വിനോദസഞ്ചാര മന്ത്രാലയം
രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ വിദേശ വിനോദ സഞ്ചാരികൾക്കായി കേന്ദ്ര ടൂറിസം മന്ത്രാലയം `സ്ട്രാന്‍ഡഡ് ഇന്‍ ഇന്ത്യ' പോര്‍ട്ടല്‍ ആരംഭിച്ചു
Posted On:
31 MAR 2020 1:09PM by PIB Thiruvananthpuram
കോവിഡ് 19 ലോക്ക് ടൗണിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ വിദേശ വിനോദ സഞ്ചാരികള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ടൂറിസം മന്ത്രാലയം അവര്‍ക്കു ഇന്ത്യയിൽ ലഭ്യമാകുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിന് പോര്‍ട്ടല്‍ ആരംഭിച്ചു. 'സ്ട്രാന്‍ഡഡ് ഇന്‍ ഇന്ത്യ 'പോർട്ടൽ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തി വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയ സഞ്ചാരികള്‍ക്ക് ഒരു കൈത്താങ്ങാകും എന്നാണ് പ്രതീക്ഷിക്കുന്നത്
കൊറോണ വൈറസിന്റെ വ്യാപനം മൂലം ലോകം മുഴുവന്‍ അഭൂതപൂർവമായ ഒരു സാഹചര്യത്തെ നേരിടുമ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ ക്ഷേമം ഉറപ്പാക്കാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ മന്ത്രാലയം സ്ഥിരമായ ജാഗ്രത പുലര്‍ത്തുകയും വിദേശ വിനോദസഞ്ചാരികളെ സഹായിക്കാനുള്ള വിവിധ നടപടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു.
strandedinindia.com പോർട്ടലിൽ വിദേശ വിനോദസഞ്ചാരികൾക്കായി താഴെ പറയുന്ന വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു:
a ) കോവിഡ് 19 നു മായി ബന്ധപ്പെട്ട വിദേശ വിനോദ സഞ്ചാരികൾക്കു ബന്ധപ്പെടാനുള്ള ഹെല്പ് ലൈൻ , കാൾ സെന്റർ നമ്പറുകൾ.
b ) കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കണ്ട്രോൾ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, വിളിക്കേണ്ട നമ്പറുകൾ.
c) സംസ്ഥാന -പ്രാദേശിക ടൂറിസം സഹായ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ
d) കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് ബന്ധപ്പെട്ട അധികൃതരാനുമായി കണക്ട് ചെയ്യാനുള്ള സഹായ കേന്ദ്രങ്ങൾ
ടൂറിസം വെബ്സൈറ്റുകളിലും മന്ത്രാലയത്തിന്റെ പ്രധാന ടൂറിസം ചാനലുകളിലും പോർട്ടൽ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്കായി strandedinindia.com അല്ലെങ്കിൽ incredibleindia.orgസന്ദർശിക്കുക
ഹെല്‍പ് ലൈന്‍ ഇ മെയില്:
ncov2019[at]gov[dot]in
ncov2019@gov.com
വാട്ട്‌സ്ആപ് നമ്പര്‍
(ഇന്ത്യ ഗവണ്‍മെന്റിന്റെ കോവിഡ് -19 ഹെല്‍പ് ഡസ്‌ക്):
+ 91 9013151515
ബിഒഐBOIഹെല്‍പ് ലൈന്‍:
support.covid19-bio[at]gov[dot]in
011-24300666
ടൂറിസ്റ്റ് ഹെല്‍പ് ലൈന്:
1363 അ്‌ല്ലെങ്കില്‍ 1800 11 1363
(Release ID: 1609569)
Visitor Counter : 370
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada