പ്രധാനമന്ത്രിയുടെ ഓഫീസ്
റേഡിയോ ജോക്കികളുമായി പ്രധാനമന്ത്രി സംവദിച്ചു
Posted On:
27 MAR 2020 6:43PM by PIB Thiruvananthpuram
കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതില്‍ മുഖ്യം ഒരുമയും ശുഭചിന്തയുമെന്നു പ്രധാനമന്ത്രി
ഇന്ത്യയിലെ ദശലക്ഷക്കണക്കിനു പേര്‍ക്ക് ആര്‍.ജെമാര്‍ കുടുംബാംഗങ്ങളെ പോലെയെന്നും അവര്‍ ശുഭചിന്തയുടെ സന്ദേശം പകരണമെന്നും പ്രധാനമന്ത്രി
പ്രാദേശിക തലത്തിലെ ഹീറോകളുടെ സംഭാവനകള്‍ ദേശീയ തലത്തില്‍ സ്ഥിരമായി അവതരിപ്പിക്കപ്പെടണമെന്നും അത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി
2014 മുതല്‍ എം.കെ.ബി. അവതരിപ്പിക്കുന്ന പ്രധാനമന്ത്രി സംഘാംഗമെന്ന് ആര്‍.ജെമാര്‍ പ്രധാനമന്ത്രിയോടു പറഞ്ഞു. കോവിഡ്-19നെതിരായ പോരാട്ടത്തില്‍ രാഷട്രത്തിന്റെ ശബ്ദമാകുമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സ് വഴി റേഡിയോ ജോക്കി(ആര്‍.ജെ.)കളുമായി സംവദിച്ചു.
കോവിഡ്-19നെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതില്‍ ആര്‍.ജെകള്‍ വഹിച്ച പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ലോക് ഡൗണ്‍ നിലനില്‍ക്കുമ്പോഴും വീടുകളില്‍നിന്നു പരിപാടികള്‍ റെക്കോഡ് ചെയ്ത് ആര്‍.ജെമാര്‍ ജോലി ചെയ്യുന്നു എന്നതു പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടി വഴി ആര്‍.ജെമാര്‍ ഇന്ത്യയിലെ ദശലക്ഷക്കണക്കിനു പേരുടെ കുടുംബാംഗങ്ങളെപ്പോലെ ആയിത്തീര്‍ന്നു എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ അവര്‍ പറയുന്നതു കേള്‍ക്കുക മാത്രമല്ല, അവരെ അനുസരിക്കുകയും ചെയ്യും. അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കുക എന്നതിനപ്പുറം ജനങ്ങള്‍ക്കു പ്രോല്‍സാഹനമേകേണ്ട ഉത്തരവാദിത്തവും ആര്‍.ജെമാര്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദഗ്ധരുടെ കാഴ്ചപ്പാടു സംബന്ധിച്ച വിവരവും ഗവണ്‍മെന്റ് കൈക്കൊള്ളുന്ന നടപടികളും പ്രചരിപ്പിക്കുന്നതോടൊപ്പം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും വെല്ലുവിളികളും സംബന്ധിച്ച ജനങ്ങളുടെ പ്രതികരണം തേടാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. അവ പരിഹരിക്കാന്‍ പ്രതികരണാത്മകമായ നിലപാടു കൈക്കൊള്ളാന്‍ ഗവണ്‍മെന്റിനു സാധിക്കും.
സൃഷ്ടിപരമായ സംഭവങ്ങളും കേസ് സ്റ്റഡികളും പ്രചരിപ്പിക്കണമെന്ന് ആര്‍.ജെമാരോട് ആഹ്വാനംചെയ്ത അദ്ദേഹം, കൊറോണ വൈറസ് ബാധയില്‍നിന്നു മുക്തി നേടിയ രോഗികളുടെ അനുഭവം അവതരിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ അവതരിപ്പിക്കുക വഴി രാജ്യത്തെ ഒന്നിപ്പിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സഹായികള്‍ തുടങ്ങിയവരുടെ സംഭാവനകള്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായി അവതരിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
അനുകമ്പയുടെ പ്രാധാന്യത്തിന് അടിവരയിട്ട അദ്ദേഹം, രോഗം പകരുമെന്ന ഭീതി നിമിത്തം ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും വിമാനക്കമ്പനി ജീവനക്കാരോടും മോശമായി പെരുമാറുന്ന സംഭവങ്ങള്‍ വിശദീകരിപ്പെടേണ്ടതു പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അതു സഹായകമാകും. പൊതുജനങ്ങളെ സഹായിക്കുന്നതിനായി സദാ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സമര്‍പ്പണത്തെ കുറിച്ചു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു വിശദീകരിച്ചു. പൊതുജനങ്ങള്‍ പൊലീസുമായി സഹകരിക്കണമെന്നു പറഞ്ഞ അദ്ദേഹം, അച്ചടക്കം ഉറപ്പാക്കേണ്ടത് അനിവാര്യമെങ്കിലും കടുത്ത നടപടികള്‍ പൊലീസ് ഒഴിവാക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. മഹാവ്യാധിക്കെതിരെ പോരാടുന്നതില്‍ 130 കോടി ഇന്ത്യക്കാര്‍ ദേശീയ സന്നദ്ധപ്രവര്‍ത്തകരായി നിലകൊള്ളും.
