടിവച്ചിരിക്കുന്നു. എന്നിരുന്നാലും, അടുത്ത പലിശ തീയതിക്കൊപ്പം പ്രതിമാസ പലിശ എടുക്കാത്ത സാഹചര്യത്തില്‍, 2020 ജൂണ്‍ 30 ന് പലിശ ഈടാക്കുമ്പോള്‍ മുഴുവന്‍ പലിശയും ഈടാക്കേണ്ടതുണ്ട്.ചോദ്യം 8: നിലവിലെ അവസ്ഥ പരിഗണിക്കുമ്പോള്‍ റിസര്‍വ് ബാങ്കിന്റെ ഇപ്പോഴത്തെ ആശ്വാസ നടപടികള്‍ വായ്പ എടുത്തവരില്‍ ചെലുത്തുന്ന സ്വാധീനം എന്തായിരിക്കും?

ഉത്തരം: തിരിച്ചടവിലുള്ള ഏതു കാലതാമസവും നിലവിലുള്ള അവസ്ഥ തുടരാന്‍ ഇടയാക്കുകയും ക്രെഡിറ്റ് ബ്യൂറോകളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുകയും ചെയ്യുന്നു. അഞ്ചു കോടിക്കും അതിനു മുകളിലുമുള്ള വ്യവസായ വായ്പകള്‍ക്ക് കുടിശ്ശിക വരികയാണെങ്കില്‍ സിആര്‍ഐഎല്‍സി വഴി ബാങ്കുകള്‍ റിസര്‍വ് ബാങ്കിനെ അറിയിക്കും. എന്നാല്‍,  ഇപ്പോഴത്തെ ദുരിതാശ്വാസ പദ്ധതിയുടെ ഫലമായി, 2020 മാര്‍ച്ച് 1 ന് ശേഷമുള്ള കുടിശ്ശികകള്‍ വരുന്ന മൂന്ന് മാസത്തേക്ക് ക്രെഡിറ്റ് ബ്യൂറോകളിലേയ്ക്കോ സിഐആര്‍എല്‍സിയിലേയ്ക്കോ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യില്ല. പിഴ പലിശയോ മറ്റു ചാര്‍ജുകളോ ബാങ്കുകള്‍ക്ക് നല്‍കേണ്ടതില്ല. ഇതിനു സമാനമായി, കോവിഡ് 19 കാരണം രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലിസ്റ്റഡ് കമ്പനികളുടെ തിരിച്ചടവ് കാലതാമസം കണക്കിലെടുക്കേണ്ടെന്ന കാര്യത്തില്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ക്ക്  സെബി അനുമതി നല്‍കി.

ചോദ്യം 9: വ്യവസായ സ്ഥാപനങ്ങളും വ്യക്തികളും ഈ ആനുകൂല്യങ്ങള്‍ നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുണ്ട് എന്നാണോ ഇതിനര്‍ത്ഥം?

ഉത്തരം: നിങ്ങളുടെ പണക്കൈമാറ്റത്തില്‍ തടസ്സമുണ്ടെങ്കിലോ വരുമാനത്തില്‍ ഇടിവുണ്ടെങ്കിലോ ഈ പദ്ധതിക്കു കീഴിലുള്ള ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാം. എങ്കിലും, വായ്പകളുടെ പലിശ ഈ കാലയളവില്‍ നിര്‍ബന്ധമായും അടയ്ക്കേണ്ടതില്ലെങ്കിലും, അത് മൂന്നു മാസത്തേയ്ക്ക് മാറ്റിവയ്ക്കുന്നുണ്ടെങ്കിലും നിങ്ങളുടെ കൈയില്‍ നിന്ന് പിന്നീട് അത് വലിയ ഒരു തുകയായി ഈടാക്കുന്നത് തുടരും എന്ന വസ്തുത കണക്കിലെടുക്കണം.

