ഗ്രാമീണ വികസന മന്ത്രാലയം

കോവിഡ് 19:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ച്‌ കേന്ദ്രം, ശരാശരി 20 രൂപയുടെ വർധന 

Posted On: 31 MAR 2020 11:02AM by PIB Thiruvananthpuram

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 

വേതനംഅനുബന്ധ  ചിലവുകളുടെ കുടിശിക എന്നിവക്കായി   കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം  സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 4, 431 കോടി രൂപ  ആഴ്ച അനുവദിച്ചു 

 

 

 

ന്യൂഡൽഹിമാർച്ച്‌ 31, 2020

 

 

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഗ്രാമീണ വികസന വകുപ്പ്  സംസ്ഥാനങ്ങളുമായി സഹകരിച്ച്  വിവിധ നടപടികൾ സ്വീകരിച്ച്‌  വരികയാണ്ഇതിന്റെ ഭാഗമായി കേന്ദ്ര  ഗ്രാമീണ വികസന വകുപ്പ് 2020,  ഏപ്രിൽ 1 മുതൽ  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർധിപ്പിച്ച്‌ ഉത്തരവായി.   ദേശീയ തലത്തിൽ ശരാശരി 20  രൂപയുടെ 

വർധനവാണ് ഉണ്ടാവുക

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  വ്യക്തിഗത ഗുണഭോക്താക്കളെ ലക്ഷ്യം വച്ചു കൊണ്ടുള്ളതായിരിക്കണമെന്നും പ്രത്യേകിച്ച് പട്ടിക ജാതിപട്ടിക വർ വിഭാഗത്തിൽ പെടുന്നവർ,  സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങൾ,  ചെറിയ,  ഇടത്തരം കർഷകർമറ്റ് ദരിദ്ര ജനവിഭാഗങ്ങൾ എന്നിവർക്ക് നേരിട്ട് ഗുണം ലഭിക്കുന്നതായൊരിക്കണമെന്നും അറിയിക്കുന്നുഅതെ സമയം ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളൂം  സാമൂഹ്യ അകലവും   കൃത്യമായി പാലിക്കുന്നു എന്നും  ഉറപ്പു വരുത്താൻ സംസ്ഥാന-ജില്ലാ തല അധികാരികളുടെ സഹകരണം അത്യന്താപേക്ഷിതമാണെന്നും മന്ത്രാലയം അറിയിക്കുന്നു

 

വേതനവും അനുബന്ധമായി വരുന്ന ചിലവുകളുടെ കുടിശിക തീർക്കാനുമായി  കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം  സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 4, 431 കോടി രൂപ  ആഴ്ച അനുവദിച്ചു

 നടപ്പ് സാമ്പത്തിക വർഷത്തെ കുടിശിക തീർക്കാനാണിത്ബാക്കിയുള്ള   കുടിശ്ശികക്കായുള്ള തുകയോടൊപ്പം 2020-21 വർഷത്തെ  ആദ്യ ഗഡുവും   2020, ഏപ്രിൽ 15 നകം അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു

 

RRTN/IE/SKY

 (Release ID: 1609482) Visitor Counter : 355