ശാസ്ത്ര സാങ്കേതിക മന്ത്രാലയം

വീടുകളില്‍ നിര്‍മിക്കുന്ന മാസ്‌കുകളെ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേശക കാര്യാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

Posted On: 31 MAR 2020 11:09AM by PIB Thiruvananthpuram

വീടുകളില്‍ നിര്‍മിക്കുന്ന മാസ്‌കുകളെ സംബന്ധിച്ച് പ്രിന്‍സിപ്പല്‍
സയന്റിഫിക് ഉപദേശക കാര്യാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
: '' മാസ്‌കുകള്‍ എസ്എആര്‍എസ്-സിഒവി-2 കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്'' .

അംഗീകൃതവും കര്‍ശനവുമായ മാനദണ്ഡങ്ങളിലൂടെ ഗവേഷണത്തിനും പരിശോധനയ്ക്കും
തങ്ങളുടെ ലാബുകളെ സ്വന്തം നിലയില്‍ വിലയിരുത്താനും തയ്യാറെടുപ്പിക്കാനും
ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി), ബയോ ടെക്‌നോളജി വകുപ്പ് ( ഡിബിടി),
ശാസ്ത്ര സംബന്ധമായ വ്യവസായ ഗവേഷണ കൗണ്‍സില്‍ (സിഎസ്‌ഐആര്‍), ആണവോര്‍ജ്ജ
വകുപ്പ് (ഡിഎഇ), പ്രതിരോധ ഗവേഷണ, വികസന സംഘടന (ഡിആര്‍ഡിഒ) എന്നിവയ്ക്കു
കീഴിലുള്ള സ്ഥാപനങ്ങളെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
സയന്‍സിനെയും (ഐഐഎസ്‌സി) അനുവദിക്കുന്നു.

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും ഐസിഎംആറും രൂപപ്പെടുത്തിയ
മുന്‍ഗണനകള്‍ പ്രകാരമായിരിക്കും പരിശോധനാ ക്രമീകരണം.

ന്യൂഡല്‍ഹി, മാര്‍ച്ച് 31, 2020:

വീടുകളില്‍ നിര്‍മിക്കുന്ന മാസ്‌കുകളെ സംബന്ധിച്ച,് ''മാസ്‌കുകള്‍
എസ്എആര്‍എസ്-സിഒവി-2 കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്'' എന്ന
തലക്കെട്ടില്‍ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേശക കാര്യാലയം ഒരു
മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
.

പതിവായി കൈകള്‍ ആല്‍ക്കഹോള്‍ അധിഷ്ഠിത സാനിറ്റൈസറോ സോപ്പും വെള്ളവുമോ
ഉപയോഗിച്ചു വൃത്തായാക്കുന്നതിനൊപ്പം മാത്രം ഉപയോഗിക്കുമ്പോഴാണ്
മാസ്‌കുകള്‍ ഫലപ്രദമാകുന്നത് എന്ന് ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച്
മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. '' നിങ്ങള്‍ ഒരു മാസ്‌ക്
ധരിക്കുമ്പോള്‍ അത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നും ശരിയായ വിധം
നശിപ്പിക്കുന്നത് എങ്ങനെയാണ് എന്ന് നിര്‍ബന്ധമായും
മനസ്സിലാക്കിയിരിക്കണം''. എന്നും വ്യക്തമാക്കുന്നു.

ജനസംഖ്യയിലെ 50% ആളുകള്‍ മാസ്‌ക് ധരിക്കുകയാണെങ്കില്‍ വെറും 50%
ആളുകള്‍ക്കു മാത്രമേ വൈറസ് ബാധ ഉണ്ടാവുകയുള്ളു എന്നാണ് വിശലകലനങ്ങള്‍
കാണിക്കുന്നത്. 80% ആളുകള്‍ മാസ്‌ക് ധരിച്ചാല്‍ രോഗാണു വ്യാപനം
വേഗത്തില്‍ നില്‍ക്കും.

'' കൊവിഡ്19 രോഗാണു വ്യക്തികളില്‍ നിന്നു വ്യക്തികളിലേക്കു വേഗത്തില്‍
പകരും. രോഗാണുക്കളെ പേറുന്ന വരണ്ട തുള്ളികള്‍ അതിവേഗത്തില്‍  വായുവില്‍
സഞ്ചരിച്ച് വിവിധ പ്രതലങ്ങളില്‍ ചെന്നിരിക്കുകയും ചെയ്യുന്നു.
വാതകത്തില്‍ തങ്ങിനില്‍ക്കുന്ന സൂക്ഷ്മകണികകളില്‍ മൂന്നു മണിക്കൂര്‍
വരെയും പ്ലാസ്റ്റിക്ക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പ്രതലങ്ങളില്‍ മൂന്നു
ദിവസം വരെയും കൊവിഡ്19നു കാരണമായ എസ്എആര്‍എസ്-സിഒവി -2 രോഗാണു
നിലനില്‍ക്കും എന്നാണ് കണ്ടെത്തിയിട്ടുള്ളത്'' എന്തുകൊണ്ടാണ് മാസ്‌ക്
ധരിക്കേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരമായി മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍
പറയുന്നത് ഇങ്ങനെയാണ്.