ഉദാഹരണത്തിന്, നിങ്ങളുടെ വായ്പ കുടിശ്ശിക 1,00,000 രൂപയാണെന്നു കരുതുക. നിങ്ങളുടെ വായ്പയ്ക്ക് 12 ശതമാനം പലിശ ഈടാക്കുന്നുവെന്നും കരുതുക. ഓരോ മാസവും നിങ്ങള്‍ക്ക് ആയിരം രൂപ ബാങ്കില്‍ അടയ്ക്കേണ്ടി വരും. വരുന്ന മൂന്നു മാസവും പലിശ അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഇത് അടയ്ക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. അതായത് 12 ശതമാനം പലിശ നിരക്ക് കണക്കിലെടുക്കുമ്പോള്‍ മൂന്നാം മാസം അവസാനം നിങ്ങള്‍ അടയ്ക്കേണ്ടി വരുന്നത് 3030.10 രൂപയാണ്.
അതുപോലെ തന്നെ, നിങ്ങളുടെ പലിശ നിരക്ക് 10 ശതമാനം ആണെങ്കില്‍ 833 രൂപയാണ് ഒരു മാസം അടയ്ക്കേണ്ടത്. അതല്ലെങ്കില്‍ മൂന്നു മാസം കഴിയുമ്പോള്‍ 2521 രൂപ അടയ്ക്കേണ്ടി വരും.

ചോദ്യം 10: തിരിച്ചടവ് ആവശ്യപ്പെട്ട് ഏതെങ്കിലും ബാങ്ക്  ജീവനക്കാരനോ അല്ലെങ്കില്‍ കളക്ഷന്‍ ഏജന്റോ എന്നെ സമീപിച്ചാല്‍ ഞാന്‍ പരിഭ്രമിക്കേണ്ടതുണ്ടോ?

ഉത്തരം: ഇക്കാര്യത്തില്‍ നിങ്ങള്‍ പരിഭ്രമിക്കേണ്ട ഒരു കാര്യവുമില്ല. മാത്രമല്ല, ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ആനുകൂല്യം നേടാന്‍ താല്‍പ്പര്യപ്പെടുന്നെന്ന് നിങ്ങളെ സമീപിക്കുന്ന ബാങ്ക് ജീവനക്കാരനോടോ കളക്ഷന്‍ ഏജന്റിനോടോ പറയുക.

ചോദ്യം 11: എന്റെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയുടെ കാര്യത്തില്‍ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തിരിച്ചടവുകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്.

ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയുടെ കാര്യത്തില്‍, ഒരു കുറഞ്ഞ തുക അടയ്ക്കണം എന്ന നിബന്ധനയുണ്ട്. അത് അടച്ചില്ലെങ്കില്‍ അക്കാര്യം ക്രെഡിറ്റ് ബ്യൂറോകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ഉത്തരവ് കണക്കിലെടുത്ത് വരുന്ന മൂന്നു മാസ കാലയളവില്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടിലെ കുടിശ്ശിക വിവരങ്ങള്‍ ക്രെഡിറ്റ് ബ്യൂറോകളിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുകയില്ല.

എന്നിരുന്നാലും, തിരികെ അടയ്ക്കാത്ത തുകയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമയില്‍ നിന്നു പലിശ ഈടാക്കും. നിങ്ങള്‍ അടയ്ക്കേണ്ട പലിശ എത്രയെന്ന് അറിയാനായി  നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് സേവനദാതാവുമായി ബന്ധപ്പെടണം. ഈ കാലയളവില്‍ പിഴ പലിശ ഈടാക്കില്ലെങ്കിലും, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശികയുടെ പലിശ നിരക്ക് സാധാരണ ബാങ്ക് പലിശനിരക്കിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഈ കാര്യങ്ങള്‍ പരിഗണിച്ചു വേണം നിങ്ങള്‍ തീരുമാനം എടുക്കാന്‍ എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്.

ചോദ്യം 12: വ്യവസായങ്ങള്‍ക്കായി മൂലധനം അടിസ്ഥാനപ്പെടുത്തിയുള്ളതില്‍ നിന്ന് (ഫണ്ട് ബേയ്സ്ഡ്) അടിസ്ഥാനപ്പെടുത്താത്തതിലേയ്ക്കും (നോണ്‍ ഫണ്ട് ബേയ്സ്ഡ്), തിരിച്ചുമുള്ള കൈമാറ്റത്തിന് അനുവാദം നല്‍കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം: 2020 മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ മൂലധനം അടിസ്ഥാനമാക്കിയുള്ള വിഭാഗത്തില്‍ നിന്നുള്ള പലിശ മൊറട്ടോറിയത്തിന് അര്‍ഹമായിരിക്കും. പുതിയ അനുമതികളുടെ പശ്ചാത്തലത്തില്‍, മാര്‍ച്ച് 1 മുതലുള്ള ഈ കാലയളവില്‍ മൂലധനം അടിസ്ഥാനമാക്കിയുള്ള വിഭാഗത്തിന് നിര്‍ദേശിച്ചിരിക്കുന്ന പലിശയ്ക്ക് അര്‍ഹതയുണ്ട്.ചോദ്യം 13: വ്യവസായങ്ങള്‍ക്ക് മറ്റ് ഏതൊക്കെ വഴികളിലൂടെയാണ് സഹായം ലഭിക്കുന്നത?

ഉത്തരം: വ്യവസായങ്ങള്‍ക്ക് അവയുടെ പണക്കൈമാറ്റം തടസ്സപ്പെടുന്നതു കൊണ്ടോ പ്രവര്‍ത്തന മൂലധന കാലത്തിന്റെ ദൈര്‍ഘ്യം മൂലമോ അവരുടെ പ്രവര്‍ത്തന മൂലധന ആവശ്യകതകള്‍ വീണ്ടും വിലയിരുത്താന്‍ ബാങ്കിനോട് ആവശ്യപ്പെടാം.  എന്‍എഫ്ബി സൗകര്യങ്ങളുടെ (എല്‍സികള്‍ / ബിജികള്‍ മുതലായവ) പരിധി കുറയ്ക്കാനോ അല്ലെങ്കില്‍ കടപ്പത്രത്തില്‍ ഇളവ് നല്‍കാനോ അവര്‍ക്ക് ആവശ്യപ്പെടാം. ഈ ആവശ്യങ്ങളുടെ യാഥാര്‍ത്ഥ്യം പരിഗണിച്ച് ബാങ്ക് ശാഖകള്‍ക്ക് ഓരോ അപേക്ഷയിലും തീരുമാനമെടുക്കാം.


ചോദ്യം 14: എന്‍ബിഎഫ്‌സി/ എംഎഫ്‌ഐ/ എച്ച്എഫ്‌സി എന്നിവ ''പ്രവര്‍ത്തന മൂലധന ധനസഹായം ലഘൂകരിക്കലിന്'' യോഗ്യരാണോ?

ഉത്തരം: നിലവില്‍ അവരെ ഈ പദ്ധതിക്കു കീഴില്‍ പരിഗണിക്കുന്നില്ല. എന്നിരുന്നാലും, അടുത്തിടെ അവതരിപ്പിച്ച ടാര്‍ജെറ്റഡ് ലോംഗര്‍ ടേം റീഫിനാന്‍സിംഗ് ഓപ്പറേഷന്‍സ് (ടിഎല്‍ടിആര്‍ഒ) പ്രകാരം ഈ സാമ്പത്തിക ഇടനിലക്കാര്‍ക്ക് മതിയായ പണലഭ്യതയ്ക്കായി ആര്‍ബിഐ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ച് 27 വരെ ഈ ബോണ്ടുകളിലെ നിക്ഷേപത്തിനും മുകളിലുള്ള ഇന്‍വെസ്റ്റ്മെന്റ് ഗ്രേഡ് കോര്‍പ്പറേറ്റ് ബോണ്ടുകള്‍, കൊമേഴ്‌സ്യല്‍ പേപ്പര്‍, രൂപഭേദം വരുത്താന്‍ കഴിയാത്ത കടപ്പത്രങ്ങള്‍ എന്നിവയില്‍, പദ്ധതിയുടെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍  ലിക്വിഡിറ്റി ഉറപ്പാക്കേണ്ടതുണ്ട്.

പ്രൈമറി മാര്‍ക്കറ്റ് ഇഷ്യുവന്‍സില്‍ നിന്നും അര്‍ഹമായ ആധാരങ്ങളുടെ കൈവശമുള്ള അമ്പത് ശതമാനവും, സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നും മ്യൂച്വല്‍ ഫണ്ടില്‍ നിന്നും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളില്‍ നിന്നും ബാക്കിയുള്ള അമ്പതു ശതമാനവും ബാങ്കുകള്‍ പിടിച്ചെടുക്കേണ്ടതുണ്ട്.  എച്ച്ടിഎം പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിച്ചിരിക്കുന്ന മൊത്തം നിക്ഷേപത്തിന്റെ 25 ശതമാനത്തിലേറെയും ഈ സൗകര്യത്തിന് കീഴില്‍ ബാങ്കുകള്‍ നടത്തുന്ന നിക്ഷേപങ്ങളെ ഹെല്‍ഡ് ടു മെച്യൂരിറ്റി (എച്ച്ടിഎം) ആയി തരം തിരിക്കും. എന്‍ബിഎഫ്‌സി / എംഎഫ്‌ഐ / എച്ച്എഫ്‌സി മുതലായവയെ പിന്തുണയ്ക്കാന്‍ ബാങ്കുകള്‍ക്ക് കഴിയും. മാത്രമല്ല ഈ സാമ്പത്തിക ഇടനിലക്കാര്‍ക്ക് ലിക്വിഡിറ്റി കുറയുന്നത് ഞങ്ങള്‍ക്കു മുന്‍കൂട്ടി കാണാനുമാകില്ല.


ചോദ്യം 14: ആര്‍ ബി ഐയുടെ ഈ നടപടികളെല്ലാം ''പുനര്‍നിര്‍മാണ പ്രക്രിയ'' ആയി കാണാനാകുമോ? ബാധകമായ വകുപ്പുകളെക്കുറിച്ച് വിശദീകരിക്കാമോ?

ഉത്തരം: 2010 മാര്‍ച്ച് 27ന് ആര്‍ ബി ഐ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം കോവിഡ് 19മായി ബന്ധപ്പെട്ട പാക്കജുകള്‍ ''പുനര്‍നിര്‍മാണ പ്രക്രിയ'' ആയി കണക്കാക്കുന്നില്ല. ആയതിനാല്‍ അത് ആസ്തി തരംതിരിക്കല്‍ പ്രക്രിയ നടപ്പാക്കുന്നതല്ല. അതുപോലെ തന്നെ പുനര്‍നിര്‍മ്മിത അക്കൗണ്ടുകള്‍ക്കുള്ള മെച്ചപ്പെടുത്തിയ വകുപ്പുകള്‍ ബാധകമാക്കില്ല.  

ചോദ്യം 15: എസ്ഐ/ ഇസിഎസ്/ എന്‍എസിഎച്ച് എന്നിവ വഴി ഇന്‍സ്റ്റാള്‍മെന്റുകള്‍/ ഇഎംഐകള്‍ പിരിച്ചെടുക്കുന്നതിനെക്കുറിച്ച് എന്താണ് പറയുന്നത്? കടം വാങ്ങിയയാള്‍ ഇന്‍സ്റ്റാള്‍മെന്റ്/ ഇഎംഐകള്‍ എന്നിവ തിരിച്ച് ചോദിച്ചാല്‍ റീഫണ്ട് ചെയ്യാനുള്ള നടപടികള്‍ എന്തെല്ലാമാണ്?

ഉത്തരം: ഇക്കാര്യത്തിലുള്ള പുതിയ ഉത്തരവിനെക്കുറിച്ചറിയാന്‍ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.
***

 

 

 

 (Release ID: 1609978) Visitor Counter : 945