വാണിജ്യ വ്യവസായ മന്ത്രാലയം

ചരക്ക് ഗതാഗതവും വിതരണവും  നിരീക്ഷിക്കുന്നതിന് കണ്‍ട്രോള്‍ റൂം

Posted On: 26 MAR 2020 4:24PM by PIB Thiruvananthpuram


ഏപ്രില്‍ 14 വരെ നീളുന്ന ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ചരക്കുകളുടെയും ആവശ്യ വസ്തുക്കളുടെയും ഗതാഗതവും വിതരണവും തത്സമയം നിരീക്ഷിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഇവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് കണ്‍ട്രോള്‍ റൂം തുറന്നു.

നിര്‍മ്മാതാക്കള്‍ക്കോ, ചരക്ക് കടത്തുന്നവര്‍ക്കോ, വിതരണക്കാര്‍ക്കോ, മൊത്തക്കച്ചവടക്കാര്‍ക്കോ, ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കോ ചരക്ക് ഗതാഗതത്തിലും വിതരണത്തിലും വിഭവ വിന്യാസത്തിലും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം +91 11 23062487 എന്ന ടെലിഫോണ്‍ നമ്പരിലോ, controlroom-dpiit[at]gov[dot]in എന്ന ഇമെയിലിലോ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ടെലിഫോണ്‍ നമ്പര്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്ന വിഷയങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റിന്റെയും ജില്ലാ, പോലീസ് അധികൃതരുടെയും മറ്റ് ഏജന്‍സികളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതാണ്.

RRTN/IE/BSN(26.03.2020)


(Release ID: 1608333) Visitor Counter : 245