ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ പാക്കേജ് കോവിഡ് -19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി

Posted On: 29 MAR 2020 5:14PM by PIB Thiruvananthpuram

 

പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ പാക്കേജിനു കീഴില്‍ പ്രഖ്യാപിച്ച പ്രകാരം പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ പായ്‌ക്കേജ് : കോവിഡ് -19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്ക് താഴെ പറയുന്ന നിബന്ധനകളോടെ അംഗീകാരമായി.

1. സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കോവിഡ് 19 രോഗികളെ പരിചരിക്കുന്നവരും അവരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുന്നവരും തത്ഫലമായി രോഗം പിടിപെടാൻ  സാധ്യത ഉള്ളവരും  ആയ രാജ്യത്തെ മൊത്തം 22.12 ലക്ഷം പൊതു ജനാരോഗ്യ പ്രവര്‍ത്തകര്‍ക്ക് 90 ദിവസത്തേയ്ക്കു
 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇത് നൽകും . കോവിഡ് 19 രോഗിയുമായി ബന്ധപ്പെട്ടതു മൂലം ആകസ്മികമായി ജീവഹാനി സംഭവിച്ചവരും ഈ പദ്ധതിയുടെ ആനുകൂല്യ പരിധിയില്‍ ഉള്‍പ്പെടും.
2.  അഭൂതപൂര്‍വ്വമായ  ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന ആശുപത്രികള്‍, കേന്ദ്ര - സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയുടെ  സ്വയം ഭരണ ആശുപത്രികള്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ,് ഐഎന്‍ഐ കള്‍, കേന്ദ്ര മന്ത്രാലയത്തിന്റെ ആശുപത്രികള്‍  അവരുടെ ആവശ്യ പ്രകാരം നിയമിച്ചിട്ടുള്ള  സ്വകാര്യ  ആശുപത്രി ജീവനക്കാര്‍, വിരമിച്ചവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രാദേശിക -നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ  കരാര്‍, ദിവസ വേതന,  താത്ക്കാലിക, വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ജോലിക്കാര്‍, ഇവരെയെല്ലാം    കോവിഡ് 19 മായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾക്കു ഉപയോഗിക്കാൻ സാധിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന കണക്കനുസരിച് ഇവരെയും ഇൻഷുറൻസ് കവറേജിന്റെ പരിധിയിൽ ഉൾപ്പെടുത്തും.

3.  ഗുണഭോക്താവിനു നിലവിൽ ലഭിക്കുന്ന മറ്റ് ഏത് ഇന്‍ഷുറന്‍സ് പരിരക്ഷയും കൂടാതെയായിരിക്കും ഈ പദ്ധതിയുടെ കീഴില്‍ നല്കുന്ന ഇന്‍ഷുറന്‍സ്.



(Release ID: 1609098) Visitor Counter : 291