തൊഴില്‍, ഉദ്യോഗ മന്ത്രാലയം

കോവിഡ്-19നെ നേരിടുന്നതിനായി കേന്ദ്ര തൊഴില്‍ മന്ത്രി ശ്രീ സന്തോഷ് ഗാംഗ്‌വാര്‍ തന്റെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനചെയ്തു

Posted On: 27 MAR 2020 1:22PM by PIB Thiruvananthpuram

കോവിഡ്-19 ന്റെ പൊട്ടിപ്പുറപ്പെടലിനെ തുടര്‍ന്നുള്ള ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തന്റെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സംഭാവനചെയ്യാന്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി(സ്വതന്ത്ര ചുമതല) ശ്രീ സന്തോഷ് ഗാംഗ്‌വാര്‍ തീരുമാനിച്ചു. ''ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ കോവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ നമ്മള്‍ സംഭാവനകള്‍ നല്‍കുകയാണ്. ഈ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് എന്റെ ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.'' തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ശ്രീ ഗാംഗ്‌വാര്‍ പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സാധാരണ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി അവശ്യമായതും സമയബന്ധിതമായതുമായ നടപടികള്‍ ഗവണ്‍മെന്റ് കൈക്കൊള്ളുന്നുവെന്നും ശ്രീ ഗാംഗ്‌വാര്‍ പറഞ്ഞു.



(Release ID: 1608511) Visitor Counter : 100