മാസ്‌കുകള്‍ നിര്‍മിക്കുകയും ഉപയോഗിക്കുകയും പുരനുപയോഗം പരീക്ഷിക്കുകയും
ചെയ്യുന്നതിനു സന്നദ്ധ സംഘടനകളെയും വ്യക്തികളെയും പ്രാപ്തരാക്കുന്ന
മെച്ചപ്പെട്ട വ്യവസ്ഥകള്‍ ലളിതമാക്കുകയാണു നിര്‍ദിഷ്ട
മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യവ്യാപകമായി
മാസ്‌കുകള്‍ സ്വീകാര്യമാകാനും ഇത് ഇടയാക്കും. നിര്‍മാണ വസ്തുക്കളുടെ
വേഗത്തിലുള്ള ലഭ്യത, വീടുകളില്‍ എളുപ്പത്തില്‍ നിര്‍മിക്കാനുള്ള സാധ്യത,
പ്രയാസരഹിതമായ ഉപയോഗവും പുനരുപയോഗവും എന്നിവയാണ് നിര്‍ദിഷ്ട മാസ്‌കുകളുടെ
രൂപകല്‍പ്പനയിലെ മുഖ്യ മാനദണ്ഡം. രാജ്യത്തെവിടെയും തിങ്ങിപ്പാര്‍ക്കുന്ന
ആളുകള്‍ മാസ്‌കുകള്‍ ധരിക്കണമെന്ന് പ്രത്യേകമായും ശുപാര്‍ശ ചെയ്യുന്നു.

കൊവിഡ്19 നോടുള്ള പ്രതികരണത്തിനു ശാസ്ത്രീയ പരിഹാരം നടപ്പാക്കാന്‍
ശാസ്ത്ര, സാങ്കേതിക ഉന്നതാധികാര സമിതി ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്നു
എന്നാണ് നേരത്തേ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രിന്‍സിപ്പല്‍ ശാസ്ത്ര
ഉപദേഷ്ടാവിന്റെ കാര്യാലയം കൊവിഡ്19 അറിയിപ്പില്‍ പറഞ്ഞിരുന്നത്. അത്തരം
പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ത്തന്നെ കൊവിഡ്19 പരിശോധനാ സൗകര്യങ്ങള്‍
വര്‍ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ സാഹചര്യത്തില്‍ അംഗീകൃതവും
കര്‍ശനവുമായ മാനദണ്ഡങ്ങളിലൂടെ ഗവേഷണത്തിനും പരിശോധനയ്ക്കും തങ്ങളുടെ
ലാബുകളെ സ്വന്തം നിലയില്‍ വിലയിരുത്താനും തയ്യാറെടുപ്പിക്കാനും ശാസ്ത്ര
സാങ്കേതിക വകുപ്പ് (ഡിഎസ്ടി), ബയോ ടെക്‌നോളജി വകുപ്പ് ( ഡിബിടി), ശാസ്ത്ര
സംബന്ധമായ വ്യവസായ ഗവേഷണ കൗണ്‍സില്‍ (സിഎസ്‌ഐആര്‍), ആണവോര്‍ജ്ജ വകുപ്പ്
(ഡിഎഇ), പ്രതിരോധ ഗവേഷണ, വികസന സംഘടന (ഡിആര്‍ഡിഒ) എന്നിവയ്ക്കു കീഴിലുള്ള
സ്ഥാപനങ്ങളെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനെയും
(ഐഐഎസ്‌സി) അനുവദിക്കുകയാണ്. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും
ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലും (ഐസിഎംആര്‍)
പുറപ്പെടുവിച്ചിരിക്കുന്ന മുന്‍ഗണനകള്‍ പ്രകാരമായിരിക്കും പരിശോധനാ
ക്രമീകരണം. ഗവേഷണത്തിന് ഹ്രസ്വ, ഇടക്കാല ഫലങ്ങളും ഉണ്ടാകുന്ന വിധമാണ്
സജ്ജീകരണങ്ങള്‍.

https://static.pib.gov.in/WriteReadData/userfiles/FINAL%20MASK%20MANUAL.pdf
എന്ന ലിങ്കില്‍ വീടുകളില്‍ നിര്‍മിക്കുന്ന മാസ്‌കുകള്‍ ഉപയോഗിക്കുന്നതു
സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാണ്.( മുമ്പ്
പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കു പകരമാണ് ഇത്).


(Release ID: 1609560) Visitor Counter : 116