മന്ത്രിസഭ

കേന്ദ്ര പട്ടികയിലുള്ള മറ്റ് പിന്നാക്ക വിഭാഗങ്ങളെ ഉപവര്‍ഗ്ഗീകരിക്കുന്നതിന് രൂപീകരിച്ച കമ്മിഷന്റെ കാലാവധി നീട്ടുന്നത് മന്ത്രിസഭ അംഗീകരിച്ചു

Posted On: 22 JAN 2020 3:37PM by PIB Thiruvananthpuram

മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ഉപവര്‍ഗ്ഗീകരണ പ്രശ്‌നം പരിശോധിക്കുന്നതിനായി നിയമിച്ച കമ്മീഷന്റെ കാലാവധി ആറു മാസം കൂടി ദീര്‍ഘിപ്പിച്ച് 2020 ജൂലൈ 31 വരെയാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
കമ്മീഷന്റെ നിലവിലുള്ള പരിഗണനാവിഷയങ്ങള്‍ക്കൊപ്പം താഴെപ്പറയുന്ന അധിക പരിഗണനാവിഷയങ്ങള്‍ക്ക് കൂടി  മന്ത്രിസഭ അംഗീകാരം നല്‍കി-
'4. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ളകേന്ദ്രപട്ടികയിലെ വിവിധ ഉള്‍പ്പെടുത്തലുകളെക്കുറിച്ച് പഠിക്കുകയും ആവര്‍ത്തനമോ, ആശങ്കകളോ, പൊരുത്തമില്ലായ്മയോ, അക്ഷരതെറ്റുകളോ, പകര്‍ത്തിയെഴുത്തില്‍ തെറ്റുകളുണ്ടെങ്കിലോ ഉണ്ടെങ്കില്‍ അവ തിരുത്തുന്നതിനുള്ള ശിപാര്‍ശകള്‍ നല്‍കണം'.


ഫലപ്രാപ്തി :
കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതോടെ നിലവിലെ മറ്റ് പിന്നാക്ക വിഭാഗ പട്ടികയിലുള്‍പ്പെട്ടിട്ടുള്ളതും എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമനങ്ങളും കേന്ദ്ര ഗവണ്‍മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളുമായോ ബന്ധപ്പെട്ട പദ്ധതികളില്‍ പ്രധാനപ്പെട്ട നേട്ടങ്ങള്‍ ലഭിക്കാത്ത വിഭാഗങ്ങള്‍ക്ക് നേട്ടമുണ്ടാകും. കേന്ദ്രപട്ടികയില്‍പ്പെട്ട മറ്റുപിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ഇത്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്ക് കമ്മിഷന്റെ ശിപാര്‍ശ ഗുണകരമാകും.

സാമ്പത്തികബാദ്ധ്യതകള്‍
കമ്മീഷന്‍ സ്ഥാപിക്കുന്നതിനും അതിന്റെ നടത്തിപ്പിനുമായി ബന്ധപ്പെട്ട് വരുന്ന ചെലവ് തുടര്‍ന്നും സാമൂഹിക സുരക്ഷയും ശാക്തീകരണവും വകുപ്പ് തന്നെ വഹിക്കും.

ഗുണഫലങ്ങള്‍
കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമനങ്ങളിലും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും  മറ്റ് പിന്നോക്കവിഭാഗങ്ങള്‍ക്ക് നിലവിലുള്ള സംവരണ പദ്ധതികളുടെ പ്രധാനപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ കേന്ദ്ര പട്ടികയില്‍പ്പെട്ട ജാതികളിലേയും/സമുദായങ്ങളിലേയും എല്ലാ പേര്‍ക്കും നേട്ടമുണ്ടാകും.

നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യവും
രാഷ്ട്രപതിയുടെ അനുമതി ലഭിച്ചശേഷം കമ്മിഷന്റെ കാലാവധി നീട്ടിയതും പരിഗണനാവിഷയങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകളും രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ഒരു ഉത്തരവിന്റെ രൂപത്തില്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യും.

പശ്ചാത്തലം
2017 ഒക്‌ടോബര്‍ 2ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഭരണഘടനയുടെ അനുച്‌ഛേദം 340 ന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ രൂപീകരിച്ചത്. ജസ്റ്റീസ് (റിട്ട)ശ്രീമതി ജി. രോഹിണിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ മറ്റ് പിന്നാക്കവിഭാഗങ്ങളെ ഉപവര്‍ഗ്ഗീകരിച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷനുകളുമായും ആശയവിനിമയം നടത്തി. നിലവിലെ മറ്റ് പിന്നാക്കവിഭാഗങ്ങളുടെ കേന്ദ്ര പട്ടികയില്‍ആവര്‍ത്തന, ആശങ്ക, പൊരുത്തക്കേടുകള്‍, അക്ഷര-പകര്‍ത്തിയെഴുത്ത് തെറ്റുകള്‍ എന്നിവയില്‍ വ്യക്തതവരുത്താനുള്ളതുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കുറച്ച് സമയം കൂടി വേണമെന്ന നിലപാടാണ് കമ്മിഷനുള്ളത്. അതുകൊണ്ട് കമ്മീഷന്‍ അതിന്റെ കാലാവധിയില്‍ 2020 ജൂലൈ 31 വരെ ആറു മാസത്തേക്കൂകൂടി കാലാവധി ദൈര്‍ഘ്യവും പരിഗണനാവിഷയങ്ങളില്‍ കൂട്ടിചേര്‍ക്കലുകളും ആവശ്യപ്പെട്ടിരുന്നു.
RS /ND   MRD



(Release ID: 1600229) Visitor Counter : 118