മന്ത്രിസഭ

ക്രിറ്റിക്കല്‍ കീ സ്റ്റാര്‍ട്ടിംഗ് മെറ്റീരിയലുകള്‍/ഡ്രഗ് ഇന്റര്‍മീഡിയറ്റുകള്‍ ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്റ്‌സ് എന്നിവയുടെ ആഭ്യന്ത്യര ഉല്‍പ്പാദനം രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 21 MAR 2020 4:20PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം താെേഴ പറയുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
1) മൂന്നു ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകളിലെ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വേണ്ട സാമ്പത്തിക സഹായത്തിനായി ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകളുടെ പ്രോത്സാഹനത്തിനുള്ള പദ്ധതി; അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് 3,000 കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടാകും.
2) ക്രിറ്റിക്കല്‍ കെ.എസ്.എമ്മുകള്‍/ഡ്രഗ് ഇന്റര്‍മീഡിയറ്റുകള്‍, എ.പി.ഐകള്‍ എന്നിവയുടെ ആഭ്യന്തര ഉല്‍പ്പാദനം രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉല്‍പ്പാദനബന്ധിത ആനുകൂല്യ പദ്ധതി; ഇതിന് അടുത്ത എട്ടുവര്‍ഷത്തേക്ക് 6,940 കോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടാകും.
വിശദാംശങ്ങള്‍:
എ) ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകള്‍ക്കു പ്രോത്സാഹനം നല്‍കല്‍
1) സംസ്ഥാനങ്ങളുമായുള്ള പങ്കാളിത്തത്തോടെ ഇന്ത്യയില്‍ 3 ബൃഹത്തായ ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകള്‍ വികസിപ്പിക്കാനുള്ള തീരുമാനം.
2) ഒരു ബള്‍ക്ക് ഡ്രഗ് പാര്‍ക്കിന് പരമാവധി 1000 കോടി രൂപ വരെ സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് ഗ്രാന്റ് ഇന്‍ എയ്ഡായി നല്‍കും.
3) സോള്‍വെന്റ് റിക്കവറി പ്ലാന്റ്, ഡിസ്റ്റിലേഷന്‍ പ്ലാന്റ്, ഊര്‍ജ്ജ-ആവി യൂണിറ്റുകള്‍, പൊതു മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ തുടങ്ങിയ പൊതുസൗകര്യങ്ങള്‍ പാര്‍ക്കുകളില്‍ ഉണ്ടാകും.
4) അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ഈ പദ്ധതിക്കായി 3,000 കോടി രൂപ അംഗീകരിച്ചു.
ബി) ഉല്‍പ്പാദന ബന്ധിത ആനുകൂല്യ പദ്ധതി
1) 2019-20 അടിസ്ഥാനമായി എടുത്തുകൊണ്ട് അടുത്ത ആറുവര്‍ഷത്തേയ്ക്ക് കണ്ടെത്തിയിട്ടുള്ള 53 ക്രിറ്റിക്കല്‍ ബള്‍ക്ക് ഡ്രഗ്ഗുകള്‍ക്ക് അവയുടെ വില്‍പ്പനവര്‍ദ്ധനയുടെ അടിസ്ഥാനത്തില്‍ യോഗ്യരായ ഉല്‍പ്പാദകര്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കും.
2) കണ്ടെത്തിയിട്ടുള്ള ഈ 53 ബള്‍ക്ക് ഡ്രഗ്ഗുകളില്‍ 26 എണ്ണം ഫെര്‍മെന്റേഷന്‍ അടിസ്ഥാന ബള്‍ക്ക്മരുന്നുകളും 27 എണ്ണം രാസപ്രക്രിയാടിസ്ഥാനപരമായ ബള്‍ക്ക് ഡ്രഗ്ഗുകളുമാണ്.
3) ഫെര്‍മെന്റേഷന്‍ അധിഷ്ഠിത ബള്‍ക്ക് ഡ്രഗ്ഗുകളുടെ ആനുകൂല്യം വര്‍ദ്ധിത വില്‍പ്പനമൂല്യത്തിന്റെ 20 ശതമാനവും രാസപ്രക്രിയാടിസ്ഥാന ബള്‍ക്ക് ഡ്രഗ്ഗുകളുടേത് (വര്‍ദ്ധിത വില്‍പ്പനമൂല്യത്തിന്റെ 10%വും ആയിരിക്കും.
4) അടുത്ത എട്ടുവര്‍ഷത്തേക്ക് 6,940 കോടി രൂപ ഇതിനായി അനുവദിച്ചു.
നേട്ടങ്ങള്‍
ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകള്‍ക്കു പ്രോത്സാഹനം:
രാജ്യത്ത് ബള്‍ക്ക് ഡ്രഗ്ഗുകളുടെ ഉല്‍പ്പാദനചെലവും ബള്‍ക്ക് ഡ്രഗ്ഗുകള്‍ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതും ഈ പദ്ധതിയിലൂടെ കുറയുമെന്നു പ്രതീക്ഷിക്കുന്നു.
ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതി
1) ക്രിറ്റിക്കല്‍ കെ.എസ്.എമ്മുകള്‍/ഡ്രഗ് ഇന്റര്‍മീഡിയറ്റ്‌സ്, എ.പി.ഐകള്‍ എന്നിവയുടെ ആഭ്യന്തര ഉല്‍പ്പാദനം വന്‍തോതിലുള്ള നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് വര്‍ദ്ധിപ്പിക്കാനും അതിലൂടെ അവയുടെ സുസ്ഥിരമായ ആഭ്യന്തര വിതരണം ഉറപ്പാക്കാനും അതിലൂടെ ക്രിറ്റിക്കല്‍ കെ.എസ്.എമ്മുകള്‍/ഡ്രഗ് ഇന്റര്‍മീഡിയറ്റുകള്‍, എ.പി.ഐകള്‍ എന്നിവയുടെ ഇറക്കുമതിക്ക് മറ്റ് രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
2) ഇത് 46,400 കോടിയുടെ വര്‍ദ്ധിച്ച വില്‍പ്പനയും അടുത്ത എട്ടുവര്‍ഷം സവിശേഷമായ രീതിയില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
നടപ്പാക്കല്‍:
ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകളുടെ പ്രോത്സാഹനം
മൂന്നു ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകളാണ് ആരംഭിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്, ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകള്‍ രൂപീകരിക്കുന്ന സംസ്ഥാനതല നടപ്പാക്കല്‍ ഏജന്‍സികളായിരിക്കും (എസ്.ഐ.എ) ഈ പദ്ധതി നടപ്പാക്കുക
ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യ പദ്ധതി
ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് നാമനിര്‍ദ്ദേശം ചെയ്യുന്ന പദ്ധതി പരിപാലന ഏജന്‍സി (പി.എം.എ)യിലൂടെയായിരിക്കും ഈ പദ്ധതി നടപ്പാക്കുക. തെരഞ്ഞെടുക്കപ്പെട്ട 53 ക്രിറ്റിക്കല്‍ ബള്‍ക്ക് ഡ്രഗ്ഗുകളുടെ (കെ.എസ്.എമ്മുകള്‍/ഡ്രഗ് ഇന്റര്‍മീഡിയറ്റ്‌സ്, എ.പി.ഐ) ഉല്‍പ്പാദനത്തിന് മാത്രമായിരിക്കും ഇത് ബാധകം.
നേട്ടങ്ങള്‍:
1) 03 ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകള്‍ക്കുള്ള ഉപ പദ്ധതിക്കു കീഴിലെ സാമ്പത്തിക സഹായത്തോടെ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കും.
2) രാജ്യത്ത് ബള്‍ക്ക് ഡ്രഗ്ഗുകളുടെ ഉല്‍പ്പാദന ചെലവും ഇതിനായി മറ്റ് രാജ്യങ്ങളെ വലിയതോതില്‍ ആശ്രയിക്കുന്നതും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചാത്തലം:
അളവിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായമാണ് ഇന്ത്യയിലേത്. ഈ നേട്ടത്തിനിടയിലും മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ബള്‍ക്ക് ഡ്രഗ്ഗുകള്‍ പോലുള്ള അടിസ്ഥാന അസംസ്‌കൃത വസ്തുക്കള്‍ക്ക് ഇന്ത്യ വലിയതോതില്‍ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ചില പ്രത്യേക ബള്‍ക്ക് ഡ്രഗ്ഗുകള്‍ക്കായി 80 മുതല്‍ 100% വരെ ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ട്. 
പൗരന്മാര്‍ക്ക് താങ്ങാവുന്ന ആരോഗ്യപരിരക്ഷ ഉറപ്പാക്കണമെങ്കില്‍ തടസമില്ലാതെ മരുന്നു വിതരണം അനിവാര്യമാണ്. വിതരണത്തില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ അത് രാജ്യത്തിന്റെ പൊതു സമ്പദ്ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്ന ഔഷധ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. ബള്‍ക്ക് ഡ്രഗ്ഗുകളുടെ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത വളരെയധികം അനിവാര്യവുമാണ്.


(Release ID: 1607549) Visitor Counter : 256