ബുദ്ധിമുട്ടു നേരിടുന്ന ഈ ദിവസങ്ങളില്‍ ദരിദ്രര്‍ക്കും അവഗണിക്കപ്പെടുന്നവര്‍ക്കും സഹായമെത്തിക്കാന്‍ പല നടപടികളും ഗവണ്‍മെന്റ് പ്രഖ്യാപിച്ചുകഴിഞ്ഞതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ സമയബന്ധിതമായി പരമാവധി വേഗത്തില്‍ ഗുണഭോക്താക്കളില്‍ എത്തിച്ചേരുന്നുണ്ട് എന്നതു പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുജനത്തോട് ആശയവിനിമയം നടത്തുന്നവരെന്ന നിലയില്‍ ശ്രോതാക്കളെ ഇത്തരം പ്രഖ്യാപനങ്ങളെ കുറിച്ച് അറിയിക്കുന്നതിലും സാമൂഹിക അകലം പോലുള്ള കാര്യങ്ങളില്‍ അവരെ ബോധവല്‍ക്കരിക്കുന്നതിലും സ്വയം മറ്റുള്ളവരില്‍നിന്നു വിട്ടുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുന്നതിലും പ്രതികരണാത്മകമായ പങ്കു വഹിക്കാന്‍ ആര്‍.ജെമാര്‍ക്കു കഴിയുമെന്നു ശ്രീ. മോദി വ്യക്തമാക്കി.
2014 മുതല്‍ റേഡിയോയില്‍ മന്‍ കീ ബാത് പരിപാടി വ്യാപകമായും വിജയകരമായും അവതരിപ്പിക്കുന്ന വ്യക്തിയെന്ന നിലയില്‍ ആര്‍.ജെ. സംഘത്തിന്റെ ഭാഗമാണു പ്രധാനമന്ത്രിയെന്നു പ്രതികരണമായി ആര്‍.ജെമാര്‍ പറഞ്ഞു. ജനതാ കര്‍ഫ്യൂ പാലിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു ലഭിച്ച മുന്‍പില്ലാത്ത സ്വീകാര്യതയും മുന്‍നിര യോദ്ധാക്കളെ നന്ദി അറിയിക്കുകയെന്ന അദ്ദേഹത്തിന്റെ നൂതന ആശയവും ചൂണ്ടിക്കാട്ടിയ ആര്‍.ജെമാര്‍, പ്രധാമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിക്കുകയും മഹാവ്യാധിക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ ശബ്ദമാകാന്‍ സന്തോഷമേ ഉള്ളൂ എന്ന് അറിയിക്കുകയും ചെയ്തു.
ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതു തടയുന്നതില്‍ പൊതു പ്രക്ഷേപണ കേന്ദ്രമായ ഓള്‍ ഇന്ത്യ റേഡിയോയ്ക്ക് നിര്‍ണായക പങ്കു വഹിക്കാനുണ്ടെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഊഹങ്ങള്‍ പ്രചരിക്കുന്നത് ഇല്ലാതാക്കാനായി പ്രവര്‍ത്തിക്കാന്‍ ആര്‍.ജെമാരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
സമൂഹത്തില്‍ സൃഷ്ടിപരവും രചനാത്മകവുമായ മനോഭാവം സൃഷ്ടിച്ചെടുക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആര്‍.ജെമാരോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു. കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതില്‍ ഒരുമയും സൃഷ്ടിപരതയും ഒത്തുചേര്‍ന്ന മനോഭാവം പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രി, വാര്‍ത്താവിനിമയ, പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു
(Release ID: 1608675)
Visitor Counter : 196
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada