മന്ത്രിസഭ
2019-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ബില്ലിലെഔദ്യോഗിക ഭേദഗതി നിര്‍ദ്ദേശങ്ങള്‍ കേന്ദ്രമന്ത്രി സഭ അംഗീകരിച്ചു
Posted On:
29 JAN 2020 2:01PM by PIB Thiruvananthpuram
2019-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ബില്ലിലെ ഔദ്യോഗിക ഭേദഗതി നിര്‍ദ്ദേശങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗം അംഗീകാരം നല്കി. നിലവില്‍ രാജ്യസഭയുടെ പരിഗണനയിലാണ് ഈ ബില്‍.
ഇന്ത്യന്‍ പാരമ്പര്യ വൈദ്യശാസ്ത്രരംഗത്തെ ചിട്ടപ്പെടുത്തുന്നതിനുള്ള പരിഷ്‌കാര നിര്‍ദ്ദേശങ്ങളാണ് നിര്‍ദ്ദിഷ്ട നിയമം ഉറപ്പാക്കുന്നത്. ഇത് പൊതുസമൂഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഉത്തരവാദിത്തവും സുതാര്യതയും സാധ്യമാക്കും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചെലവു കുറഞ്ഞ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കമ്മിഷന്‍ പ്രോത്സാഹനം നല്‍കും.
ഇന്ത്യന്‍ പാരമ്പര്യ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട അക്കാദമിക് നിലവാരം, മൂല്യ നിര്‍ണയം, വിലയിരുത്തല്‍, ഇന്ത്യന്‍ പാരമ്പര്യ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ മൂല്യ നിര്‍ണ്ണയം, അക്രഡിറ്റേഷന്‍ എന്നിവയ്‌ക്കെല്ലാം ഏകീകൃത രൂപം നല്‍കുന്ന വിധത്തിലാണ് കമ്മീഷന്റെ ഘടന. ഇന്ത്യന്‍ പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയില്‍ ഗുണമേന്മയുള്ള പ്രൊഫഷണലുകളെ ലഭ്യമാക്കുക എന്നതാണ് കമ്മിഷന്‍ രൂപീകരിച്ചതിന്റെ പ്രധാന ലക്ഷ്യം. ഒപ്പം ഈ രംഗവുമായി ബന്ധപ്പെട്ട എല്ലാ വൈദ്യ സേവനങ്ങളിലും ഉന്നത ധാര്‍മിക നിലവാരം നിര്‍ബന്ധമാക്കാനും ഇതുകൊണ്ട് ഉദ്ദേശിക്കുന്നു.
AJ/AM MRD
(Release ID: 1600995)
Visitor Counter : 209
Read this release in:
Manipuri
,
Assamese
,
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada