വ്യോമയാന മന്ത്രാലയം
ലോക് ഡൗണ്‍: കാര്‍ഗോ വിമാനങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരുന്നുകളെത്തിച്ചു
Posted On:
31 MAR 2020 10:50AM by PIB Thiruvananthpuram
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്‍ഗോ വിമാനങ്ങളുടെ സഹായത്തോടെ മരുന്നുകള്‍ എത്തിച്ചു. മുംബൈയില്‍നിന്ന് പുറപ്പെട്ട ലൈഫ് ലൈന്‍ 1 എയര്‍ ഇന്ത്യ വിമാനത്തില്‍ (A320 6539) കേരളത്തിലെയും കര്‍ണാടകയിലെയും ചരക്കുകള്‍ ഉണ്ടായിരുന്നു. നാഗാലാന്‍ഡിലേക്ക്് വെന്റിലേറ്റര്‍ മാസ്‌കും , കോയമ്പത്തൂരിലേക്ക് ടെക്‌സ്റ്റെല്‍ മന്ത്രാലയത്തിന്റെ ചരക്കും എത്തിച്ചു .
വ്യോമസേനയുടെ വിമാനത്തില്‍ ഷില്ലോങ്ങിലേക്ക് ആവശ്യമായ എച്ച്എല്‍എല്ലിന്റെ ഉപകരണങ്ങളും ഐസിഎംആര്‍ കിറ്റുകളും എത്തിച്ചു .
വാണിജ്യാടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയില്‍ നിന്നും ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, ബ്ലൂഡാര്‍ട് വിമാനങ്ങളും സര്‍വീസുകള്‍ നടത്തുന്നുണ്ട്..
ഡല്‍ഹി, മുംബൈ, ഹൈദരാബാദ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കാര്‍ഗോ ഹബ്ബുകളും ഗുവാഹതി, ദിബ്രുഗഡ്, അഗര്‍ത്തല, ഐസ്വാള്‍, ഇംഫാല്‍ , കോയമ്പത്തൂര്‍, തിരുവനന്തപുരവും എന്നിവിടങ്ങളില്‍ ഹബ്ബ് ഫീഡുകളും രൂപീകരിച്ചിട്ടുണ്ട്.
. കോവിഡ് 19 മായി ബന്ധപ്പെട്ട എച്ച്.എല്‍.എല്ലിന്റെ റീജന്റുകള്‍, എന്‍സൈമുകള്‍, സ്വയം സംരക്ഷണ ഉപകരണങ്ങള്‍, മാസ്‌ക്കുകള്‍, കൈയുറകള്‍ എന്നിവ കാര്‍ഗോ വിമാനങ്ങള്‍ വഴി വിവിധ കേന്ദ്രങ്ങളിലെത്തിച്ചു.
***
(Release ID: 1609645)
Visitor Counter : 119