പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പാചകവാതക വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനിടെ കൊവിഡ് രോഗബാധിതരായി തൊഴിലാളികൾ മരിച്ചാൽ ഓയില്‍ വിപണന കമ്പനികള്‍ അഞ്ച് ലക്ഷം രൂപ ദുരിതാശ്വാസം നൽകും .
പോസ്റ്റഡ് ഓണ്‍:
30 MAR 2020 5:25PM by PIB Thiruvananthpuram
ശ്രീ ധര്‍മേന്ദ്ര പ്രധാന്‍ ഈ നടപടിയെ സ്വാഗതം ചെയ്തു.
ന്യൂഡല്‍ഹി, മാര്‍ച്ച് 30, 2020:
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍,എച്ച്പിസിഎൽ എന്നിവയുടെ എല്‍പിജി ശൃംഖലയില്‍ ജോലി ചെയ്യുന്ന ഷോ റൂം ജീവനക്കാര്‍, ഗോഡൗണ്‍ കാവല്‍ക്കാര്‍, മെക്കാനിക്കുകള്‍, ഡെലിവറി ബോയിമാര്‍ തുടങ്ങിയവർ കൊവിഡ് - 19 ബാധിച്ചു മരിക്കുകയാണെങ്കിൽ ഒറ്റത്തവണ ആശ്വാസ നടപടിയായി അഞ്ച് ലക്ഷം രൂപ നല്‍കാന്‍ തീരുമാനം.
ലോക് ഡൗണ്‍ കാലത്ത് പാചകവാതകം അവശ്യ സേവന മേഖലയായി പരിഗണിക്കപ്പെടുന്നതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ ലഭ്യതയ്ക്കു തടസ്സമുണ്ടാകാത്ത വിധം രാജ്യവ്യാപമായി വിതരണത്തൊഴിലാളികള്‍ പ്രവര്‍ത്തിക്കേണ്ടി വരികയാണ്.
എണ്ണ വിപണ കമ്പനികളുടെ നടപടിയെ പെട്രോളിയം, ഉരുക്ക്, പ്രകൃതിവാതക മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍ സ്വാഗതം ചെയ്തു.
( റിലീസ് ഐ.ഡി: 1609327)
സന്ദര്‍ശക കൗണ്ടര്‍ : 156